ബ്രൂക്കേസിയ നാന
വടക്കൻ മഡഗാസ്കർ മഴക്കാടുകളിലെ തദ്ദേശവായിയായ ഒരു ഓന്ത് സ്പീഷീസ് ആണ് നാനോ-കമലിയോൺ എന്നുകൂടി അറിയപ്പെടുന്ന ബ്രൂക്കേസിയ നാന. 2021 ലാണ് ഇതിനെ സ്പീഷീസ് വിവരണം നടത്തിയത്. വടക്കൻ മഡഗാസ്കറിലെ സൊറാറ്റ മാസിഫിഫ് മഴക്കാടുകളിൽ, ഹെർപറ്റോളജിസ്റ്റ് ഫ്രാങ്ക് ഗ്ലോയും മറ്റ് ജർമ്മൻ ഗവേഷകരും ഈ ഇനത്തെ കണ്ടെത്തി. [2] ഇത് ലോകത്തിലെ ഏറ്റവും ചെറിയ ഉരഗമാണെന്ന് കരുതപ്പെടുന്നു. [1] തവിട്ട് നിറത്തോടുകൂടിയ ആൺജീവിക്ക് വെറും 22 മില്ലീമീറ്റർ നീളമാണുള്ളത്. മറ്റ് ബ്രൂക്കേഷ്യ ഇനങ്ങളെപ്പോലെ പെൺജീവി ആൺജീവിയേക്കാൾ വലുതാണ്. പെൺജീവിക്ക് 29 മില്ലീമീറ്റർ വരെ നീളമുണ്ട്. [3] മറ്റ് ഓന്തുകളിൽ നിന്ന് വ്യത്യസ്തമായി, ബ്രൂക്കേസിയ നാന ശരീരനിറങ്ങൾ മാറ്റുന്നില്ല. ഇവ, മരങ്ങളുടെ മുകളിലല്ല വാസം, വനത്തിലെ നിലത്ത് കഴിയാനാണ് ഇഷ്ടപ്പെടുന്നത്. മറ്റ് കശേരുകികളേപ്പോലെ, പ്രായപൂർത്തിയെത്തുമ്പോൾ, എന്തുകൊണ്ട് ഇവ ശരീരവലിപ്പം നേടുന്നില്ലയെന്നത് വ്യക്തമല്ല. [2] വടക്കൻ മഡഗാസ്കറിലെ സൊറാറ്റ മാസിഫിഫ് മഴക്കാടുകളിൽ, 2021 ൽ ഹെർപറ്റോളജിസ്റ്റ് ഫ്രാങ്ക് ഗ്ലോയും മറ്റ് ജർമ്മൻ ഗവേഷകരും ഈ ഇനത്തെ കണ്ടെത്തി. വംശനാശഭീഷണി നേരിടാൻ സാധ്യതയുള്ള ഇനമാണിത് . [2] അവലംബം
|
Portal di Ensiklopedia Dunia