ബ്രേക്കിങ് ബാഡ് ടിവി ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് നേടിയിട്ടുള്ള പരമ്പരയാണ്. അമേരിക്കയിൽ പുറത്തിറങ്ങിയ ഈ ഷോ വിൻസ് ഗില്ലിഗന്റെ സൃഷ്ടിയാണ്. അഞ്ച് സീസൺ നീണ്ട പരമ്പര അമേരിക്കൻ ടെലിവിഷൻ ചാനലായ എഎംസി
ജനുവരി 20, 2008 മുതൽ സെപ്റ്റംബർ 29, 2013 വരെ സംപ്രേഷണം ചെയ്തു. വാൾട്ടർ വൈറ്റ് എന്ന പൂർവ രസതന്ത്രം അധ്യാപകനെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ അഞ്ച് സീസൺ നീളമുള്ള പരമ്പര. ശ്വാസകോശാർബുദം ബാധിച്ച വാൾട്ടർ തന്റെ കുടുംബത്തിന്റെ നില ഭദ്രമാക്കാൻ ജെസ്സി പിങ്ക്മെൻ എന്ന വിദ്യാർത്ഥിയുടെ കൂടെ തന്റെ രസതന്ത്ര അറിവ് ഉപയോഗിച്ച് മെതഫെറ്റമൈൻ എന്ന ഡ്രഗ്ഗ് ഉണ്ടാക്കാൻ തുടങ്ങുന്നു. എന്നാൽ മുന്നോട്ട് പോകുംതോറും കൂടുതൽ ഡീലർമാരുമായി ഇടപഴകുകയും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകുകയും ചെയ്യുന്നു. മിക്ക നിരൂപകരും ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരമ്പരകളിലൊന്നായാണു ബ്രേക്കിങ് ബാഡിനെ കാണുന്നത്. 2013ൽ എറ്റവും മികച്ച റേറ്റിങ്ങുള്ള ഷോ എന്ന ഗിന്നസ് പുരസ്കാരവുംനേടി. ന്യൂ മെക്സിക്കോയിലെ ആൽബുക്കേർകിലാണ് ബ്രേക്കിങ് ബാഡ് ചിത്രീകരിച്ചത്.
കഥാപാത്രങ്ങൾ
ബ്രയാൻ ക്രാൺസ്റ്റൺ - വാൾട്ടർ വൈറ്റ്, ശ്വാസ്കോശ അർബുദം ബാധിച്ച ഒരു രസതന്ത്ര അധ്യാപകൻ
അന്ന ഗൺ - സ്കൈലർ വൈറ്റ് , വാൾട്ടർ വൈറ്റിന്റെ ഭാര്യ
ആരോൺ പോൾ - ജെസ്സി പിങ്ക്മെൻ, വാൾട്ടർ വൈറ്റിന്റെ പങ്കാളി
ഡീൻ നോറിസ് - ഹാങ്ക് ശ്രാഡർ
ബെറ്റ്സി ബ്രാൻഡ് - ബെറ്റ്സി ശ്രാഡർ
ആർ ജെ മിറ്റ് - വാൾട്ടർ വൈറ്റ് ജൂനിയർ
ബോബ് ഒഡെങ്കിർക് - സോൾ ഗുട്മാൻ
ജിയങ്കാർലൊ എസ്പസിറ്റൊ - ഗുസ്റ്റാവൊ ഫ്രിങ്
ജൊനാതൻ ബാങ്ക്സ് - മൈക് എർമാൻട്രോട്ട്
സീസൺ 1 (2008)
ആദ്യ സീസൺ യഥാർഥത്തിൽ ഒമ്പത് എപ്പിസോഡുകളാണ് തീരുമാനിച്ചിരുന്നത്. എന്നാൽ 2007-2008 ലെ എഴുത്തുകാരുടെ സമരം കാരണം ഏഴ് എപിസോഡുകളെ ഷൂട്ട് ചെയ്തുള്ളൂ. അത് 2008 ജനുവരി 20 മുതൽ മാർച്ച് 9 വരെ പ്രസിദ്ധീകരിച്ചു.
ശ്വാസകോശ ക്യാൻസർ പിടിപെട്ട് ബുദ്ധിമുട്ടുന്ന സ്കൂൾ കെമിസ്ട്രി അധ്യാപകനാണ് വാൾട്ടർ വൈറ്റ്.