ഭാഭാ ആണവ ഗവേഷണകേന്ദ്രം
ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ ആണവ ഗവേഷണ കേന്ദ്രം മുംബൈയിൽ ട്രോംബേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ബി.എ.ആർ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ റിയാക്റ്ററായ അപ്സര അടക്കം എട്ടോളം ഗവേഷണ റിയാക്റ്ററുകൾ ഇവിടെ നിലവിലുണ്ട്. ശാസ്ത്രത്തിന്റെ ഏതാണ്ട് എല്ലാ തുറകളിലും ഇവിടെ ഗവേഷണ സംരംഭങ്ങൾ നടക്കുന്നു. ചരിത്രം1944-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭാ ഇന്ത്യയിൽ ആണവ ഗവേഷണം ആരംഭിക്കുവാൻ താല്പര്യപ്പെട്ട് സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിന് കത്തെഴുതുകയുണ്ടായി. തുടർന്ന് 1945-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കപ്പെട്ടു. 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്, ട്രോംബേ സ്ഥാപിതമായി.1957-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഈ സ്ഥാപനത്തെ രാജ്യത്തിനു സമർപ്പിച്ചു. 1966-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഘടനഡയറക്ടർ ആണ് സ്ഥാപനത്തിന്റെ തലവൻ. ഭരണകാര്യങ്ങളുടെ മേൽനോട്ടം കൺട്രോളർ വഹിക്കുന്നു. പതിനെട്ട് ഗ്രൂപ്പ് ഡയറക്ടർമാർ, പത്ത് അസോസിയേറ്റ് ഡയറക്ടർമാർ എന്നിവർക്കു കീഴിലായി 90-ഓളം വിഭാഗങ്ങളിലായി 4500-ൽ പരം ശാസ്ത്രജ്ഞരും 10000-ൽ പരം മറ്റ് ഉദ്യോഗസ്ഥരും ഇവിടെ പ്രവർത്തിക്കുന്നു. പുറമേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia