ബ്ലാക്ക് ക്രെസ്റ്റഡ് ബുൾബുൾ
വനപ്രദേശങ്ങളിലും ഇടതൂർന്ന അടിക്കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് ബ്ലാക്ക് ക്രെസ്റ്റഡ് ബുൾബുൾ (ഇംഗ്ലീഷ്: Black Crested Bulbul ശാസ്ത്രീയനാമം: Pycnonotus melanicterus) ബുൾബുൾ ഇനത്തിൽ പെട്ട പക്ഷികളാണ്. പൊന്തകാടുകളിൽ കഴിയുന്ന ഇവയുടെ വർണ്ണഭംഗി വിശേഷമാണ്. തലയും കഴുത്തിനു പിൻവശവും കറുപ്പാണ്. മുഖത്തിന്റെ വശങ്ങൾക്കും കറുപ്പുനിറമായിരിക്കും. താടി, തൊണ്ട, കഴുത്തിന്റെ മുൻപകുതി എന്നിവയൊട്ടാകെ നല്ല ചുവപ്പു നിറവും, പുറം, ചിറകുകൾ, വാൽ എന്നിവയെല്ലാം മഞ്ഞ കലർന്ന ഇളംപച്ചനിറവുമായിരിക്കാം. ചിറകുകളുടെ പിൻപകുതിക്ക് തവിട്ട് നിറമാണുണ്ടാകുക.ശരീരത്തിനടിവശം തിളക്കമുള്ള മഞ്ഞ നിറവും. കൂട്ടം ചേർന്നു നടക്കാനിഷ്ടമല്ലാത്ത ഇവ അധികം ദൂരേക്ക് ഇര തേടി പറക്കാറില്ല. മണികൺഠൻ പക്ഷി നല്ല ശബ്ദത്തിൽ പാടും. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഇനം തലയിൽ ശിഖ ഇല്ല എന്നതിനാൽ പ്രത്യേകതയർഹിക്കുന്നു. ഗോവയുടെ സംസ്ഥാന പക്ഷിയാണ് മണികണ്ഠൻ. അവലംബം
|
Portal di Ensiklopedia Dunia