ബൻടാല ദേശീയോദ്യാനം
ബൻടാല ദേശീയോദ്യാനം ശ്രീലങ്കയിലെ ഹമ്പൻടോട്ടയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഈ ദേശീയോദ്യാനത്തിലെ ബൻടാല തുറമുഖ പ്രദേശത്ത് കൂട്ടംകൂടുന്ന197 വർഗ്ഗത്തിൽപ്പെട്ട പക്ഷികളിൽ ദേശാടനപക്ഷിയായ വലിയ അരയന്നക്കൊക്കുകളുടെ വലിയകൂട്ടം ഇവിടെ കാണപ്പെടുന്നു.[1] 1969-ൽ ബൻടാലയെ വന്യജീവിസങ്കേതമായി നാമനിർദ്ദേശം ചെയ്തു. 1993 ജനുവരി 4 ന് ഇതിനെ ദേശീയോദ്യാനമായി മാറ്റപ്പെടുകയും ചെയ്തു.[2]1991-ൽ റാംസർ റാംസർ ഉടമ്പടി പ്രകാരം ശ്രീലങ്കയിലെ ആദ്യത്തെ തണ്ണീർത്തടമായി ബൻടാലയെ പ്രഖ്യാപിക്കപ്പെട്ടു. 2005-ൽ ഈ ദേശീയോദ്യാനത്തെ ശ്രീലങ്കയിലെ നാലാമത്തെ ബയോസ്ഫിയർ റിസർവ് ആയി യുനെസ്കോ നാമനിർദ്ദേശം ചെയ്തു. [3]കൊളംബോയിൽ നിന്നും 245 കിലോമീറ്റർ തെക്കു-കിഴക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[4] ![]() ചരിത്രംബൻടാലയെ 1969 ഡിസംബർ 5 ന് വന്യമൃഗസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.[5]1993 ജനുവരി 4 ന് ഇതിനെ 6,216 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം ഉള്ള ദേശീയോദ്യാനമായി ഉയർത്തി.[6] എങ്ങനെ ആയിരുന്നാലും 2004-ൽ ഈ ദേശീയോദ്യാനം 3,698 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം ആയി ചുരുങ്ങി.1991-ൽ ബൻടാലയെ റാംസർ തണ്ണീർത്തടമായി നാമനിർദ്ദേശം ചെയ്തു. 2006 ജനുവരിയിൽ 3,339.38 ഹെക്ടർ പ്രദേശമുള്ള ബൻടാലയെയും ചുറ്റുമുള്ള പ്രദേശങ്ങളെയും ചേർത്ത് വിൽമണ്ണ സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. സസ്യജന്തുജാലങ്ങൾചിത്രശാല
അവലംബം
പുറത്തേയ്ക്കുള്ള കണ്ണി
|
Portal di Ensiklopedia Dunia