ഭുവൻ
ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറാണ് ഭുവൻ. 2009 മാർച്ചിൽ ഇത് പ്രവർത്തനമാരംഭിച്ചു. [1] ലക്ഷ്യംവിഭവചൂഷണത്തിനും ആസുത്രണത്തിനുമാവശ്യമായ പശ്ചാത്തലവിവരങ്ങൾ സൗജന്യമായി പകരുകയാണ് ഭുവനിന്റെ ലക്ഷ്യം. തുടക്കമെന്ന നിലയിൽ ഇന്ത്യയുടെ മാത്രവും തുടർന്ന് ലോകരാജ്യങ്ങളാകെ ഇതിലൂടെ ദൃശ്യമാകും. IRS സാറ്റലൈറ്റ്റിൽ ഉള്ള OCM, AWifs, LISS 3, പിന്നെ LISS 4 സെൻസറുകൾ തരുന്ന ചിത്രങ്ങൾ ആണ് ഭുവൻ ഉപയോകിക്കുന്നത്. ഭുവൻ എർത്തിന്റെ ഗുണങ്ങൾ10 മീറ്ററാണ് ഭുവനിൽ ദ്യശ്യത്തിലെ ഏറ്റവും താഴ്ന്ന വിശദാംശപരിധി.[2] ഇതിനാൽ വളരെ വ്യക്തമായ ദ്യശ്യം കാണുവാൻ കഴിയുന്നു. കൂടാതെ റോഡ്- റെയിൽ ഗതാഗതത്തിന് വികസനത്തിന്റെ പുതുമുഖം നൽകുന്ന തരത്തിൽ ആധുനികമായ ഇതരസങ്കേതങ്ങൾ ഭുവനിൽ ഉൾപ്പെടുത്താനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഒരോ വർഷവും ഭുവൻ പുതുക്കുകയും ചെയ്യും. കുറഞ്ഞ വേഗത ഉള്ള ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്കും ഭുവൻ ഉപയോഗിച്ച് വിവര ശേഖരണം നടത്താം. ഗൂഗിൾ എർത്തിന്റെ പോരായ്മകൾഗൂഗിൾ എർത്തിൽ ഉപയോഗിച്ചിരിക്കുന്ന ഉപഗ്രഹചിത്രങ്ങൾക്ക് വളരെ അധികം കാലപ്പഴക്കംമുണ്ട്. നാലുവർമുമ്പ് ഉപഗ്രഹങൾ ശേഖരിച്ച ചിത്രങളെ ഇഴയടുപ്പങളിലൂടെ സംയോജിപ്പിച്ചുകൊണ്ട് ഗൂഗിൾ എർത്ത് നിർമ്മിക്കപ്പെട്ടത്. വർഷം ഇത്രയായിട്ടും ഗൂഗിൾ എർത്ത് പരിഷ്കരിക്കപ്പെട്ടില്ല. കൂടാതെ 200 മീറ്ററിൽ കൂടുതൽ താഴോട്ട് പോകുവാൻ ഗൂഗിൾ എർത്തിനു കഴിയില്ല. അവലംബം
|
Portal di Ensiklopedia Dunia