ഭാരതീയ ദേശീയ ഗ്രന്ഥശാല![]() കൊൽക്കത്തയിൽ ബെൽവഡീയർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയാണ് ഭാരതീയ ദേശീയ ഗ്രന്ഥശാല (National Library of India (Hindi: इन्डिया का राष्ट्रीय किताब ख़ाना India kā Rāshtrīya Kitāb Khāna)[1]. പൊതുവിവരങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ് ഇത്. [2][3][4] ചരിത്രംഇന്നു കാണുന്ന ഇന്ത്യൻ നാഷണൽ ലൈബ്രറിയുടെ തുടക്കം 1835-ൽ സ്ഥാപിക്കപ്പെട്ട കൽക്കട്ട പബ്ലിക്ക് ലൈബ്രറിയാണ്. 1844-ൽ ഗവർണർ ജനറൽ മെറ്റ്കാഫിന്റെ ബഹുമാനാർത്ഥം നിർമ്മിക്കപ്പെട്ട വിശാലമായ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ലോർഡ് കഴ്സൺ കൽക്കത്തയിൽ പ്രവർത്തിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി വക ലൈബ്രറിയും, ഡിപ്പാർട്ട്മെന്റൽ ലൈബ്രറികളും കൂട്ടി യോജിപ്പിച്ചുകൊണ്ട് 1903-ൽ ഇംപീരിയൽ ലൈബ്രറി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു ലൈബ്രറിക്ക് രൂപം കൊടുത്തു. ഇന്ത്യ സ്വതന്ത്രയായ ശേഷം 1948-ൽ ഇതിനെ ഇന്ത്യയുടെ ദേശീയ ലൈബ്രറിയായി പ്രഖ്യാപിച്ചു. 1953 ഫിബ്രവരി ഒന്നിനാണ് നാഷണൽ ലൈബ്രറി എന്ന് നാമകരണം ചെയ്തത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ലൈബ്രറിയിൽ വിദേശ ഭാഷകളിലെയും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെയും പുസ്തകങ്ങളുണ്ട്. ഘടനഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിനു കീഴിലുള്ള ഒരു ഡിപ്പാർട്ട്മെന്റ് ആയാണ് പ്രവർത്തനം. ഡയറക്ടറും അദ്ദേഹത്തിനു താഴെ രണ്ടു പ്രൊഫഷണൽ ലൈബ്രേറിയൻമാരും അതിനു കീഴിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലുള്ളവരും പ്രവർത്തിക്കുന്നു. 43 പ്രൊഫഷണൽ ഡിവിഷനുകൾ പുസ്തക സംഭരണം,സാങ്കേതികജോലികൾ,പുസ്തക സംരക്ഷണം,ലൈബ്രറി സേവനങ്ങൾ എന്നിവ നിർവ്വഹിക്കുന്നു. അംഗത്വം1200 ജീവനക്കാരുള്ള മഹാഗ്രന്ഥാലയം റഫറൻസ് ലൈബ്രറിയാണ്. പാർലമെന്റംഗങ്ങളെ പോലെയുള്ളവർക്കേ അവിടെനിന്ന് പുസ്തകം പുറത്തേക്കു നൽകാറുള്ളൂ. അല്ലാത്തവർ അവിടെയിരുന്ന് വായിക്കുകയും കുറിച്ചെടുക്കുകയും വേണം. പുസ്തകശേഖരം2003-ലെ കണക്കനുസരിച്ച് ഇന്ത്യൻ നാഷണൽ ലൈബ്രറിയിൽ 23,25,089 പുസ്തകങ്ങളുണ്ട്. ഡെലിവറി ഓഫ് ബുക്ക്സ് & ന്യൂസ് പേപ്പേഴ്സ് ആക്ട് അനുസരിച്ച് ലഭിക്കുന്നവയും, വിലയ്ക്ക് വാങ്ങുന്നവയും, സംഭാവനയായി ലഭിക്കുന്നവയും, എക്സേഞ്ച് ആയി ലഭിക്കുന്നവയും, ഡെപ്പോസിറ്ററി അവകാശം അനുസരിച്ച് ലഭിക്കുന്നവയുമാണ് ഇവിടെ സംഭരിച്ചിരിക്കുന്ന പുസ്തകങ്ങൾ. ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളുണ്ട്.
സേവനങ്ങൾ
സ്ഥിതിവിവരക്കണക്കുകൾ
അവലംബം
|
Portal di Ensiklopedia Dunia