ബോൾട്ടൺ അനാലിസിസ്
ചരിത്രം1958-ൽ വെയ്നെ എ. ബോൾട്ടൺ ഈ കണക്കുകൂട്ടൽ ആദ്യമായി അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 1962-ൽ അദ്ദേഹം ഇതേക്കുറിച്ച് മറ്റൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു, അത് ഓർത്തോഡോണ്ടിക്സിൽ ബോൾട്ടൺ അനാലിസിസ് ഉപയോഗിക്കുന്നതിന്റെ ക്ലിനിക്കൽ ആപ്ലിക്കേഷനുകളെക്കുറിച്ച് സംസാരിച്ചു. ഓരോ പല്ലിന്റെയും വീതി അളക്കാൻ തിരഞ്ഞെടുക്കുന്ന ഉപകരണമാണ് ബോളി ഗേജ്. എന്നിരുന്നാലും, 1995-ൽ, ഷെൽഹാർട്ട് നും മറ്റും ബോൾട്ടൺ അനാലിസിസിന് ബോളി ഗേജിനു പകരമായി വെർനിയർ കാലിപ്പറും ഉപയോഗിക്കാമെന്ന് അവരുടെ പഠനത്തിൽ കാണിച്ചു. [3] ഫോട്ടോകോപ്പികളിൽ നിന്നുള്ള അളവെടുപ്പ്, ട്രാവലിംഗ് മൈക്രോസ്കോപ്പ് എന്നിങ്ങനെ നിരവധി അന്വേഷണ മാതൃകകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, എന്നാൽ പഠനങ്ങൾ വ്യത്യാസമുള്ള ഫലങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. [4] അടുത്തിടെ, ഓർത്തോകാഡ് പോലുള്ള കമ്പനികളുടെ ഡിജിറ്റൽ കാലിപ്പറുകൾ പല്ലുകളുടെ മെസിയോഡിസ്റ്റൽ വീതി അളക്കാൻ ഉപയോഗിക്കുന്നുണ്ട്. അനാലിസിസ് അഥവാ വിശകലനംമൊത്തത്തിലുള്ള വിശകലനം എല്ലാ 12 (ആദ്യ അണപ്പല്ല് മുതൽ ആദ്യത്തെ അണപ്പല്ലു വരെ) കീഴ് താടിയിലുള്ള പല്ലുകളുടെ വീതിയുടെ ആകെത്തുക അളക്കുകയും അവയെ 12 മേൽത്താടിയിലെ പല്ലുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. മൊത്തത്തിലുള്ള അനുപാതം 91.3% ആണ്. [5] ഇതിന്റെ ഒരു വിഭാഗം മുൻവശത്തെ വിശകലനം എന്നറിയപ്പെടൂന്നു. അത് മുൻവശത്തെ 6 കീഴ് പല്ലുകളുടെ വീതിയുടെ ആകെത്തുക അളക്കുകയും അവയെ മേൽ പല്ലുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. മുൻ വശത്തെ പല്ലുകളുടെ അനുപാതം 77.2% ആണെന്ന് കാണിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള, അതായത് 12 പല്ലുകളുടെ അനുപാതം 91.3%-ൽ കൂടുതലാണ്. ഇതിൽ കൂടുതലാണ് എന്നു കാണുന്നു എങ്കിൽ കീഴ് പല്ലുകൾ അവയുടെ ശാരാശരി വീതിയേക്കാൽ വലുതാണെന്നാണ്. അനുപാതം 91.3% ൽ കുറവാണെങ്കിൽ, കീഴ് പല്ലുകൾ സാധാരണയേക്കാൾ ചെറുതാണ് എന്നുമാണ് അനുമാനിക്കേണ്ടത്. മുൻ പല്ലുകളുടെ വിശകലനവും ഇതേ തത്വം പിന്തുടരുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ അനുപാതം ഉള്ളതിനെ ബോൾട്ടൺ ഡിസ്ക്രീപൻസി എന്ന് വിളിക്കുന്നു. 2-ൽ കൂടുതലുള്ള ഒരു സ്റ്റാൻഡേർഡ് ഡീവിയേഷൻ സ്റ്റാറ്റിസ്റ്റിക്കലായി ഉണ്ട്. ബോൾട്ടൺ ഡിസ്ക്രീപ്പൻസി കൂടുതലുള്ള പല്ലുകൾ ചികിത്സ ചെയ്താൽ പോലും ഒരിക്കലും സാധാരണ പല്ലുകളുടേതു പോലെ ആക്കാൻ സാധിക്കില്ല എന്നും ശരിയാക്കണമെങ്കിൽ പല്ലുകളുടെ വലിപ്പത്തിൽ വ്യത്യാസപ്പെടുത്തേണ്ടി വരും എന്നുമാണ് അർത്ഥമാക്കേണ്ടത്. റഫറൻസുകൾ
|
Portal di Ensiklopedia Dunia