ഭീമശങ്കർ വന്യജീവി സങ്കേതം
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൂനെജില്ലയിലെ ഖീഡ്, ആംബെഗോൺ താലൂക്കുകളിലെ പ്രദേശങ്ങൾ ചേർത്ത് നിർമ്മിച്ച വന്യജീവി സങ്കേതമാണ് ഭീമശങ്കർ വന്യജീവി സങ്കേതം. മലയണ്ണാനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും ഈ വന്യജീവിസങ്കേതം നിർമ്മിച്ചത്. 131 ചതുരശ്രകിലോമീറ്ററാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ സഹ്യാദ്രിമലകളുടെ ഒരു ഭാഗവും ഈ വന്യജീവിസങ്കേതത്തിലുൾപ്പെട്ടിട്ടുണ്ട്. അനേകം കാവുകൾ ഈ പ്രദേശത്തുള്ളതിനാൽ ഇവിടത്തെ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെട്ടിരിക്കുന്നു[2]. ഈ കാവുകൾ ഇവിടത്തെ ജൈവവൈവിദ്ധ്യത്തിന്റെ പ്രധാന സ്ഥാനങ്ങളാണ്. വിവിധ തരത്തിലുള്ള സസ്യങ്ങളുടെ വിത്തുകൾ ഇവയിൽ മുളപൊട്ടുന്നു. 1984 ൽ ഏതാണ്ട് 800-1000 വർഷം പഴക്കമുള്ള ഒരു ക്ലിബെർ ഖോംഭാൽ-ക്സാന്റോളിസ് ടൊമെൻടോസ അഹുപെയിലുള്ള (ഈ വന്യജീവി സങ്കേതത്തിലുള്ള ഒരു ആദിവാസി ഊര്) കാവിലെ മഹാദേവ കോവിലിൽ നിന്നും കണ്ടെത്തി.[3] Citations
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia