ഭോല ചുഴലിക്കൊടുങ്കാറ്റ് (1970)
1970 നവംബർ 13 ന് കിഴക്കൻ പാകിസ്താനിലും (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഇന്ത്യയിലെ പശ്ചിമ ബംഗാളിലും വീശിയ ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു. മണിക്കൂറിൽ ശരാശരി 185 കിലോമീറ്റർ വേഗതയിലും ഒരു മിനുറ്റിൽ 240 പരമാവധി കിലോമീറ്റർ/മണിക്കൂർ വേഗതയിലും വീശിയടിച്ച ഈ ചുഴലിക്കാറ്റ് ലോകത്തിൽ ഏറ്റവുമധികം ആൾക്കാരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റും ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നുമാണ്. ഗംഗ ഡെൽറ്റയിലെ താഴ്ന്ന ദ്വീപുകളിലുണ്ടായ വെള്ളപ്പൊക്കമാണ് ഇത്രയുമധികം നാശനഷ്ടത്തിനിടയാക്കിയത്. 1970 -ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്ത് രൂപം പ്രാപിച്ച കൊടുങ്കാറ്റുകളിൽ ആറാമത്തേതും ഏറ്റവും ശക്തികൂടിയതും ആയിരുന്നു ഭോല ചുഴലിക്കാറ്റ്.[3] നവംബർ 8- ആം തീയതി ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുകയും ശക്തി പ്രാപിക്കുകയും ചെയ്തു. പതിനൊന്നാം തീയതി ആയപ്പോഴേക്കും മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വരെ വേഗതയിൽ വീശിയിരുന്ന ഭോല കിഴക്കൻ പാകിസ്താന്റെ തീരപ്രദേശങ്ങളിൽ അടുത്ത ദിവസം ഉച്ചയോടെ വീശാൻ തുടങ്ങി. ഈ ചുഴലിക്കാറ്റ് നിമിത്തമുണ്ടായ വെള്ളപ്പൊക്കം മേഖലയിലെ പല ദ്വീപുകളിലും നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും 167,000 ജനസംഖ്യ ഉണ്ടായിരുന്ന ഭോല ജില്ലയിലെ താസുമുദ്ദീൻ ഉപജില്ലയിലെ 45 ശതമാനത്തോളം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ജനറൽ യഹ്യ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ ഭരിച്ചിരുന്ന പട്ടാള ഭരണകൂടം രക്ഷാപ്രവർത്തങ്ങൾ തുടങ്ങാൻ വരുത്തിയ കാലതാമസം പ്രാദേശിക നേതാക്കളുടേയും അന്താരാഷ്ട്ര വാർത്താമാധ്യമങ്ങളുടെയും രൂക്ഷമായ വിമർശനത്തിനിടയാക്കി. ഒരു മാസത്തിനു ശേഷം നടന്ന പാകിസ്താൻ പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായിരുന്ന അവാമി ലീഗിന്റെ വൻവിജയത്തിനും കാരണമാക്കി. പാകിസ്താൻ ഭരണത്തിനെതിരെ നടന്ന ബംഗ്ലാദേശ് ലിബെറേഷൻ യുദ്ധത്തിനും ബംഗ്ലാദേശ് കൂട്ടക്കൊലയ്ക്കും തുടർന്ന് സ്വതന്ത്ര ബംഗ്ലാദേശ് രൂപീകരണത്തിനും ഇത് കാരണമായി. ഈ ദുരിതങ്ങളിൽപ്പെട്ടവരെ സഹായിക്കനായി നേരത്തെ ബീറ്റിൽസ് അംഗമായിരുന്ന ജോർജ്ജ് ഹാരിസൺ, പണ്ഡിറ്റ് രവിശങ്കർ എന്നിവർ ന്യൂ യോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ കൺസേട്ട് ഫൊർ ബംഗ്ലാദേശ് എന്ന സംഗീതപരിപാടി നടത്തി. [4] [5] അന്തരീക്ഷവിജ്ഞാന ചരിത്രം(Meteorological history)![]() ശാന്ത സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചക്രവാതമായിരുന്ന നോറ ദക്ഷിണ ചൈനാ കടലിൽ രണ്ട് ദിവസം വീശുകയും തുടർന്ന് നവംബർ അഞ്ചിനു മലയ ഉപദ്വീപ് കടന്ന് [6][7] ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുകയും ചെയ്തു. ഇതിന്റെ അവശിഷ്ടമാണ് പിന്നീട് നവംബർ എട്ടാം തീയതി കാലത്ത് ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യ ഭാഗത്തായി പുതിയ ഒരു ന്യൂനമർദ്ദം രൂപീകരിക്കാൻ കാരണമായത്. ഈ ന്യൂനമർദ്ദം ശക്തി പ്രാപിക്കുകയും പതിയെ വടക്കോട്ട് നീങ്ങാൻ തുടങ്ങുകയും ചെയ്തു. അടുത്ത ദിവസം ഭാരതീയ കാലാവസ്ഥാ വകുപ്പ് ഇതിനെ ഒരു ഉഷ്ണമേഖലാ ചക്രവാതമായി പ്രഖ്യാപിച്ചു. അന്ന് തെക്കേ ഏഷ്യൻ മേഖലയിൽ കൊടുങ്കാറ്റുകൾക്ക് പേർ നൽകുന്ന പതിവ് നിലവിലുണ്ടായിരുന്നില്ല.[8] വൈകുന്നേരത്തോടെ ഉത്തര അക്ഷാംശം 14.5°, കിഴക്കൻ രേഖാംശം 87° പ്രദേശത്ത് കേന്ദ്രീകരിച്ചിരുന്ന ഈ കൊടുങ്കാറ്റ് വേഗതയാർജ്ജിക്കുകയും നവംബർ പത്താം തീയതി വടക്കോട്ട് നീങ്ങാൻ ആരംഭിക്കുകയും ചെയ്തു.[8] വീണ്ടും കരുത്താർജ്ജിച്ച ഇത് നവംബർ പതിനൊന്നാം തീയതി വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങാൻ തുടങ്ങി. ചുഴലിക്കാറ്റിന് വ്യക്തമായ കണ്ണ് (cyclone eye) രൂപപ്പെടുകയും അന്ന് വൈകുന്നേരത്തോടെ ഏറ്റവും ശക്തി നേടിയപ്പോൾ അന്തരീക്ഷമർദ്ദം 918 ഹെക്ടോപാസ്കലും വേഗത മണിക്കൂറിൽ 185 കിലോമീറ്ററും (3-minute sustained winds) ആയിരുന്നു. . നവംബർ പന്ത്രണ്ടാം തീയതി രാത്രി വേലിയേറ്റ സമയത്തുതന്നെ ബംഗ്ലാദേശ് തീരത്തെത്തി, കരയിലേക്ക് എത്തിയപ്പോൾ വേഗത കുറഞ്ഞ ഇതിന്റെ സ്ഥാനം നവംബർ പതിമൂന്നാം തീയതി അഗർത്തലയ്ക്ക് തെക്ക് തെക്കുകിഴക്ക് 100 കി.മീ (62 മൈ) ആയിരുന്നു., വേഗത പിന്നേയും കുറഞ്ഞ ഭോല അന്ന് രാത്രിയോടെ തെക്കൻ അസാമിൽ പ്രവേശിച്ചു.[8]
തയ്യാറെടുപ്പുകൾഭാരതീയ സർക്കാരിന് ബംഗാൾ ഉൾക്കടലിലെ കപ്പലുകളിൽനിന്നും കാലാവസ്ഥാ വിവരങ്ങൾ ലഭിച്ചിരുന്നു. പാകിസ്താനുമായി ശത്രുതയിലായിരുന്നതിനാൽ ഈ ചുഴലിക്കാറ്റിനെക്കുറിച്ച് എല്ലാ വിവരങ്ങളും അവർക്ക് കൈമാറിയിരുന്നില്ല.[9] കിഴക്കൻ പാകിസ്താനിലെ വലിയ വിഭാഗം ജനങ്ങൾക്ക് കാര്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല.[10] അന്ന് കിഴക്കൻ പാകിസ്താനിൽ നിലനിന്നിരുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം കൃത്യമായി ഉപയോഗപ്പെടാതിരുന്നത് ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കി.[11] നവംബർ പന്ത്രണ്ടാം തീയതി പാകിസ്താൻ കാലാവസ്ഥാ വകുപ്പ് തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകി. പാകിസ്താൻ റേഡിയോ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റിനെക്കുറിച്ച് അപായ മുന്നറിയിപ്പ് സംപ്രേഷണം ചെയ്തു. എന്നാൽ ജനങ്ങൾ ഈ മുന്നറിയിപ്പ് വലിയ ഒരു ദുരന്തത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കിയിരിന്നില്ല എന്നാണ് ചുഴലിക്കാറ്റിൽനിന്നും രക്ഷപ്പെട്ടവർ പറഞ്ഞത് .[12] 1960 ഒക്ടോബറിൽ കിഴക്കൻ പാകിസ്താനിൽ പതിനാറായിരത്തോളം ആളുകളുടെ മരണത്തിൻ ഇടയാക്കിയ ചുഴലിക്കാറ്റിന് ശേഷം [13] പാകിസ്താനി ഗവണ്മെന്റ്, ഇതുപോലുള്ള ദുരന്തങ്ങൾ ലഘൂകരിക്കാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ അമേരിക്കൻ ഗവണ്മെന്റിനോട് സഹായം അഭ്യർഥിച്ചിരുന്നു. അന്ന് അമേരിക്കയിലെ നാഷനൽ ഹരിക്കെയ്ൻ സെന്ററിലെ ഡയറക്റ്ററായിരുന്ന ഗോർഡൻ ഡൺ വിശദമായ ഒരു പഠനം നടത്തി സമർപ്പിച്ച നിർദ്ദേശങ്ങളിൽ പലതും പാകിസ്താനി ഗവണ്മെന്റ് പ്രാവർത്തികമാക്കിയിരുന്നില്ല.[9]
അനന്തര ഫലങ്ങൾഇന്ത്യൻ സമുദ്രത്തിന്റെ ഉത്തരഭാഗത്ത് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ സാധാരണമല്ലെങ്കിലും ബംഗാൾ ഉൾക്കടലിന്റെ തീര പ്രദേശങ്ങളിൽ ചുഴലിക്കാറ്റുകൾ വ്യാപകമായ നാശം വിതക്കാറുണ്ട്. ഭോല ചുഴലികാറ്റ് നിമിത്തമുണ്ടായ ആൾനഷ്ടം കൃത്യമായി നിർണ്ണയിക്കാൻ സാധ്യമല്ലെങ്കിലും മരണസംഖ്യ മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ ആണെന്ന് കരുതപ്പെടുന്നു [7]. ഈ മേഖലയിൽ ഉണ്ടായ ചുഴലിക്കാറ്റുകളിൽ ഭോലയുടെ ശക്തി താരതമ്യേന കുറവായിരുന്നെങ്കിലും ഇതേ മേഖലയിൽ 1991-ൽ 260 km/h (160 mph) വേഗതയിൽ വീശിയ ചുഴലിക്കാറ്റ് ഇത്രയും നാശം വിതച്ചില്ല. എന്നിരുന്നാലും ഭോല ലോകത്തിൽ ഏറ്റവുമധികം ആൾക്കാരുടെ മരണത്തിനിടയാക്കിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റും സമീപകാല ചരിത്രത്തിനെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നുമാണ്. സമീപകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളിൽ 1976-ലെ തങ്ഗഷാൻ ഭൂകമ്പം , 2004ലെ ഇന്ത്യൻ സമുദ്ര ഭൂകമ്പം എന്നിവ വ്യാപകമായ നാശത്തിനിടയാക്കിയെങ്കിലും ഇതിൽ ഏറ്റവും വിനാശിനിയായത് ഏതാണെന്ന് കൃത്യമായി പറയാൻ എളുപ്പമല്ല .[14] കിഴക്കൻ പാകിസ്താൻ
ഭോല വീശിയ പാതയിൽ നിന്നും 95 കി.മീ (59 മൈ) കിഴക്കുമാറി സ്ഥിതിചെയ്യുന്ന ചിറ്റഗോംഗിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, 2200 UTC സമയത്ത് അവിടത്തെ അനിമോമീറ്റർ പൊട്ടിത്തകരുന്നതിനുമുമ്പെ 144 km/h (89 mph) വേഗതയിൽ വീശിയ കാറ്റ് രേഖപ്പെടുത്തിയിരുന്നു. 45 മിനുറ്റുകൾക്ക് ശേഷം, സമീപപ്രദേശത്തെ തുറമുഖത്തിൽ നങ്കൂരമിട്ടുകിടന്ന കപ്പൽ രേഖപ്പെടുത്തിയ കാറ്റിന്റെ ഏറ്റവും ഉയർന്ന വേഗത 222 km/h (138 mph) ആയിരുന്നു.[7] ഗംഗാ സമതലത്തിൽ സമുദ്രജലം 10-മീറ്റർ (33 അടി) ഉയരത്തിൽ വരെയെത്താൻ ഭോല കാരണമായി.[15] ചിറ്റഗോങ് തുറമുഖത്തിലെ ജലനിരപ്പ് സമുദനിരപ്പിൽനിന്നും 4 മീ (13 അടി) വരെ ഉയരുകയുണ്ടായി.[7]. ചിറ്റഗോംഗിനടുത്ത പതിമൂന്ന് ദ്വീപുകളിൽ ആരും രക്ഷപ്പെട്ടില്ലെന്ന് പാകിസ്താൻ റേഡിയോ പറഞ്ഞു ഈ മേഖലയിൽ നടത്തിയ. വിമാനപര്യടനത്തിൽ ഭോല ദ്വീപിന്റെ തെക്കെ പകുതി പൂർണ്ണമായും നശിപ്പിക്കപ്പെടുവെന്നും ഭോല, ഹതിയ എന്നീ ദ്വീപുകളിലേയും സമീപത്തെ തീരപ്രദേശങ്ങളിലേയും നെൽക്കൃഷി പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും കണ്ടു .[16] ഈ ചുഴലിക്കാറ്റ് നിമിത്തം ചിറ്റഗോംഗിലെയും മോംഗ്ലയിലെയും തുറമുഖത്തിലെ ജലയാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചിറ്റഗോംഗിലെയും കോക്സ് ബസാറിലേയും വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം ഒരു മീറ്ററിലധികം ഉയരത്തിൽ വെള്ളം കെട്ടിക്കിടന്നു .[17] മുപ്പത്തിയാറ് ലക്ഷം പേർ ഈ ചുഴലിക്കാറ്റിന്റെ കെടുതികൾക്കിരയായി. അന്നത്ത് 864 ലക്ഷം അമേരിക്കൻ ഡോളർ നാശനഷ്ടം വരുത്തിവച്ചു[18] ദുരിതബാധിതപ്രദേശങ്ങളിലെ 85% വീടുകൾ നശിപ്പിക്കപ്പെട്ടു, തീരദേശ പ്രദേശങ്ങളിലാണ് നാശനഷ്ടം ഏറെയുണ്ടായത്.[19] 9,000 മൽസ്യബന്ധന ബോട്ടുകൾക്ക് നാശം സംഭവിച്ചു. 77,000 മീൻപിടുത്തക്കാരിൽ 46,000 ചുഴലിക്കാറ്റിനാൽ കൊല്ലപ്പെട്ടു ഇതിനു സമാനമായ നാശം കൃഷിക്കും സംഭവിച്ചു. 2,80,000 കന്നുകാലികളുടെ നഷ്ടമുണ്ടായി[7]ദുരിതത്തിനു മൂന്നു മാസത്തിനു ശേഷം 75% ആൾക്കാർ ദുരിതാശ്വാസപ്രവർത്തകർ നൽകിയ ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കേണ്ടിവന്നു, 150,000 ആൾക്കാർ അവരുടെ ഭക്ഷണത്തിനെ പകുതിയോളത്തിനായി ദുരിതാശ്വാസപ്രവർത്തകരെ ആശ്രയിക്കേണ്ടിവന്നു [20]
ഇന്ത്യനവംബർ എട്ട്, ഒൻപത് തീയതികളിലായി ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴ അനുഭവപ്പെട്ടു. പോർട്ട് ബ്ലെയറിൽ നവംബർ എട്ടാം തീയതി 130 മി.മീ (5.1 ഇഞ്ച്) മഴ രേഖപ്പെടുത്തി. ആന്തമാൻ ദ്വീപസമൂഹത്തിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കൊൽകത്തയിൽനിന്നും കുവൈറ്റിലേക്ക് സഞ്ചരിക്കുകയായിരുന്ന എം.വി. മഹാഗജമിത്ര എന്ന കപ്പൽ നവംബർ പന്ത്രണ്ടാം തീയതി മുങ്ങുകയും കപ്പലിൽ ആകെയുണ്ടായിരുന്ന അൻപത് പേരും മരണപ്പെടുകയും ചെയ്തു. അതീവ വേഗതയുള്ള കാറ്റിനെക്കുറിച്ച് കപ്പലിൽനിന്ന് അപായസന്ദേശം അയച്ചിരുന്നു .[8][21]. പശ്ചിമ ബംഗാൾ, തെക്കൻ അസാം എന്നിവിടങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. ഈ സംസ്ഥാനങ്ങളിൽ വീടുകൾക്കും കൃഷിക്കും നാശനഷ്ടങ്ങൾ വന്നു[8] അന്താരാഷ്ട്ര പ്രതികരണംപാകിസ്താനുമായി നല്ല നയതന്ത്രബന്ധം ഇല്ലാതിരുന്നെങ്കിലും ആദ്യമായി സഹായം വാഗ്ദാനം ചെയ്തത് ഇന്ത്യയായിരുന്നു നവംബർ അവസാനത്തോടെ 1.3 ദശലക്ഷം അമേരിക്കൻ ഡോളർ (നാണയപ്പെരുപ്പം കണക്കിലെടുത്താൽ 2007-ൽ ഏകദേശം $6.9ദശലക്ഷം അമേരിക്കൻ ഡോളർ തത്തുല്യമായ തുക) ഇന്ത്യ വാഗ്ദാനം ചെയ്തു.[22] എന്നാൽ വ്യോമമാർഗ്ഗം അവശ്യവസ്തുക്കൾ കിഴക്കൻ പാകിസ്താനിലേക്ക് അയക്കാൻ ഇന്ത്യയെ പാകിസ്താനി ഗവണ്മെന്റ് സമ്മതിച്ചില്ലാത്തതിനാൽ അവ റോഡ് മാർഗ്ഗം അയച്ചതിനാൽ കാലതാമസം നേരിട്ടു. .[23] പശ്ചിമ ബംഗാളിൽനിന്നും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും ബോട്ടുകളും വിമാനങ്ങളും അയക്കാൻ ഇന്ത്യൻ ഗവണ്മെന്റ് സന്നദ്ധമായിരുന്നെങ്കിലും പാകിസ്താൻ ഗവണ്മെന്റ് ഈ സഹായങ്ങൾ നിരസിക്കുകയാണുണ്ടായത്.[24] ദ് കൺസേട്ട് ഫൊർ ബംഗ്ലാദേശ്1971-ൽ മുൻ ബീറ്റിൽസ് അംഗമായിരുന്ന ജോർജ്ജ് ഹാരിസൺ ഭോല ചുഴലിക്കാറ്റ്, ബംഗ്ലാദേശ് കൂട്ടക്കൊല, ബംഗ്ലാദേശ് ലിബെറേഷൻ യുദ്ധം എന്നീ ദുരിതങ്ങളിൽപ്പെട്ടവർക്ക് ധനശേഖരണത്തിനായി ന്യൂ യോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ കൺസേട്ട് ഫൊർ ബംഗ്ലാദേശ് എന്ന സംഗീതപരിപാടി നടത്തി. ദുരിതബാധിതർക്ക് ധനശേഖരണത്തിനായി നടത്തപ്പെട്ട ആദ്യത്തെ സംഗീതമേളയായിരുന്നെങ്കിലും, ഈ പ്രദേശത്തിന്റെ നിർഭാഗ്യകരമായ അവസ്ഥയെക്കുറിച്ച് അവബോധം വളർത്താനും, ധനസമാഹരണം വിജയകരമായി നടത്താനും, ഈ സംഗീതപരിപാടിക്ക് സാധിച്ചു..[25] മരണ സംഖ്യപാകിസ്താൻ സൗത്ത് ഈസ്റ്റ് ഏഷ്യ ട്രീറ്റ് ഓർഗനൈസേഷൻ കോളറ റിസർച്ച് ലാബട്ടറി നവംബറിലും ഫിബ്രുവരി-മാർച്ച് മാസങ്ങളിലുമായി രണ്ട് മെഡിക്കൽ റിലീഫ് സർവ്വേകൾ നടത്തുകയുണ്ടായി. ദുരിതബാധിതർക്ക് അടിയന്തരമായി ലഭ്യമാക്കേണ്ട വൈദ്യസഹായം എന്താണെന്ന് നിർണ്ണയിക്കാനായിരുന്നു ആദ്യത്തെ സർവ്വേ. ദീർഘകാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തെ മുന്നിർത്തിയാൺ* ഈ പ്രദേശത്തെ 1.4% ആളുകളെ പങ്കെടിപ്പിച്ച കൂടുതൽ വിപുലമായ രണ്ടാമത്തെ സർവ്വെ നടത്തിയത്.[26] നോയ്ഖാലി സദർ ഉപജില്ലയിലെ ജലത്തിൽ 0.5% ഉപ്പു കലർന്നതായതിനാൽ ഉപയോഗ്യയോഗ്യമല്ലെന്നും മറ്റു ദുരിതബാധിതപ്രദേശങ്ങളിലെ ജലത്തിലെ ഉപ്പിന്റെ അളവ് സാധാരണനിലയിലണെന്നും ആദ്യ സർവ്വേ കണ്ടെത്തി. മരണനിരക്ക് ഏകദേശം ജനസംഖ്യയുടെ 14.2% അഥവാ 240,000 ആണെന്ന് കണ്ടെത്തി[27] ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ (morbidity) ചെറിയ പരിക്കുകളാണെന്നും കണ്ടെത്തി. എന്നാൽ സൈക്ലോൺ സിന്ഡ്രോം എന്ന പേർ വിളിക്കപ്പെട്ട അവസ്ഥയെപ്പറ്റിയും അവർ കണ്ടെത്തി, കടൽക്ഷോഭത്തിൽനിന്നും രക്ഷപ്പെടാൻ മരങ്ങളിൽ അള്ളിപ്പിടിച്ചിരുന്നതിനാൽ സംഭവിച്ച പോറലുകൾ ദുരന്തത്തെ അതിജീവിച്ചവരുടെ കൈകാലുകളിലും നെഞ്ചിലും വ്യാപകാമായി കാണപ്പെട്ടു.[27] കോളറ, ടൈഫോയ്ഡ് എന്നിവ ഭോല കാറ്റിനെത്തുടർന്ന് വ്യാപകമായി പടർന്നുപിടിക്കുമെന്ന് കരുതപ്പെട്ടിരുന്നു[28] എന്നാൽ ആദ്യ സർവേ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതായി കണ്ടെത്തിയില്ല.[27] മരണനിരക്ക് ചുരുങ്ങിയത് 224,000, ആണെന്നാണ് രണ്ടാമത്തെ സർവ്വേ കണ്ടെത്തിയത്, എന്നാൽ ഒരു ലക്ഷത്തോളം വരുന്ന അന്യദേശ കർഷക തൊഴിലാളികളെയോ എല്ലാ അംഗങ്ങളും മരണപ്പെട് കുടുംബങ്ങളേയോ, ദുരന്തത്തിനുശേഷം മറ്റുസ്ഥലങ്ങളിലേക്ക് കുടെയേറിയവരെയോ ഈ സർവ്വേയിൽ ഉൾപ്പെടുത്താതിരുന്നതിനാൽ മരണനിരക്ക് യഥാർത്ഥത്തിലേതിനെക്കാളും കുറവായാണ് ഈ സർവെ തിട്ടപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് മരണനിരക്ക് 46.3% (ഏകദേശം 77,000 മരണങ്ങൾ) ആയിരുന്ന താസുമുദ്ദീൻ ഉപജില്ലയാണ്. ദുരന്തബാധിത പ്രദേശത്തെ ശരാശരി മരണനിരക്ക് 16.5%[29] ആയിരുന്നു. ഈ ദുരന്തത്തെ അതിജീവിച്ചത് പതിനഞ്ച് മുതൽ നാല്പത്തിയൊൻപത് വയസുവരെ പ്രായമുള്ള പുരുഷന്മാരാണെന്നും മരണമടഞ്ഞവരിൽ പകുതിയിലധികം പത്തു വയസിൽ താഴെ പ്രായമുള്ള കുട്ടികളാണെന്നും രണ്ടാമത്തെ സർവ്വെ കണ്ടെത്തുകയുണ്ടായി.[30] അവലംബം
|
Portal di Ensiklopedia Dunia