ബ്ലൂ മൂൺ

ഡിസംബർ 2009 ചന്ദ്രഗ്രഹണം സമയത്തെ ബ്ലൂ മൂൺ

ഒരു കലണ്ടർ മാസത്തിൽ തന്നെയുള്ള രണ്ടാമത്തെ പൗർണമി അഥാവാ ഒരു ഋതുവിൽ സംഭവിക്കുന്ന നാല് പൗർണമികളിൽ മൂന്നാമത്തേതിനെ ബ്ലൂ മൂൺ അഥവാ നീല ചന്ദ്രൻ എന്ന് വിളിക്കുന്നു. ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. അപൂർവ്വമായി സംഭവിക്കുന്നത് എന്ന അർത്ഥത്തിലാണ് ബ്ലൂ മൂൺ എന്ന് പ്രയോഗിക്കുന്നത്.[1]

നിർവ്വചനം

ബ്ലൂ മൂൺ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്. സാധാരണ ഒരു മാസത്തിൽ ഒരു വെളുത്തവാവ് അഥവാ പൂർണ്ണ ചന്ദ്രനാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചില മാസങ്ങളിൽ രണ്ട് പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ അധികമായി സംഭവിക്കുന്ന പൗർണമിയെയാണ് പൊതുവിൽ ബ്ലൂ മൂൺ എന്ന് വിളിക്കുന്നത്. "വൺസ് ഇൻ എ ബ്ലൂ മൂൺ" എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷിൽ. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്ന് എന്നതാണ് ഇതിന്റെ അർത്ഥം.[2]

31.01.2018 ന് ഉണ്ടായ സൂപ്പർ ബ്ലൂമൂൺ- ബ്ലഡ്‍ മൂൺ- ചന്ദ്രഗ്രഹണം

സാധാരണ വർഷത്തിൽ 12 തവണ പൂർണ്ണ ചന്ദ്രൻ ദൃശ്യമാകാറുണ്ട്. അതേസമയം, രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ 13 പൗർണ്ണമി ഉണ്ടാകാറുണ്ട്. ഒരു വർഷത്തിൽ 4 ഋതുക്കളാണ് ഉള്ളത്. ഒരു ഋതുവിൽ സാധാരണ 3 പൗർണമിയും. എന്നാൽ 13 പൗർണമികൾ ഉണ്ടാകുന്ന വർഷം ഏതെങ്കിലും ഒരു ഋതുവിൽ 4 പൗർണമികൾ ഉണ്ടാകും. അപ്പോൾ ആ ഋതുവിലെ മൂന്നാം പൗർണമിയായിരിക്കും ബ്ലൂ മൂൺ.

സ്കൈ & ടെലിസ്കോപ്പ് കലണ്ടറിലെ തെറ്റായ വ്യാഖ്യാനം

സ്കൈ & ടെലിസ്കോപ്പിന്റെ 1946 മാർച്ച് ലക്കത്തിലാണ് പരമ്പരാഗതമായ ഈ നിർവചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ബ്ലൂ മൂൺ ഒരു സൗര കലണ്ടർ മാസത്തിലെ രണ്ടാം പൂർണ്ണ ചന്ദ്രനാണെന്നും അതിന് ഋതുക്കളുമായി ഒരു ബന്ധവുമില്ല എന്നുമുള്ള നിലവിലെ വ്യാഖ്യാനപരമായ തെറ്റിദ്ധാരണയ്ക്ക് കാരണം ഇതാണ്.[3]

2019നും 2021നും ഇടയിലെ ബ്ലൂ മൂണുകൾ

ഋതുക്കളെ അടിസ്ഥാനമാക്കി

  • നവംബർ 21, 2010
  • ആഗസ്റ്റ് 20, 2013
  • മെയ് 21, 2016
  • മെയ് 18, 2019
  • ഒക്ടോബർ 31, 2020
  • ആഗസ്റ്റ് 22, 2021

കലണ്ടർ മാസം അടിസ്ഥാനമാക്കി

  • 2010: ജനുവരി 1 (ഭാഗിക ചന്ദ്രഗ്രഹണം), 30.
  • 2010: മാർച്ച് 1, 30.
  • 2012: ആഗസ്റ്റ് 2 31.
  • 2012: സെപ്തംബർ 1, 30.
  • 2015: ജൂലൈ 2, 31.
  • 2018: ജനുവരി 2 31 (പൂർണ്ണ ചന്ദ്രഗ്രഹണം, സൂപ്രർ മൂൺ)
  • 2018: മാർച്ച 2, 31.
  • 2020: ഒക്ടോബർ 1, 31.

2018 ജനുവരി 31ന് പൂർണചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്ന് ചാന്ദ്രപ്രതിഭാസങ്ങൾ ഒന്നിച്ച് ആകാശത്ത് കാണാൻ പറ്റുന്ന പൂർണ ചന്ദ്രഗ്രഹണം ആയിരുന്നു അത്. ഇതിനുമുമ്പ് 1866 മാർച്ച് 31-നാണ് ഇങ്ങനെ സംഭവിച്ചത്.[4]

ഇതും കാണുക

അവലംബം

  1. http://math.ucr.edu/home/baez/physics/General/BlueSky/blue_sky.html
  2. https://en.wikipedia.org/wiki/Blue_moon
  3. http://www.ips-planetarium.org/?page=a_hiscock1999
  4. http://www.manoramaonline.com/environment/environment-news/2018/01/31/super-blue-blood-moon-2018-what-when-and-where.html
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya