ബ്ലാഞ്ച് ബിലോങ്കോ
കാമറൂണിയൻ നടിയും, തിരക്കഥാകൃത്തും, അവതാരികയും, ഫിലിം എഡിറ്ററും ആണ് ബ്ലാഞ്ച് ബിലോങ്കോ (ജനനം: 26 ജനുവരി 1974). ആദ്യകാലജീവിതംബിലോങ്കോയുടെ സ്വദേശം കാമറൂണിലെ സെന്റർ റീജിയൻ ആണ്. [1]അവർ യുവാൻഡേയിലെ ജോൺസൺ കോളേജിൽ ചേരുകയും അവിടെ ബാലെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1987-ൽ ആൻഡ്രെ ബാങ്ങിന്റെ ലെസ് പഗായൂസ് തിയറ്റർ ട്രൂപ്പിന്റെ റിഹേഴ്സലിൽ പങ്കെടുക്കാൻ തുടങ്ങി. ഒരു ദിവസം, പ്രധാന നടി ഇല്ലാതിരുന്നപ്പോൾ, ബിലോങ്കോ ആ സ്ഥാനം പിടിക്കുകയും അവരുടെ അഭിനയം എല്ലാവർക്കും ബോധ്യപ്പെടുകയും ചെയ്തു. ബിലോങ്കോ പിന്നീട് ട്രൂപ്പിൽ ചേർന്നു.[2] ബിലോങ്കോ 2000-ൽ ടിഗ, എൽ'ഹെറിറ്റേജ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി.[3] 2005-ൽ ബിലോങ്കോ എൻടാഫിൽ എന്ന സോപ്പ് ഓപ്പറയിൽ സബീനായി അഭിനയിച്ചു. [2]2007-ൽ ഹെലൻ പട്രീഷ്യ എബയുടെ ലെസ് ബ്ലെഷേഴ്സ് ഇൻജറിസബിൾസ് എന്ന സിനിമയിൽ പാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിൽ അവരുടെ കഥാപാത്രം ഭർത്താവിന്റെ തിരോധാനവുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല അവരുടെ ജീവിതം ഒരു നുണയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.[4]2009-ൽ അവർ സിആർടിവി എന്ന ടെലിവിഷൻ ചാനലിന്റെ എഡിറ്ററായി.[5] കലാസാംസ്കാരിക മന്ത്രി നാർസിസ് മൗല്ലെ കോമ്പിയുടെ നിർദ്ദേശത്തെത്തുടർന്ന് 2015 മെയ് മാസത്തിലാണ് ബിലോങ്കോയെ നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് വാലർ എന്ന് നാമകരണം ചെയ്തത്.[6]2019-ൽ ബിലോങ്കോ തന്റെ ആദ്യ സിംഗിൾ "ലെ ടെംപ്‌സ് ഡി ഡിയു" പുറത്തിറക്കി. ബേറ്റി ഭാഷയിൽ ഇത് ആലപിക്കുകയും പരേതയായ അമ്മയ്ക്ക് സമർപ്പിക്കുകയും ചെയ്തു.[5]2020-ൽ, കോപ് ഡി ഫൗഡ്രെ à യുവാൻഡേ എന്ന റൊമാന്റിക് കോമഡിയിൽ മാരി യംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[7] അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia