ഭൂട്ടാനിലെ കുറ്റകൃത്യങ്ങൾകുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായ രാജ്യമാണ് ഭൂട്ടാൻ.[1][2][3] ചെറിയ കുറ്റകൃത്യങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും അക്രമങ്ങൾ വളരെക്കുറവാണ്. മയക്കുമരുന്നുപയോഗത്തിന്റെ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മദ്യത്തിന്റെ ദുരുപയോഗം ഒരു പ്രശ്നമാണ്. പൊതുവിൽ മയക്കുമരുന്ന് കടത്ത് വളരെക്കുറവാണ്. ഭൂട്ടാനിൽ സുരക്ഷയ്ക്കുള്ള ഏറ്റവും വലിയ ഭീഷണി അയൽരാജ്യങ്ങളിലെ വിവിധ തീവ്രവാദ സംഘടനകളിൽ നിന്നുള്ള തീവ്രവാദഭീഷണിയാണ്.[4] പശ്ചാത്തലം20-ആം നൂറ്റാണ്ടിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഭൂട്ടാനിൽ വളരെക്കുറവായിരുന്നു.[5] 1980കളിലും 1990കളുടെ തുടക്കത്തിലും കുറ്റകൃത്യങ്ങളുടെ തോത് വർദ്ധിച്ചു.[5] വിദേശത്തുനിന്ന് വന്ന തൊഴിലാളികളുടെ സാന്നിദ്ധ്യം, വർദ്ധിച്ച സാമ്പത്തിക അസമത്വം, വിദേശ സംസ്കാരങ്ങളുമായുള്ള സമ്പർക്കം എന്നിവയൊക്കെയായിരുന്നു ഇതിന് കാരണങ്ങൾ.[5][6] 1999 ജൂണിൽ രാജ്യത്ത് ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ചു. ലോകത്ത് ടെലിവിഷൻ എത്തിയ അവസാന രാജ്യമായിരുന്നു ഭൂട്ടാൻ.[7] ടെലിവിഷൻ ഭൂട്ടാനീസ് സംസ്കാരവുമായി യോജിച്ചുപോകുന്ന ഒന്നല്ല എന്നാണ് പരക്കെ കരുതപ്പെടുന്നത്. കുവെൻസെൽ എന്ന പത്രത്തിലെ എഡിറ്റോറിയലിൽ ഇതെപ്പറ്റി പരാമർശിക്കുകയുണ്ടായി:
കേബിൾ ടെലിവിഷൻ പാശ്ചാത്യസാധനങ്ങളോടുള്ള താല്പര്യവും വർദ്ധിച്ച കുറ്റകൃത്യങ്ങൾക്കും കാരണമായിട്ടുണ്ട് എന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.[7] രാഷ്ട്രീയവുമായി ബന്ധമില്ലാത്ത കുറ്റകൃത്യങ്ങൾഅക്രമങ്ങൾ ഭൂട്ടാനിൽ വിരളമാണ്.[8] മോഷണത്തിന്റെ നിരക്കും വളരെ കുറവാണ്.[8] പോക്കറ്റടി പോലെയുള്ള കുറ്റകൃത്യങ്ങൾ വല്ലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.[1] കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിച്ചുവരുന്നുണ്ട്. 2003-ൽ 63 കുട്ടിക്കുറ്റവാളികൾ രാജ്യത്താകമാനം ശിക്ഷിക്കപ്പെടുകയുണ്ടായി.[6] ബലാത്സംഗം വലിയൊരു പ്രശ്നമല്ല. 1999-ൽ 10 ബലാത്സംഗങ്ങളേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.[2] കൊലപാതകനിരക്കുകളും കുറവാണ്. 1998-ൽ 100,000 പേർക്ക് 2.78 എന്നായിരുന്നു കൊലപാതകത്തിന്റെ തോത്.[8] മനുഷ്യരെ കടത്തുന്ന കുറ്റകൃത്യത്തിൽ ഭൂട്ടാൻ ഇടത്താവളമായും സ്രോതസ്സായും പ്രവർത്തിക്കുന്നുണ്ട്.[8] ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെ ഭൂട്ടാനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് കടത്തപ്പെടുന്നുണ്ട്. പക്ഷേ ഭൂട്ടാനിലേയ്ക്ക് ഇത്തരം കടത്ത് നടക്കുന്നില്ല.[8] ഭൂട്ടാനിലെ ആദ്യത്തെ അഴിമതിക്കേസ് 2002 ഏപ്രിൽ 5നാണ് റിപ്പോർട്ട് ചെയ്തത്.[7] അഴിമതി സംബന്ധിച്ച ഇൻഡെക്സിൽ 2012-ലെ കണക്കനുസരിച്ച് 174 രാജ്യങ്ങളിൽ 33-ആം സ്ഥാനമാണ് ഭൂട്ടാനിലുള്ളത്. ഏറ്റവും അഴിമതി കുറഞ്ഞ രാജ്യത്തിനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനം.[9] ദക്ഷിണേഷ്യയിൽ ഏറ്റവും കുറവ് അഴിമതിയുള്ള രാജ്യമാണ് ഭൂട്ടാൻ. ഏഷ്യയിൽ ഈ പട്ടികയിൽ ആറാം സ്ഥാനമാണ് ഭൂട്ടാനുള്ളത്.[9] മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാരവും അഭയാർത്ഥികളുടെ സാന്നിദ്ധ്യവും തുറന്ന അതിർത്തികളും ഭൂട്ടാനിൽ മയക്കുമരുന്ന് വ്യാപാരം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.[8] നേപ്പാളിലും വടക്കുകിഴക്കൻ ഇന്ത്യയിലും മയക്കുമരുന്ന് കുത്തിവയ്ക്കുന്ന രീതി വ്യാപകമാണ്.[8] കഞ്ചാവ് ഒരു കുറ്റിച്ചെടിയായി ഭൂട്ടാനിൽ വളരുന്നുണ്ട്. ടെലിവിഷൻ വരുന്നതിനുമുൻപ് ഇത് പന്നികൾക്കുള്ള ഭക്ഷണമായാണ് കരുതിയിരുന്നത്.[7] അടുത്തകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്നതിന് നൂറുകണക്കിന് ആൾക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.[7] മദ്യപാനമാണ് രാജ്യത്തെ ഏറ്റവും വലിയ ലഹരി സംബന്ധമായ പ്രശ്നം. ഗാർഹിക പീഡനങ്ങളുടെ 85% കേസുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.[8] തീവ്രവാദംഇന്ത്യയിൽ നിന്നുള്ള തീവ്രവാദി സംഘടനകൾ ദക്ഷിണ ഭൂട്ടാനിൽ പരിശീലന ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു.[4] ഉൾഫ, എൻ.ഡി.എഫ്.ബി., ബി.എൽ.ടി.എഫ്. എന്നീ സംഘടനകൾക്ക് 2002-ൽ ഭൂട്ടാനിൽ താവളമുണ്ടായിരുന്നു.[4] കൊലപാതകം, തട്ടിക്കൊണ്ടുപോയി വിലപേശൽ മുതലായ കുറ്റകൃത്യങ്ങൾ ഈ തീവ്രവാദി സംഘടനകൾ ഭൂട്ടാനിൽ നടത്തിയിരുന്നു.[4] 2003 ഡിസംബറിൽ ഭൂട്ടാൻ സൈന്യവും, സ്പെഷ്യൽ ഫ്രണ്ടിയർ ഫോഴ്സും ചേർന്ന് തീവ്രവാദി സംഘടനകൾക്കെതിരായി സൈനികനീക്കം നടത്തി.[10] ഈ ഓപ്പറേഷനിൽ പല തീവ്രവാദി ക്യാമ്പുകളും നശിപ്പിക്കപ്പെട്ടു.[10] തീവ്രവാദികൾ ഭൂട്ടാനെതിരായി പ്രത്യാക്രമണം നടത്തുവാനുള്ള സാദ്ധ്യത നിലവിലുണ്ട്.[10] 2004 സെപ്റ്റംബർ 5-ന് ഗെലെഫുയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടാൾക്കാർ മരിക്കുകയും ഇരുപത്തേഴ് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.[10] ഇതിനു പിന്നിൽ എൻ.ഡി.എഫ്.ബി. ആണെന്ന് സംശയിക്കപ്പെടുന്നു.[10] ഇവയും കാണുകഅവലംബം
|
Portal di Ensiklopedia Dunia