മകൗ ചരിത്ര കേന്ദ്രം
മകൗവിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് യുനെസ്കോ ലോകപൈതൃകപട്ടികയിൽ മകൗ ചരിത്ര കേന്ദ്രം(ഇംഗ്ലീഷ്:Historic Centre of Macau; ചൈനീസ്:澳門歷史城區 ) എന്ന പേരിൽ ഉൾപ്പെട്ടിരിക്കുന്നത്. പോർച്ചുഗീസ് ഭരണത്തിനു കീഴിലായിരുന്ന ഒരു പ്രദേശമായിരുന്നു മകൗ. 20-ലധികം സ്ഥാനങ്ങൾ മകൗ ചരിത്ര കേന്ദ്രത്തിന്റെ ഭാഗമാണ്. ചൈനീസ് പോർച്ചുഗീസ് സംസ്കാരങ്ങളുടെ സമ്മിശ്രരൂപം ഇവിടെ ദൃശ്യമാണ്. നിരവധി വാസ്തുനിർമിതികളും, സ്മാരകങ്ങളും, ചത്വരങ്ങളും, പള്ളികളുമെല്ലം പഴയ പോർച്ചുഗീസ് അധീന നാളുകളുടെ സ്മരണകളുമായി ഇന്നിവിടെ അവശേഷിക്കുന്നു. 2005ലാണ് ഈ പ്രദേശത്തിന് ലോകപൈതൃകപദവി ലഭിച്ചത്. ചൈനയിൽനിന്നും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുന്ന 31-ആമത്തെ പ്രദേശമാണ് മകൗ ചരിത്ര കേന്ദ്രം. പ്രദേശങ്ങളുടെ പട്ടികരണ്ട് വ്യത്യസ്ത മേഖലകളിലായാണ് ഈ ചരിത്രകേന്ദ്രങ്ങളെ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇതിലെ ഓരെ മേഖലയെയും ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖലകളും(buffer zone) ഉണ്ട്[2] മേഖല 1![]() മൗണ്ട് ഹില്ലിനും ബറാ ഹില്ലിനും ഇടയിലുള്ള പ്രദേശമാണ് ഇത്.[3]
മേഖല 2അവലംബം
പുറത്തേക്കുള്ള കണ്ണികൾമകൗ ചരിത്ര കേന്ദ്രം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia