ബ്ലാക്ക് താജ് മഹൽ
ഉത്തർപ്രദേശിലെ ആഗ്രയിൽ താജ് മഹലിന്റെ എതിർവശത്ത് യമുന നദിക്കരയിൽ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് കരുതപ്പെട്ടിരുന്ന ഐതിഹാസികമായ കറുത്ത മാർബിൾ ശവകുടീരമാണ് ബ്ലാക്ക് താജ് മഹൽ ("ബ്ലാക്ക് താജ്", "കാലാ താജ്", "രണ്ടാം താജ്").മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻറെ മൂന്നാമത്തെ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചതിന് സമാനമായ ഒരു ശവകുടീരം ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നു.[1]1665 -ൽ ആഗ്ര സന്ദർശിച്ചിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ടാവർനിയറുടെ പേര് പറഞ്ഞ ഒരു യൂറോപ്യൻ യാത്രക്കാരൻ ബ്ലാക്ക് താജ് എന്ന അദ്ദേഹത്തിന്റെ ആകർഷണീയമായ രചനകളിൽ പറയുന്നു. ഷാജഹാൻ നദിയുടെ മറുവശത്ത് തന്റെ സ്വന്തം ശവകുടീരം പണിയാൻ തുടങ്ങിയതായി ടാവർണിയറുടെ രചനകളിൽ പരാമർശിക്കുന്നുണ്ട്. എങ്കിലും തന്റെ സ്വന്തം മകൻ ഔറംഗസേബ് തടവിലാക്കിയതിനെക്കുറിച്ചും പറയുന്നു. എങ്കിലും, ആധുനിക പുരാവസ്തുഗവേഷകർ ഈ കഥ മിഥ്യയാണെന്ന് വിശ്വസിക്കുന്നു.[2] പശ്ചാത്തലം
യമുനാ നദീതീരത്ത് കറുത്ത മാർബിളിൽ പണിത ഒരു ശവകുടീരം ഷാജഹാൻ ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വാസം. രണ്ട് കെട്ടിടങ്ങളോടൊപ്പം ഒരു ബ്രിഡ്ജുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. ഇതും കാണുകഅവലംബംബാഹ്യ ലിങ്കുകൾTaj Mahal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia