ഭാഷാശേഷി സംബന്ധമായ പഠനവൈകല്യംശ്രദ്ധിച്ചു കേൾക്കുവാനും, ചിന്തിക്കുവാനും[1] സംസാരിക്കുവാനും, വായിക്കുവാനും എഴുതുവാനും കണക്കുകൂട്ടാനുമുള്ള ചെറിയ കുട്ടികൾക്കുള്ള കഴിവിനെ ബാധിക്കുന്ന തരം അസുഖങ്ങളെയാണ് ഭാഷാശേഷി സംബന്ധമായ പഠനവൈകല്യങ്ങൾ (ലാംഗ്വേജ് ബേസ്ഡ് ലേണിംഗ് ഡിസെബിലിറ്റീസ്) എന്നുവിളിക്കുന്നത്. ചലനം, ഏകോപനം, ശ്രദ്ധ ചെലുത്തുവാനുള്ള കഴിവ് എന്നിവയുമായും ഈ അവസ്ഥയ്ക്ക് കാര്യമായ ബന്ധമുണ്ട്. കുട്ടികൾ സ്കൂളിലെത്തും വരെ ഇത് ശ്രദ്ധിക്കപ്പെടാറില്ല. ഈ അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ്. ഇവർ പറയുന്ന പല കാര്യങ്ങളും മനസ്സിലാക്കിയെടുക്കുവാൻ ബുദ്ധിമുട്ടായിരിക്കും.[2] തലച്ചോറിനേൽക്കുന്ന പരിക്ക്,[1] ജനനസമയത്തും മറ്റും ഉണ്ടായേക്കാവുന്ന തലച്ചോറിന്റെ ഘടനാപരമായ പ്രശ്നങ്ങൾ എന്നിവ ഇതിന് കാരണമായേക്കാം. ഒരേ കുടുംബത്തിൽ പാരമ്പര്യമായി ഇത് സാധാരണഗതിയിൽ കാണപ്പെടാറുണ്ട്.[3] സംസാരവുമായി ബന്ധമില്ലാത്തതും (നോൺ വെർബൽ) ബന്ധമുള്ളതും (വെർബൽ) എന്നിങ്ങനെ രണ്ടുതരത്തിൽ ഈ അവസ്ഥ കാണപ്പെടാറുണ്ട്.[4][5] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia