ബ്ളാക്ക് വുമൺ വിത് പിയോണീസ്
ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് 1870 വസന്തത്തിന്റെ അവസാനത്തിൽ ഫ്രെഡറിക് ബാസിൽ ചിത്രീകരിച്ച ഒരു ചിത്രമാണ് ബ്ലാക്ക് വുമൺ വിത് പിയോണീസ്. 1918 മുതൽ മോണ്ട്പെല്ലിയറിലെ മ്യൂസി ഫാബ്രെയിലാണ് ഈ ചിത്രം. അതിന്റെ അളവുകൾ 60.3 സെന്റിമീറ്റർ (23.7 ഇഞ്ച്) × 75.2 സെന്റിമീറ്റർ (29.6 ഇഞ്ച്) ആണ്. ![]() അദ്ദേഹം ഇത് വരച്ച വർഷത്തിൽ, അതേ മാതൃകയിൽ സമാനമായ മറ്റൊരു ചിത്രം ബാസിൽ സൃഷ്ടിച്ചു. നിലവിൽ ഈ ചിത്രം നാഷണൽ ഗാലറി ഓഫ് ആർട്ട് ശേഖരത്തിൽ കാണപ്പെടുന്നു. രണ്ട് ചിത്രങ്ങളും അദ്ദേഹം മാനെറ്റിന്റെ ആദരാഞ്ജലിയായി സങ്കൽപ്പിച്ചിരിക്കാം. രണ്ട് പെയിന്റിംഗുകളിലും പിയോണികൾ ചിത്രീകരിച്ചിരിക്കുന്നു. എഡ്വാർഡ് മാനെറ്റ് തന്റെ തോട്ടത്തിൽ പിയോണികൾ വളർത്തിരുന്നു. അദ്ദേഹം പിയോണികൾ പതിവായി ചിത്രീകരിച്ചു. തന്റെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമായ ഒളിമ്പിയയിൽ മാനെറ്റ് ഒരു കറുത്ത സേവകൻ ചാരിയിരിക്കുന്ന വേശ്യയുടെ സമീപത്തേക്ക് ഒരു പൂച്ചെണ്ട് കൊണ്ടുവരുന്നു.[1]ബാസിലിനായി പോസ് ചെയ്ത മോഡൽ അജ്ഞാതമാണ്, പക്ഷേ തോമസ് എക്കിൻസിന്റെ പെയിന്റിംഗ് ഫീമേൽ മോഡൽ (1867–1869) എന്ന ചിത്രത്തിന് പോസ് ചെയ്ത അതേ മോഡലാണ്. ഈ ചിത്രത്തിൽ യംഗ് വുമൺ വിത്ത് പിയോണീസിൽ കണ്ട അതേ ശിരോവസ്ത്രവും കമ്മലും അവർ ധരിച്ചിരിക്കുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia