ഭൂട്ടാനിലെ വിദ്യാഭ്യാസമേഖല

പാറൊയിലെ ഒരു സ്കൂൾ

ഉഗ്യെൻ വാങ്ചുക് (1907–26) ആണ് ഭൂട്ടാനിൽ പാശ്ചാത്യ മാതൃകയിലുള്ള വിദ്യാഭ്യാസം ആരംഭിച്ചത്. 1950-കൾ വരെ ഹാ, ബുംതാങ് എന്നിവിടങ്ങളിലുള്ള സ്കൂളുകൾ കൂടാതെ ബുദ്ധമത സന്യാസമഠങ്ങളിൽ മാത്രമാണ് വിദ്യാഭ്യാസ സൗകര്യമുണ്ടായിരുന്നത്. 1950 കളിൽ ഗവണ്മെന്റിന്റെ പിന്തുണയില്ലാതെ തന്നെ പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു. 1950-കളുടെ അവസാനത്തോടെ ഭൂട്ടാനിൽ ഇരുപത്തൊൻപത് ഗവണ്മെന്റ് സ്കൂളുകളും മുപ്പത് സ്വകാര്യ സ്കൂളുകളുമുണ്ടായിരുന്നു. പക്ഷേ ഇവിടെ 2,500 വിദ്യാർത്ഥികൾ മാത്രമേ പഠിക്കുന്നുണ്ടായിരുന്നുള്ളൂ. സെക്കന്ററി വിദ്യാഭ്യാസത്തിന് ഇന്ത്യയെ ആയിരുന്നു ഭൂട്ടാൻ ആശ്രയിച്ചിരുന്നത്. ക്രമേണ സ്വകാര്യ സ്കൂളുകൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ (1961–66) ഭാഗമായി ധാരാളം സ്കൂളുകൾ തുറന്നു. ഇക്കാലത്ത് ഭൂട്ടാനിൽ 108 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവിടെ 15,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടായിരുന്നു.

റോയൽ ഭൂട്ടാൻ പോളിടെൿനിക് എന്ന സ്ഥാപനം 1973-ൽ സ്ഥാപിക്കപ്പെട്ടു. ഷെറുബ്സെ കോളേജ് 1983-ൽ കാങ്ലങ്ങിൽ പ്രവർത്തനമാരംഭിച്ചു. 90കളിൽ ധാരാളം ജൂനിയർ കോളേജുകൾ പ്രവർത്തനമാരംഭിച്ചു.

ഇന്ത്യ, സിങ്കപ്പൂർ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലന്റ്, ബ്രിട്ടൻ, ജർമനി, അമേരിക്ക എന്നിവിടങ്ങളിൽ ഭൂട്ടാനിൽ നിന്നുള്ള വിദ്യാർത്ഥീ-വിദ്യാർത്ഥിനികൾ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനുശേഷം ഇവരിൽ ബഹുഭൂരിപക്ഷം പേരും തിരികെ സ്വന്തം നാട്ടിലെത്തിയിട്ടുണ്ട്.

ഇതും കാണുക

അവലംബം

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya