മംഗലത്തയിൽ അലി അബ്ദു
ബ്രസീലിലെ ഒരു ബഹിരാകാശ ഗവേഷകനും ശാസ്ത്രജ്ഞനുമാണ് ഡോ: മംഗലത്തയിൽ അലി അബ്ദു എന്ന ഡോ. എം.എ. അബ്ദു.[1] ജീവിത രേഖതൃശൂർ ജില്ലയിലെ കൊച്ചനൂരിൽ 1938 ൽ ജനിച്ചു. അറബി പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പരേതനായ അലി മൗലവിയുടെ മകനാണ് അലി അബ്ദു. മാതാവ് ഖദീജ. കൊച്ചന്നൂർ മാപ്പിള എൽ.പി.സ്‌ക്കൂളിലും തൊഴിയൂർ സെന്റെ് ജോർജ് ഹൈസ്‌ക്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭാസം. തൃശ്ശിനാപ്പിള്ളി ജമാൽ മുഹമ്മദ് കോളേജില് നിന്നും ഇന്‌റെർ മീഡിയററ് പൂർത്തിയാക്കി. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജില് നിന്ന് ഫിസിക്‌സിൽ ബിരുദവും (B.Sc) ബിരുദാനന്തര ബിരുദവും (M.Sc) കരസ്ഥമാക്കി. ഗുജറാത്ത് യൂനിവേർസിറ്റിയിൽ നിന്ന് 1967-ൽ ഡോക്ടറേറ്റ് ലഭിച്ചു[2]. തുടർന്ന് കാനഡയിലെ നാഷണൽ റിസർച്ച് കൗൺസിൽ അനുവദിച്ച റിസർച്ച് ഫെല്ലോഷിപ്പ് സ്വീകരിച്ച് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓന്റാറിയോവിൽ പോസ്റ്റ് ഡോക്ടോറൽ ഗവേഷണം നടത്തി. തുടർന്ന് ബ്രസീലിയൻ നാഷ്ണൽ സ്പെയ്സ് റിസർച്ച് സ്ഥാപനത്തിന്റെ (National Institute for Space Research) ക്ഷണം സ്വീകരിച്ച് 1973 മുതൽ അവിടെ ബഹിരാകാശ ഗവേഷണം നടത്തി[3]. ഈ അവസരത്തിൽ സ്പേസ് റിസേർച്ച് ഓർഗനൈസേഷനും (COSPAR) ISRO യും ചേർന്ന് വിക്രം സാരാഭായിയുടെ ബഹുമാനാർത്ഥം നൽകുന്ന ഐ എസ് ആർ ഒ വിക്രം സാരാഭായി മെഡലിന് 2008 ൽ ഇദ്ദേഹം അർഹനായി[4] [5]. അമേരിക്കയിലെ ജിയോ ഫിസിക്കൽ യൂണിയന്റെ അംഗീകാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് [6]. അംഗീകാരങ്ങളും ബഹുമതികളും
പുസ്തകങ്ങൾAeronomy of the Earth's Atmosphere and Ionosphere അവലംബം
കണ്ണികൾMangalathayil Ali Abdu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia