ബ്രെന്നർ ട്യൂമർ
അണ്ഡാശയ കോശപ്പെരുപ്പമായ ഉപരിതല എപ്പിത്തീലിയൽ-സ്ട്രോമൽ ട്യൂമർ ഗ്രൂപ്പിന്റെ അപൂർവ്വമായ ഉപവിഭാഗമാണ് ബ്രെന്നർ ട്യൂമർ. ഭൂരിഭാഗവും അപകടകരമല്ലാത്തവയാണ്. എന്നാൽ ചിലത് മാരകമായേക്കാം.[1] പെൽവിക് പരിശോധനയിലോ ലാപ്രോട്ടമിയിലോ ആകസ്മികമായാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.[2] വൃഷണങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിൽ ബ്രെന്നർ ട്യൂമറുകൾ വളരെ അപൂർവ്വമായി മാത്രമേ ഉണ്ടാകൂ.[3] അവതരണംമൊത്തത്തിലുള്ള പാത്തോളജിക്കൽ പരിശോധനയിൽ, അവ ഖരരൂപത്തിലുള്ളതും കുത്തനെ ചുറ്റപ്പെട്ടതും ഇളം മഞ്ഞ-ടാൻ നിറമുള്ളതുമാണ്. 90% ഏകപാർശ്വമാണ് (ഒരു അണ്ഡാശയത്തിൽ ഉണ്ടാകുന്നു. മറ്റെ അണ്ഡാശയത്തെ ബാധിക്കുന്നില്ല). മുഴകൾക്ക് 1 സെന്റിമീറ്ററിൽ താഴെ (0.39 ഇഞ്ച്) മുതൽ 30 സെന്റീമീറ്റർ (12 ഇഞ്ച്) വരെ വലുപ്പത്തിൽ വ്യത്യാസമുണ്ടാകാം. രോഗനിർണയം![]() ![]() ഹിസ്റ്റോളജിപരമായി, സമൃദ്ധമായ ഫൈബ്രസ് സ്ട്രോമയിൽ ലോൻജിറ്റ്യൂഡിനൽ ന്യൂക്ലിയർ ഗ്രോവുകളുള്ള (കോഫി ബീൻ ന്യൂക്ലിയസ്) ട്രാൻസിഷണൽ എപ്പിത്തീലിയൽ (യൂറോതെലിയൽ) കോശങ്ങളുടെ ഉറവിടങ്ങൾ ഉണ്ട്. ഗ്രാനുലോസ കോശങ്ങൾക്കിടയിലുള്ള കോൾ-എക്‌സ്‌നർ ബോഡികളുടെ ദ്രാവകം നിറഞ്ഞ സ്‌പെയ്‌സുകളുള്ള അണ്ഡാശയ ഗ്രാനുലോസ സെൽ ട്യൂമറായ സെക്‌സ് കോർഡ് സ്‌ട്രോമൽ ട്യൂമറിന് അപൂർവ്വമായ രോഗകാരിയായ ന്യൂക്ലിയർ ഗ്രൂവുകളാണ് "കോഫി ബീൻ ന്യൂക്ലിയസ്" .[4][5] നാമകരണം1907-ൽ ഇത് ജർമ്മൻ സർജനായ ഫ്രിറ്റ്സ് ബ്രെന്നറുടെ (1877-1969) പേരിലാണ് ഇത് അറിയപ്പെടുന്നത്.[6] "ബ്രെന്നർ ട്യൂമർ" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932-ൽ റോബർട്ട് മേയർ ആണ്.[7] കൂടുതൽ ചിത്രങ്ങൾ
അവലംബം
External links
|
Portal di Ensiklopedia Dunia