ബ്ലൈന്റ് മോൾ റാറ്റ്
മണ്ണു തുരപ്പൻ എലികളുടെ വർഗത്തിൽ പെട്ടൊരു ജീവിയാണു ബ്ലൈന്റ് മോൾ റാറ്റ്. കണ്ണുണ്ടെങ്കിലും കാഴ്‌ചശക്തി തീരെയില്ലാത്ത ഈ എലിയുടെ താമസം കൂടുതൽ സമയവും മണ്ണിനടിയിൽ ആണ്. കണ്ണുകൾക്കുമേലെ ഒരു ചർമ്മം വന്നു മൂടിയനിലയിൽ കാണപ്പെടുന്നു. നല്ല ഘ്രാണശക്തിയുള്ള ഈ എലി പരിണാമ പ്രക്രിയയിലെ പ്രധാനപ്പെട്ടൊരു കണ്ണിയാണ്. മോളിക്യുലാർ തെളിവുകൾ പ്രകാരം 2.5 കോടി വർഷങ്ങൾക്കു മുമ്പ് കാഴ്ച്ചശക്തിയുള്ള Rodents - ൽ നിന്നുമാണ് ബ്ലൈന്റ് മോൾ റാറ്റുകൾ ഉണ്ടായതെന്നു വിലയിരുത്തപെടുന്നു. കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലും കരിങ്കടൽ (black sea) ഭാഗങ്ങളിലുമായാണ് ഇവയെ കണ്ടു വരുന്നത്. ഉന്തി നിൽക്കുന്ന പല്ലുകളും നീളം കുറഞ്ഞ കൈകാലുകളുമുള്ള ഈ എലിയുടെ ചെവിയും പുറമേക്കു കാണാവുന്നതല്ല. പരിണാമ പ്രക്രിയയിലെ പ്രാധാന്യംപരിണാമ പ്രക്രിയയ്‌ക്കിടയിൽ വിവിധ ജീവജാലങ്ങൾക്കിടയിൽ പലതരം വ്യതിയാനങ്ങൾ ഉണ്ടാവാറുണ്ട്. സ്ഥലകാല ഭേദവും പ്രകൃതിയുടെ അനുകൂലനവും ഒക്കെ ഒരു ജീവിയുടെ അതിജീവനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇങ്ങനെ ജീവികളിലുണ്ടാവുന്ന മാറ്റം മ്യൂട്ടേഷൻ എന്നാണറിയപ്പെടുന്നത്. മ്യൂട്ടേഷൻ ഒരു ജീവിയുടെ ജനിതകഘടനയിൽ തന്നെയാണു സംഭവിക്കുക. കണ്ണുണ്ടായിട്ടും കാഴ്‌ചയില്ലാത്ത ബ്ലൈന്റ് മോൾ റാറ്റ് എന്ന ജീവി മ്യൂട്ടഷന്റെ പ്രകടമായ ഉദാഹരണമായി കരുതപ്പെടുന്നു. ജീവിതത്തിന്റെ സിംഹഭാഗവും മണ്ണിനടിയിലാണ് ഈ എലികൾ കഴിയുന്നത്. മണ്ണിനടിയിലുള്ള വാസത്തിൽ കാഴ്‌ചയേക്കാൾ മണത്തിനും കുറുകിയ കൈകാലുകൾക്കുമാണ് പ്രാധാന്യം. നൂറ്റാണ്ടുകളിലൂടെ ഈ ഒരു പരിതഃസ്ഥിതിക്ക് അനുകൂലമായ ജനിതകമാറ്റം ബ്ലൈന്റ് മോൾ റാറ്റിൽ സംഭവിക്കുകയായിരുന്നു. മ്യൂട്ടേഷൻ വഴി കണ്ണുകൾ ഈ ജീവിയിൽ അപ്രസക്തമായി തീർന്നു. ക്രമേണ കണ്ണുകൾക്കു മേലെ ഒരു നേരിയ ചർമം വന്നു മൂടുകയും ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia