മക്കിന്നി (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ രണ്ടാമത്തെ (പ്ലേനോ കഴിഞ്ഞാൽ) ഏറ്റവും ജനവാസമേറിയ നഗരവുമാണ് മക്കിന്നി. യു. എസ്. സെൻസസ് ബ്യൂറോയുടെ 2010ലെ കണക്കുപ്രകാരം 131,117 പേർ വസിക്കുന്ന നഗരം ടെക്സസസിലെ പത്തൊൻപതാമത്തെ ഏറ്റവും ജനവാസമേറിയ നഗരമാണ്[4]. 2000 മുതൽ 2003വരെയും പിന്നീട് 2006ലും രാജ്യത്തെ 50,000നുമേൽ ജനവാസമുള്ള നഗരങ്ങളിൽവച്ച് ഏറ്റവും ജനപ്പെരുപ്പമുള്ള നഗരമായിരുന്നു മക്കിന്നി. പിന്നീട് 2007ൽ ഒരു ലക്ഷത്തിനുമേൽ നഗരങ്ങളിൽവച്ച് രണ്ടാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതും അതിനുശേഷം 2008ൽ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതുമായ നഗരമായിരുന്നു മക്കിന്നി.[5] ഭൂമിശാസ്ത്രംമക്കിന്നിയുടെ അക്ഷരേഖാംശങ്ങൾ 33°11′50″N 96°38′23″W / 33.197210°N 96.639751°W (33.197210, -96.639751).[6] അയല്പക്ക നഗരങ്ങൾ ഇവയാണ്:
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 58.5 ചതുരശ്ര മൈൽ (152 കി.m2) ആണ്. ഇതിൽ 58.0 ചതുരശ്ര മൈൽ (150 കി.m2) കരപ്രദേശവും 0.5 ചതുരശ്ര മൈൽ (1.3 കി.m2) (0.82%) ജലവുമാണ്.
കാലാവസ്ഥ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾMcKinney, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ![]()
|
Portal di Ensiklopedia Dunia