മക്ബ്രൈഡ് റിപ്പോർട്ട്
1970 -1980 കാലഘട്ടത്തിൽ മാധ്യമകുത്തക, മാധ്യമസാമ്രാജ്യത്തം എന്നിവയെക്കുറിച്ചുള്ള ശക്തമായ ചർച്ചയുടെ ഫലമായി അന്താരാഷ്ട്ര ആശയവിനിമയരംഗത്ത് നിലനിന്നിരുന്ന യൂറോകേന്ദ്രിത / പക്ഷപാതപരമായ സമീപനങ്ങളെക്കുറിച്ച് പഠിക്കാൻ 1977 - ൽ യുനെസ്കോ ഒരു കമ്മീഷനെ നിയമിച്ചു. അതാണ് മക്ബ്രൈഡ് കമ്മീഷൻ. ഐറിഷ് നോബൽ സമ്മാന ജേതാവും സമാധാന മനുഷ്യാവകാശ പ്രവർത്തകനുമായ സീൻ മക്ബ്രൈഡിൻ്റെ പേരിലാണ് മക്ബ്രൈഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മക്ബ്രൈഡ് കമ്മീഷൻ്റെ പ്രധാന ലക്ഷ്യം എന്നത് ആധുനിക സമൂഹത്തിലെ ആശയവിനിമയരംഗത്തെ പ്രശ്നങ്ങളെ കണ്ടെത്തുക, പുതിയ കമ്മ്യൂണിക്കേഷൻ ഓഡർ നിർദ്ദേശിക്കുക എന്നതായിരുന്നു. സീൻ മക്ബ്രൈഡ് അധ്യക്ഷനായ ഈ കമ്മിറ്റിയിൽ 15 രാഷ്ട്രങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഉണ്ടായിരുന്നു. 1984 -ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 'മെനി വോയിസസ് വൺ വേൾഡ്' എന്നും ഈ റിപ്പോർട്ട് അറിയപ്പെടുന്നുണ്ട്. പ്രസ്തുത റിപ്പോർട്ടിൽ നിർദ്ദേശിക്കുന്ന കാര്യങ്ങൾ
റിപ്പോർട്ടിൻ്റെ ഭാഗമായി മക്ബ്രൈഡ് കമ്മീഷൻ നിർദ്ദേശിച്ച പുതിയ കമ്മ്യൂണിക്കേഷൻ ഓഡർ ആണ് 'ന്യൂ വേൾഡ് ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ഓഡർ' (N W I C O) അഥവാ 'ന്യൂ വേൾഡ് ഇൻഫർമേഷൻ ഓഡർ' (N W I O). എന്നാൽ മക്ബ്രൈഡ് റിപ്പോർട്ടിനെ തുടർന്ന് 1984 - ൽ അമേരിക്കയും 1985 - ൽ ബ്രിട്ടനും യുനെസ്കോയിൽ നിന്ന് വിട്ട് പോയി. തുടർന്ന് 1997 -ൽ ബ്രിട്ടനും 2003 - ൽ അമേരിക്കയും വീണ്ടും യുനെസ്കോയിൽ ചേർന്നു. ഗ്രന്ഥസൂചി
അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia