മക്കാമസ്ജിദ് സ്ഫോടനം
ഇന്ത്യൻ സംസ്ഥാനമായ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ ചാർമിനാറിനോട് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന മക്ക മസ്ജിദ് (അഥവാ "മക്കാ മസ്ജിദ്") പള്ളിയിൽ 2007 മെയ് 18 നാണ് മക്ക മസ്ജിദ് സ്ഫോടനം ഉണ്ടായത്. സെൽഫോൺ -വഴി പ്രവർത്തിപ്പിച്ച പൈപ്പ് ബോംബ് മസ്ജിദിനോട് അനുബന്ധമായുള്ള കെട്ടിടത്തിലാണ് പൊട്ടിത്തെറിച്ചത്. പൊട്ടാത്ത രണ്ട് ഐ.ഇ.ഡികൾ കൂടി പോലീസ് കണ്ടെത്തി.[2] പതിനാറ് പേർ സ്ഫോടനത്തെ തുടർന്ന് മരിച്ചു. സംഭവത്തെത്തുടർന്നുണ്ടായ പോലീസ് വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സ്ഫോടനത്തിൽ പ്രതികളായ 11 പേരെയും 2018 ഏപ്രിൽ 16 ന് എൻഐഎ കോടതി കുറ്റവിമുക്തനാക്കി. സംഭവംഹൈദരാബാദിലെ 400 വർഷം പഴക്കമുള്ള മക്ക മസ്ജിദിൽ ഉച്ചയ്ക്ക് 1: 15 നാണ് ബോംബ് പൊട്ടിത്തെറിച്ചത്. സൈക്ലോടോൾ, ആർഡിഎക്സ്, ടിഎൻടി എന്നിവയുടെ 60:40 മിശ്രിതം, പൈപ്പിൽ നിറച്ചാണ് ഐഇഡി നിർമ്മിച്ചിരുന്നത്. മാർബിൾ തട്ടിനടിയിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. ഇക്കാരണത്താൽ പൊട്ടിത്തെറിയുടെ ആഘാതം കുറയുകയും നിരവധി ജീവൻ രക്ഷപ്പെടാനിടയാവുകയും ചെയ്തു. പൊട്ടാത്ത രണ്ട് ബോംബുകൾ കൂടി പിന്നീടുള്ള പരിശോധനയിൽ കണ്ടെത്തി, ഒന്ന് സ്ഫോടന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയായും മറ്റൊന്ന് പ്രധാന ഗേറ്റിന് സമീപവുമാണ് കണ്ടെത്തിയത്. സ്‌ഫോടനം നടന്ന് 3 മണിക്കൂറിനുശേഷം അവ നിർവ്വീര്യമാക്കപ്പെട്ടു. മക്ക മസ്ജിദിലെ തുറസ്സായ ഭാഗത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടന സമയത്ത് പതിനായിരത്തിലധികം ആളുകൾ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി പള്ളി പരിസരത്ത് ഉണ്ടായിരുന്നു. പരിക്കേറ്റവർ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.[3] സ്ഫോടനത്തെത്തുടർന്ന് രാജ്യമെങ്ങും അതീവ ജാഗ്രതയിലായിരുന്നു.. മരണങ്ങൾ കൂടാതെ അമ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. കലാപവും പോലീസ് വെടിവയ്പ്പുംപോലീസ് വെടിവയ്പിൽ അഞ്ച് പേർ മരിച്ചു, ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായി. ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു:
[4] ജനക്കൂട്ടം സർക്കാർ ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ ആക്രമിക്കുകയും ഫലക്നുമ ബസ് ഡിപ്പോ അടച്ചുപൂട്ടാൻ നിർബന്ധിക്കുകയും ചെയ്തു. കലാപകാരികൾ പെട്രോൾ പമ്പിന് തീയിടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. [5] വിവേചനരഹിതമായി വെടിവെച്ചതിന് പുറത്താക്കപ്പെട്ട പോലീസ് ഇൻസ്പെക്ടർ പി സുധാകർ, [6] പ്രസ്താവിച്ചു:
പ്രതികൾജനുവരി 2013-ൽ, അന്നത്തെ ഇന്ത്യൻ ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും ബിജെപിയെയും ഹിന്ദു തീവ്രവാദം വളർത്താനുള്ള ശ്രമത്തെ കുറ്റപ്പെടുത്തുകയും, 2007 സംഝോത എക്സ്പ്രസ് സ്ഫോടനം, മെക്ക മസ്ജിദ് സ്ഫോടനം, 2006 മാലേഗാവ് സ്ഫോടനം . എന്നിവയെല്ലാം ഹിന്ദു ഭീകരരുടെ പ്രവർത്തനങ്ങളാണെന്നും പ്രസ്താവിച്ചു. ഇസ്‌ലാമിക ഗ്രൂപ്പുകളായ ജമാഅത്ത് ഉദ്-ദവാ, ലഷ്‌കർ-ഇ-തായ്‌ബ എന്നിവരോട് ഷിൻഡെ തങ്ങളെ താരതമ്യം ചെയ്തുവെന്ന് ആരോപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘ വക്താവ് രാം മാധവ് ഈ ആരോപണത്തോട് പ്രതികരിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, [7] സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ , തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ഇന്ത്യ) ആർഎസ്‌എസിലെ മുൻ അംഗങ്ങളാണ് [8] മക്കാ മസ്ജിദ് ബോംബാക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെടുന്നു. [9] . സനാതൻ സൻസ്ത, അഭിനവ് ഭാരത് എന്നീ സംഘടനകൾക്ക് സംഭവത്തിൽ പങ്കുണ്ടായിരുന്നു[10]
കോടതി ഹിയറിംഗുകളും വിധിലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിനും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിനും ശേഷം 2011 ഏപ്രിലിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. വിചാരണ വേളയിൽ 226 സാക്ഷികളെ വിസ്തരിച്ചു, 411 രേഖകൾ പ്രദർശിപ്പിച്ചു. തെളിവുകളുടെ അഭാവം മൂലം പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. [11] വിധിന്യായത്തിൽ പ്രത്യേക എൻഐഎ ജഡ്ജി രവീന്ദ്ര റെഡ്ഡി രാജിവച്ചു. ഇതും കാണുകഅവലംബം
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia