ബ്രിട്ടീഷ് പാകിസ്ഥാനി സമൂഹം![]() ബ്രിട്ടീഷ് പാകിസ്താനികൾ (ഉർദു: پاکستانی نژاد برطانوی പാകിസ്താനി ബ്രിട്ടീഷ് ജനങ്ങൾ അല്ലെങ്കിൽ പാകിസ്താനി ബ്രിട്ടീഷുകാർ എന്നും അറിയപ്പെടുന്നു) പൂർവ്വിക വേരുകൾ പാകിസ്ഥാനിലുള്ള യുണൈറ്റഡ് കിംഗ്ഡത്തിലെ പൗരന്മാരോ താമസക്കാരോ ആണ്. പാകിസ്താൻ വംശജരായ യുകെയിൽ ജനിച്ചവരും യുകെയിലേക്ക് കുടിയേറിയ പാകിസ്താൻ വംശജരും ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് പാകിസ്ഥാനികളിൽ ഭൂരിഭാഗവും ആസാദ് കശ്മീർ, പഞ്ചാബ് പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. സിന്ധ്, ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാൻ എന്നിവയുൾപ്പെടെ പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. സൗദി അറേബ്യയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വിദേശ പാകിസ്താൻ ജനസംഖ്യയാണ് യുകെയിലുള്ളത്. ചരിത്രം1947 ലാണ് പാകിസ്താൻ നിലവിൽ വന്നത്. അതിനാൽ സാങ്കേതികമായി പാകിസ്താൻ ബ്രിട്ടീഷുകാരുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ ആരംഭിക്കുന്നത് ആ വർഷം മുതൽ മാത്രമാണ്. എന്നിരുന്നാലും, ഇപ്പോൾ പാകിസ്താൻ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള മുസ്ലീം കുടിയേറ്റക്കാർ പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബ്രിട്ടീഷ് ദ്വീപുകളിൽ പ്രവേശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിഘടനത്തിനും ശേഷം, യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള പാകിസ്താൻ കുടിയേറ്റം പ്രത്യേകിച്ചും 1950 കളിലും 1960 കളിലും, പാകിസ്താൻ കോമൺവെൽത്തിന്റെ ഭാഗമായതിനാൽ വർദ്ധിച്ചു.[1] അവലംബം
|
Portal di Ensiklopedia Dunia