ലിംഗം, ഭാഷ, മതം, രാഷ്ട്രീയം, മറ്റ് പദവികൾ എന്നിവയുടെ പേരിൽ വിവേചിക്കപ്പെടുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം.[13]
സരംക്ഷിക്കപ്പെട്ടിട്ടുള്ള മറ്റ് അവകാശങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ,[14]വോട്ടവകാശം,[15]ബൗദ്ധിക സ്വത്തവകാശം എന്നിവയാണ്.[16] പീഡനം, മനുഷ്യത്വരഹിതവും ഇകഴ്ത്തുന്നതുമായ തരത്തിലുള്ള ശിക്ഷ, വധശിക്ഷ എന്നിവ ഭരണഘടന നിരോധിക്കുന്നുണ്ട്.[17] സ്വകാര്യതയിലേയ്ക്കുള്ള നിയമപരമല്ലാത്ത തരത്തിലുള്ള കടന്നുകയറ്റത്തിനെതിരായും, കാരണമില്ലാതെയുള്ള അറസ്റ്റിനെതിരായും സംരക്ഷണമുണ്ട്. കുറ്റമാരോപിക്കപ്പെട്ടയാൾക്കുവേണ്ടി വാദിക്കുവാനായി വക്കീലിനെ ഉറപ്പുതരുവാനുള്ള ചട്ടവും മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുവാനായി കോടതിയെ സമീപിക്കുവാനുള്ള അവകാശവും ലഭ്യമാണ്.[18] മിക്ക അവകാശങ്ങളൂം "എല്ലാവർക്കും" അല്ലെങ്കിൽ "ഭൂട്ടാനിലുള്ള" ജനങ്ങൾക്കും ലഭ്യമാണെങ്കിലും ചില അവകാശങ്ങൾ ഭൂട്ടാനിലെ പൗരന്മാർക്ക് മാത്രമാണ് നൽകപ്പെട്ടിട്ടുള്ളത്. അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കുവാനുള്ള അവകാശം, മതസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, ഒരുമിച്ച് കൂടാനുള്ള അവകാശം, അറിയാനുള്ള അവകാശം, വോട്ടവകാശം, സ്വത്തവകാശം, തൊഴിൽ അവകാശങ്ങൾ എന്നിവ ഉദാഹരണങ്ങൾ.[19]
ഭരണഘടനയുടെ എട്ടാം ആർട്ടിക്കിളിൽ മൗലിക കടമകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.[20][21] ആർട്ടിക്കിൾ 8.3 അനുസരിച്ച് മതപരവും ഭാഷാപരവും പ്രാദേശികവും വർഗ്ഗീയവുമായ അതിരുകൾക്കപ്പുറത്ത് പരസ്പരബഹുമാനവും സാഹോദര്യവും സഹനവും വളർത്തുവാനുള്ള കടമ എല്ലാ ഭൂട്ടാൻ പൗരന്മാർക്കുമുണ്ട്.[22] ആർട്ടിക്കിൾ 8.5 അനുസരിച്ച് ജനങ്ങൾ പീഡനത്തിൽ പങ്കാളികളാകാതിരിക്കുകയും മറ്റുള്ളവരെ പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യുകയോ സ്ത്രീകളെയോ കുട്ടികളെയോ പീഡിപ്പിക്കുകയോ അരുത്. ഇത്തരം പ്രവൃത്തികൾ തടയാനുള്ള നടപടികളെടുക്കാനുള്ള കടമ ഭൂട്ടാൻ പൗരന്മാർക്കുണ്ട്.[23]
അന്താരാഷ്ട്രതലത്തിലുള്ളവ
പല അന്താരാഷ്ട്ര ഉടമ്പടികളും ഉൾക്കൊണ്ടുകൊണ്ടാണ് ഭൂട്ടാൻ ഭരണഘടന രൂപീകരിച്ചതെങ്കിലും ഒരു രാഷ്ട്രം എന്ന നിലയിൽ ഭൂട്ടാൻ ഇത്തരം പല ഉടമ്പടികളിലും ഒപ്പിട്ടിട്ടില്ല. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ഉടമ്പടികളായ ഐ.സി.സി.പി.ആർ., ഐ.സി.ഇ.എസ്.ആർ. എന്നിവ ഉദാഹരണം.[24]സി.ഇ.ഡി.എ.ഡബ്ല്യൂ.സി.ആർ.സി. എന്നിവയിൽ ഭൂട്ടാൻ ഭാഗമായിട്ടുണ്ട്.[25]സി.ഇ.ആർ.ഡി., സി.ആർ.പി.ഡി. എന്നിവയിൽ ഭൂട്ടാൻ ഒപ്പിട്ടിട്ടുണ്ടെങ്കിലും റാറ്റിഫൈ ചെയ്തിട്ടില്ല.[26]
മനുഷ്യാവകാശങ്ങൾ അനുഭവിക്കുന്ന ജനതയ്ക്കേ ഗ്രോസ് നാഷണൽ ഹാപ്പിനസ് എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്ന തത്ത്വം ഭൂട്ടാൻ ഭരണകൂടം മുന്നോട്ട് വച്ചിട്ടുണ്ട്.[30][31] ഇതിന് നാല് അടിസ്ഥാന തത്ത്വങ്ങളാണുള്ളത്:[32]
തുല്യതയോടെയുള്ളതും സുസ്ഥിരമായതുമായ സാമൂഹിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക
സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക
സദ് ഭരണം നടപ്പിലാക്കുക
മനുഷ്യാവകാശങ്ങൾ ഈ നാല് തത്ത്വങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നു.[33]
മനുഷ്യാവകാശം സംബന്ധിച്ച വിഷയങ്ങൾ
നേപ്പാളി പൈതൃകമുള്ള ഒരു ഭൂട്ടാനി ജനവിഭാഗമാണ് ലോട്ട്ഷാമ്പ ഭൂട്ടാനിലെ തെക്കൻ പ്രദേശങ്ങളിലാണ് ഇവർ കാലങ്ങളായി താമസിച്ചിരുന്നത്.[34] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന സമയത്താണ് ഇവർ നേപ്പാളിൽ നിന്ന് ഭൂട്ടാനിലേയ്ക്ക് കുടിയേറാൻ ആരംഭിച്ചത്.[35] 1980-കളുടെ അവസാനത്തോടെ ജനങ്ങളിൽ 28% പേർ ലോട്ട്ഷാമ്പ വിഭാഗത്തിൽ പെടുന്നു എന്ന് കണക്കാക്കപ്പെട്ടു. അനൗദ്യോഗിക കണക്കുകളനുസരിച്ച് 40% നേപ്പാളി ജനതയും ഈ വിഭാഗത്തിൽ പെടുന്നുവെങ്കിലും 15% പേർ മാത്രമേ നിയമപരമായി ഭൂട്ടാനിലെ താമസക്കാരായുള്ളൂ.[36] 1988-ലെ സെൻസസിൽ ഇവരുടെ വ്യാപ്തി വ്യക്തമായി.[37] ഭൂട്ടാനിൽ ഇതോടെ വംശീയ സംഘർഷത്തിന് ശക്തി ലഭിച്ചു. ഈ വിഭാഗക്കാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കുകയും പൗരത്വനിയമങ്ങൾ തിബത്തൻ, ഭൂട്ടാനീസ് സംസ്കാരങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നടപ്പിലാക്കുകയും ചെയ്തു. ഇത് ന്യൂനപക്ഷമായ നേപ്പാളി സമൂഹത്തിനെ അന്യവത്കരിക്കുന്നതിലേയ്ക്ക് നീങ്ങി.[38] 1989-ൽ നേപ്പാളി ഭാഷ സ്കൂളുകളി ഉപയോഗിക്കുന്നത് നിർത്തലാക്കി.[39] അതേ വർഷം ഭൂട്ടാനിലെ വസ്ത്രധാരണച്ചട്ടം പൊതുജനങ്ങൾക്കും ബാധകമാക്കി. ഇത് ലോട്ട് ഷാമ്പ വിഭാഗത്തിന്റെ സ്വാഭാവിക വസ്ത്രമായിരുന്നില്ല.[40]
1990-കളിൽ പ്രതിഷേധപ്രകടനങ്ങളും അക്രമങ്ങളും നടന്നു.[41][42] ഗവണ്മെന്റ് ഈ പ്രതിഷേധത്തെ അടിച്ചമർത്തുകയുണ്ടായി. തെക്കൻ മേഖലയിലെ 66 സ്കൂളുകൾ അടച്ചുപൂട്ടപ്പെട്ടു.[43][44] ശല്യപ്പെടുത്തലുകളും, അറസ്റ്റുകളും ലോട്ട്ഷാമ്പ വീടുകൾ കത്തിക്കലും മറ്റും നടക്കുകയുണ്ടായി.[45] 1990-കളുടെ അവസാനത്തോടെ ലോട്ട്ഷാമ്പ അഭയാർത്ഥികൾ നേപ്പാളിലേയ്ക്ക് കുടിയേറുവാൻ ആരംഭിച്ചു.[46] ഇവരുടെ പൗരത്ത്വം ഭൂട്ടാൻ ഭരണകൂടം വിവേചനപരമായി എടുത്തുകളയുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[47][48][49][50] 1995ഓടെ 86,000 അഭയാർത്ഥികൾ നേപ്പാളിൽ എത്തി. ഇത് ഭൂട്ടാന്റെ അന്നത്തെ ജനസംഖ്യയുടെ (509,000) ആറിൽ ഒന്നായിരുന്നു.[51][52] 1993, 1996, 2001 എന്നീ വർഷങ്ങളിൽ ഇവരെ തിരികെ സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല.[53][54] 2009ഓടെ 111,000 അഭയാർത്ഥികൾ നേപ്പാളിലെ ക്യാമ്പുകളിലുണ്ടായിരുന്നു. ഇവരെ മൂന്നാം രാജ്യത്തിൽ താമസിപ്പിക്കുവാനുള്ള ഒരു പദ്ധതി 2009-ൽ ആരംഭിച്ചു. ചിലരെ [United States|അമേരിക്കൻ ഐക്യനാടുകൾ]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുനരധിവസിപ്പിച്ചു.[55][56] 2015-ൽ ക്യാമ്പുകളിൽ 10,000 പേരാണുണ്ടായിരുന്നത്.[57]
മത സ്വാതന്ത്ര്യം
ഭരണഘടനയുടെ 7.4-ആം ആർട്ടിക്കിൾ പ്രകാരം "ഒരു ഭൂട്ടാൻ പൗരന് ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമുണ്ടായിരിക്കും. ഒരാളെയും പ്രലോഭനത്തിലൂടെയോ പ്രേരണയിലൂടെയോ മറ്റൊരു മതത്തിൽ ചേർക്കുവാൻ നിർബന്ധിക്കാവുന്നതല്ല" എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്[58] ആർട്ടിക്കിൾ 8.3 അനുസരിച്ച് മതപരവും ഭാഷാപരവും പ്രാദേശികവും വർഗ്ഗീയവുമായ അതിരുകൾക്കപ്പുറത്ത് പരസ്പരബഹുമാനവും സാഹോദര്യവും സഹനവും വളർത്തുവാനുള്ള കടമ എല്ലാ ഭൂട്ടാൻ പൗരന്മാർക്കുമുണ്ട്.[59] ഭൂട്ടാൻ ഭരണഘടനയുടെ മൂന്നാം ആർട്ടിക്കിൾ അനുസരിച്ച് ബുദ്ധമതം ഭൂട്ടാന്റെ ആത്മീയ പൈതൃകമായി കണക്കാക്കുന്നു. രാജാവ് ഭൂട്ടാനിലെ എല്ലാ മതങ്ങളുടെയും സംരക്ഷകനായാണ് കണക്കാക്കപ്പെടുന്നത്.[60]
ബുദ്ധമത വിഭാഗങ്ങളെയും ഹിന്ദുമതവിഭാഗങ്ങളുടെ ഒരു പൊതു സംഘടനയെയും മാത്രമേ ഭൂട്ടാനിൽ അംഗീകരിച്ചിട്ടുള്ളൂ. തങ്ങൾ വിവേചനം നേരിടുകയാണെന്ന് മറ്റ് വിഭാഗങ്ങൾക്ക് പരാതിയുണ്ട്.[61] പൊതു സ്ഥലങ്ങളിൽ മതപരമായ ഒത്തുചേരലുകൾക്ക് ബുദ്ധമത വിഭാഗങ്ങൾക്കും ഹിന്ദു വിഭാഗങ്ങൾക്കുമേ അവകാശം ലഭിക്കാറുള്ളൂ. മറ്റുവിഭാഗങ്ങൾക്ക് സ്വകാര്യമായി ആരാധന നടത്താൻ ചിലപ്പോൾ അവകാശം നൽകാറുണ്ട്.[62] ക്രിസ്തുമതവിഭാഗങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കാത്തതിനാൽ ക്രിസ്ത്യൻ ശവപ്പറമ്പുകളും പള്ളികളും പുസ്തകശാലകളും അനുവദനീയമല്ല.[63][64]
↑Michael Hutt Unbecoming Citizens: Culture, Nationhood, and the Flight of Refugees from Bhutan (Oxford University Press, New Delhi, 2005) at 61-63, 91-92.
↑Michael Hutt Unbecoming Citizens: Culture, Nationhood, and the Flight of Refugees from Bhutan (Oxford University Press, New Delhi, 2005) at 58-61.