ബർദോളി ലോകസഭാമണ്ഡലം (ഗുജറാത്തി: બારડોલી માસભા માબિિસતાર) പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. 2008ൽ ലോകസഭാമണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിയോജകമണ്ഡലം രൂപീകരിച്ചത്. പട്ടികവർഗക്കാർക്കാണ് സീറ്റ് സംവരണം ചെയ്തിരിക്കുന്നത്.[2] ഈ മ്മണ്ഡലത്തിൽ 2009-ൽ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് നടത്തിയത്, അതിൻ്റെ ആദ്യ ലോകസഭാംഗം (എംപി) ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തുഷാർ അമർസിൻ ചൗധരിയാണ്. 2014ലും 2019ലും , ഭാരതീയ ജനതാ പാർട്ടിയുടെ പർഭുഭായി വാസവ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സൂരത്ത്, താപി ജില്ലകളിലുൾപ്പെട്ട 7 നിയമസഭാമണ്ഡലങ്ങളാണ് ഇതിലുള്ളത്. നിലവിൽ 2030830 പേരാണ് ഈ മണ്ഡലത്തിലെ വോട്ടർമാർ [3]
നിയമസഭാവിഭാഗങ്ങൾ
2014 ലെ കണക്കനുസരിച്ച് ബർദോലി ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [2]