ബ്ലാക്ക് സ്നോ
ഷീ ഫെയ് 1990 ൽ സംവിധാനം ചെയ്ത ചൈനീസ് ചിത്രമാണ് ബ്ലാക് സ്നോ. നോവലിൽ നിന്നും പ്രമേയം ഉൾക്കൊണ്ട് തയാറാക്കിയ ചിത്രം 40 ആമത് ബർലിൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ സിൽവർ ബെയർ പുരസ്കാരം നേടി. ഇതിവൃത്തംല്യൂ ഹെങിന്റെ നോവലിൽ നിന്നും പ്രമേയം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രം, ചൈനയിൽ അക്കാലത്തു നടന്ന രാഷ്ട്രീയ മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച ആഘാതങ്ങളുടെ കഥയാണ് പറയുന്നത്. നന്മയുടെ ലോകത്ത് നടക്കാനാഗ്രഹിക്കുന്ന നായക കഥാപാത്രങ്ങളെ സാഹചര്യങ്ങൾ തിന്മയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഹാൻഡ് ഹെൽഡ് കാമറകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ രംഗങ്ങൾ യഥാർഥമായ ദൃശ്യാനുഭവം നൽകുന്നു. ചലച്ചിത്ര മേളകളിൽ40 ആമത് ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ബെയർ പുരസ്കാരം നേടി. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [2] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia