ബ്ലൂ മൗണ്ടൻസ് ദേശീയോദ്യാനം
കിഴക്കൻ ഓസ്ട്രേലിയയിൽ ന്യൂ വെയിൽസിലെ ബ്ലൂ മൗണ്ടൻസ് മേഖലയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബ്ലൂ മൗണ്ടൻസ് ദേശീയോദ്യാനം. 267,954 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം സിഡ്നിയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെയായാണുള്ളത്. ഈ ദേശീയോദ്യാനത്തിന്റെ അതിർത്തി പ്രദേശത്തെ റോഡുകൾ, നഗരമേഖലകൾ, കയ്യേറ്റഭൂമികൾ എന്നിവ ഖണ്ഡിച്ചിരിക്കുന്നു. [1] ഈ ദേശീയോദ്യാനം 8 സംരക്ഷിതപ്രദേശങ്ങളിൽ ഒന്നാണ്. 2000 ത്തിൽ യുനസ്ക്കോയുടെ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ ഗ്രേറ്റർ ബ്ലു മൗണ്ടൻസ് ഏരിയ എന്ന പേരിൽ ഈ ദേശീയോദ്യാനം ഇടം പിടിച്ചു. [3]ലോകപൈതൃകസ്ഥാനത്തിലെ 8 ദേശീയോദ്യാനങ്ങളിൽ ഏറ്റവും നടുക്കായുള്ളതും ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിന്റെ ഭാഗവുമാണ് ഇത്. ആസ്തൃലിയൻ ഹെറിറ്റേജ് റജിസ്റ്റ്രറിയിൽ ഈ ദേശീയോദ്യാനം ഇടം പിടിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹെറിറ്റേജ് റജിസ്റ്റ്രിയിൽ ബ്ലു മൗണ്ടനിലെ നടപ്പാതകളുടെ എല്ലാ ശൃംഖലകളും ഇടം പിടിച്ചിട്ടുണ്ട്. [4] അവലംബം
Blue Mountains, New South Wales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia