ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്
ബോസ്സ് എന്നത് ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്(Bharat Operating System Solutions) എന്ന പേരിന്റെ ചുരുക്കമാണ്. ഡെബിയനിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഇന്ത്യൻ ലിനക്സ് വിതരണമാണ്. ബോസ് ലിനക്സ്(BOSS Linux) ഔദ്യോഗികമായി നാല് പതിപ്പുകളിലാണ് പുറത്തിറക്കുന്നത്: ബോസ് ഡെസ്ക്ടോപ്പ് (വ്യക്തിഗത ഉപയോഗത്തിനും വീട്ടാവശ്യത്തിനും ഓഫീസുകൾക്കും വേണ്ടിയുള്ളതാണ്), എഡ്യുബോസ്(EduBOSS) (സ്കൂളുകൾക്കും വിദ്യാഭ്യാസ സമൂഹത്തിനും വേണ്ടിയുള്ളത്), ബോസ് അഡ്വാൻസ്ഡ് സെർവർ, ബോസ് മൂൾ(BOSS MOOL) എന്നിവ ഉൾപ്പെടുന്നു. ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പ് 9.0 ("ഉർജ")ആണ്.[1]. ഇത് ലിനക്സ് കെർണൽ ആണ് ഉപയോഗിക്കുന്നത് എന്നാൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പല അടിസ്ഥാന ഉപകരണങ്ങളും ഗ്നു പ്രോജക്റ്റിൽ നിന്നുള്ളതാണ് അതിനൽ ഗ്നു/ലിനക്സ് എന്നു വിളിക്കാം.[2].ഡെബ്യൻ ലിനക്സിൽ ഏകദേശം 25000 പാക്കേജുകൾ അടങ്ങിയിരിക്കുന്നു[3].ഡെബിയനെ ആധാരമാക്കി നിർമിച്ചതിനാൽ ബോസ്സ് ലിനക്സിലും ഏകദേശം ഇത്രയും തന്നെ പാക്കേജുകൾ ഉൾക്കൊള്ളുന്നു. വികസനംഇന്ത്യയിലുടനീളമുള്ള സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറിന്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും പ്രയോജനം നേടുന്നതിനുമായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് (സി-ഡാക്) വികസിപ്പിച്ചെടുത്തതാണ്. ബോസ് ലിനക്സ് നാഷണൽ റിസോഴ്‌സ് സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ (NRC-FOSS) ഒരു പ്രധാന ഡെലിവറി ആണ്. ഇന്ത്യൻ ഭാഷാ പിന്തുണയും മറ്റ് സോഫ്‌റ്റ്‌വെയറുകളും സംയോജിപ്പിച്ച് മെച്ചപ്പെടുത്തിയ ഡെസ്‌ക്‌ടോപ്പ് പരിസ്ഥിതി ഇതിന് ഉണ്ട്. ലഭ്യമാകുന്ന ഭാഷകൾബോസ്സ് ലിനക്സ് താഴെപറയുന്ന പതിനെട്ട് ഭാഷകളിൽ ലഭ്യമാകും.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia