ബ്രെട്ടൻ ബ്രദർ ആന്റ് സിസ്റ്റർ
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് വില്യം ബൊഗ്യൂറോ വരച്ച ചിത്രമാണ് ബ്രെട്ടൻ ബ്രദർ ആന്റ് സിസ്റ്റർ. പരമ്പരാഗത വസ്ത്രധാരണത്തിൽ ഒരു ബ്രട്ടൻ സഹോദരനെയും സഹോദരിയെയും ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. 1860 കളുടെ അവസാനത്തിൽ ബ്രിട്ടാനിയിൽ അവധിക്കാലത്ത് ബൊഗ്യൂറോ നിർമ്മിച്ച രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തിൽ 1871-ൽ ആണ് ഈ ചിത്രം സൃഷ്ടിച്ചത്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.[1] ചിത്രകാരനെക്കുറിച്ച്![]() ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [2]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[3]മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[3] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[3] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[4] അവലംബം
|
Portal di Ensiklopedia Dunia