ഭൂപ്രദേശസൂചകംഭാരതസർക്കാരിന്റെ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉത്പന്നത്തിന് അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക, ഭൂപ്രദേശസൂചിക, ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂമിശാസ്ത്രസൂചകോത്പന്നങ്ങൾ (Geographical indications of goods) എന്നു പറയുന്നത്.[1] മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉത്പന്നങ്ങൾക്കാണ് പ്രദേശത്തിന്റെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്. നിയമ പരിരക്ഷഇത് പൊതുവായി കൂട്ടായ ഉടമസ്ഥതയിലുള്ള കാർഷിക, പ്രകൃതിദത്ത അല്ലെങ്കിൽ നിർമ്മിത വസ്തുക്കൾക്ക് നൽകിയിട്ടുള്ള ഒരു വ്യതിരിക്തമായ പേര് അല്ലെങ്കിൽ ചിഹ്നത്തെ സൂചിപ്പിക്കുന്നു. സവിശേഷതകളോ ഭൂമിശാസ്ത്രപരമായ വേരുകളോ ഉള്ള ഉൽപ്പന്നങ്ങളെ തിരിച്ചറിയാനും വേർതിരിക്കാനും ഈ ടാഗുകൾ സഹായിക്കുന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽപനയ്‌ക്കായി ബ്രാൻഡിംഗിനും മാർക്കറ്റിംഗിനും ഒരു ജിഐ ടാഗ് സഹായിക്കും. ജിഐ ടാഗുകൾ അനുകരിക്കുന്നത് പിഴ ഈടാക്കാം. ചെന്നൈ ആസ്ഥാനമായ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് രജിസ്ട്രിയാണ് ഈ ടാഗുകൾ നൽകിയിരിക്കുന്നത്. ലോക വ്യാപാര സംഘടനയിൽ (WTO) അംഗമെന്ന നിലയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഭൂപ്രദേശസൂചിക പ്രാബല്യത്തിൽ വന്നത് 2003 സെപ്റ്റംബറിലാണ്. പാരീസ് അന്താരാഷ്ട്ര സമ്മേളനത്തിൽ അംഗീകരിച്ച ബൗദ്ധികസ്വത്തവകാശ നിയമത്തിന്റെ (intellectual property) ആർട്ടിക്കിൾ 1 (2)ഉം 10ഉം അനുസരിച്ചുള്ള അന്താരാഷ്ട്ര പരിഗണനയും സംരക്ഷണവും ഈ നിയമത്തിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉറുഗ്വേ റൗണ്ടിൽ (Uruguay Round) അവതരിപ്പിച്ച ഗാട്ട് ഭേദഗതിപ്രകാരവും വ്യാപാരസംബന്ധിയായ നിയമപരിരക്ഷയുടെ വകുപ്പിൽപ്പെട്ട സംരക്ഷണവും ദേശസൂചികാനിയമം ഉറപ്പുതരുന്നു.[2] ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ച ഉൽപ്പന്നങ്ങൾ2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361[3] ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു.[4] ദേശസൂചിക പട്ടികയിലെ കേരളീയ ഉൽപ്പന്നങ്ങൾആറന്മുളക്കണ്ണാടിയുടെ പെരുമ പിൻപറ്റി കേരളത്തിൽനിന്നുള്ള 32 ഓളം ഉൽപ്പന്നങ്ങൾക്ക് ഇതുവരെയായി ഭൂപ്രദേശസൂചിക പദവി (GI tag) ലഭ്യമായിട്ടുണ്ട്.[5] അവ താഴെ പറയുന്നവയാണ് :[6]
ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾചേന്ദമംഗലം മുണ്ടുകൾലോക പ്രശസ്തമായ ഒരു കൈത്തറി ഉൽപ്പനമാണ് ചേന്ദമംഗലം മുണ്ടുകൾ. ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട്. ഈ ചരിത്രം അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോക വ്യാപാര സംഘടനയിൽ (WTO) അംഗമെന്ന നിലക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഭൂപ്രദേശസൂചികകൾ നിർണ്ണയിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള ചേന്ദമംഗലം മുണ്ടുകളേയും അവയിൽ ഉൾപ്പെടുത്തി. ആറന്മുള കണ്ണാടികേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക. ആലപ്പുഴ കയർആലപ്പുഴ ജില്ലയിലെ തനതു കയർ തൊഴിലാളികൾ പ്രാദേശിക കൈത്തഴക്കത്താലും സംസ്കരണ രീതിയിലും നെയ്തെടുക്കുന്ന കയറും കയറുൽപ്പന്നങ്ങള്ക്കുമാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. നിറത്തിലും ഗുണത്തിലും നെയ്ത്ത് രീതിയിലും സവിശേഷമായ തനതു പ്രത്യേകത നിലനിർത്തുന്ന ആലപ്പുഴ കയർ ഉൽപ്പന്നങ്ങൾ ലോകപ്രസിദ്ധമാണ്.[7] മലബാർ കുരുമുളക്കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. മലബാർ ഭൂവിഭാഗങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സവിശേഷമായ കുരുമുളകുകളെയാന് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടിള്ളത് വാഴക്കുളം കൈതച്ചക്കഎറണാകുളം ജില്ലയിൽ വാഴക്കുളം പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന കൈതച്ചക്കയുടെ പ്രത്യേകത കണക്കിലെടുത്ത് 2009 ൽ വാഴക്കുളം കൈതച്ചക്ക എന്ന പേരിൽ ഭൂപ്രദേശസൂചികയായി അംഗീകരിച്ചിട്ടുണ്ട്. ചെങ്ങാലിക്കോടൻ നേന്ത്രക്കായതൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത കരിയന്നൂർ ഗ്രാമത്തിൽ ചെങ്ങഴിവാലി എന്നാ താഴ്‌വാരത്ത് നിന്നാണ് ഇതിന്റെ ആരംഭമെന്നു വിദഗ്ദ്ധർ പറയുന്നു. ചെങ്ങഴിക്കോടൻ എന്ന പേർ പിന്നീട് ചെങ്ങാലിക്കോടനായി എന്നും പറയപ്പെടുന്നു. നല്ല മധുരവും കാഴ്ചയ്ക്ക് ഭംഗിയുള്ള ഈ പഴങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ച വെയ്ക്കാറുണ്ട്. നെല്ലിനങ്ങൾനവര നെല്ല്രാസവളങ്ങളൊന്നും ഉപയോഗിക്കാതെ തികച്ചും ജൈവകൃഷി രീതിയിൽ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളിൽ പെട്ട ഒരു നെല്ലാണ് 'ഞവര' അഥവാ നവര നെല്ല്.[8] ഭക്ഷണാവശ്യത്തിനു പുറമെ ഈ നെല്ലു കൊണ്ട് പല രോഗങ്ങളും മാറ്റാൻ സാധിക്കും. ആയുർവ്വേദവിധിപ്രകാരം നവരനെല്ലുകൊണ്ടുള്ള കിഴി വാതത്തിനു് ഒരു പ്രധാന ചികിത്സാമാർഗ്ഗമാണു്. രോഗശമനത്തിന് ഈ നെല്ലു് കിഴിയാക്കി ശരീരഭാഗങ്ങളിൽ ഉപയോഗിക്കുന്നു. ഇതിനെ ഞവരക്കിഴി എന്നാണു പറയുന്നത്.[8] നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നതുവഴി ആശ്വാസം ലഭിക്കുന്നു. പ്രസവരക്ഷയ്ക്കുള്ളതടക്കം പല ലേഹ്യങ്ങളിലും ധാന്യങ്ങളായ നവര നെല്ലു്, ഗോതമ്പ്, തിന, ചോളം എന്നിവ ചേർക്കാറുണ്ടു്..[8] പരമ്പരാഗതമായി കേരളത്തിൽ ആചരിച്ചുവരുന്ന കർക്കിടകമാസത്തിലെ പ്രത്യേക ഭക്ഷണക്രമത്തിൽ ഒരു പ്രധാന ഘടകമാണു് ഞവര. യൌവ്വനം നിലനിർത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂർവ ധാന്യമാണ് ഞവര എന്നു വിശ്വസിക്കപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു.[8] ഗന്ധകശാലവയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമാണ് ഗന്ധകശാല. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയുടെ ഭാഗമായി ഈ നെല്ലിനത്തിന് കേന്ദ്രസർക്കാറിന്റെ ഭൂപ്രദേശസൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്.[9] ജീരകശാലവയനാട് മേഖലയിൽ കൃഷി ചെയ്യുന്ന മറ്റൊരു പരമ്പരാഗത സുഗന്ധ നെല്ലിനമാണ് ജീരകശാല. പാലക്കാടൻ മട്ടകൈപ്പാട് അരിമലബാറിലെ പരമ്പരാഗത കൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന കൈപ്പാട് അരി, ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൂപ്രദേശസൂചികയിൽ ഇടം നേടിയിട്ടുണ്ട്[10] [11] . കുതിര്, ഓർക്കയമ, ഓർപ്പാണ്ടി, ഒടിയൻ തുടങ്ങിയ പരമ്പരാഗത വിത്തിനങ്ങൾക്ക് പുറമേ ഏഴോം ഒന്ന്, രണ്ട്, മൂന്ന് എന്നീ അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളും കൈപ്പാട് രീതിയിൽ കൃഷി ചെയ്ത് വരുന്നു. ഇന്ത്യയിലെ ഇതര ഉല്പന്നങ്ങൾഭൂപ്രദേശസൂചിക ലഭിച്ചിട്ടുള്ള മറ്റു ചില ഇന്ത്യൻ ഉൽപ്പന്നങ്ങൾ: മീററ്റ് കത്രികപുനർനിർമ്മിച്ച ഉരുക്കുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ മീററ്റ് കത്രികകൾക്കു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള്ള അംഗീകാരം ലഭിച്ചു. ചെറുകിട വ്യവസായങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു തൊഴിലുപകരണത്തിനു് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണു് ഇതു്[12]. മുന്നൂറിലധികം വർഷമായി മീററ്റിലെ വിദഗ്ദകൈത്തൊഴിലുകാർ തുടർന്നുവരുന്ന ഈ വ്യവസായത്തിലൂടെ 250-ലധികം യൂണിറ്റുകളിലായി 70,000ത്തിൽ അധികം ആളുകൾക്കു് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കുന്നുണ്ടു്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾhttp://www.ipindia.nic.in/girindia http://www.thehindu.com/todays-paper/tp-national/meerut-scissors-make-the-cut-for-gi-tag/article4292580.ece |
Portal di Ensiklopedia Dunia