മങ്കട ടി. അബ്ദുൽ അസീസ്
ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു മങ്കട ടി. അബ്ദുൽ അസീസ് മൗലവി[1]. ആശയപരമായി മുസ്ലിം ലീഗിനോടും മുജാഹിദ് പ്രസ്ഥാനത്തോടും ശക്തമായ ആഭിമുഖ്യം പുലർത്തി മങ്കട മൗലവി. അറബിക് അദ്ധ്യാപകനായി കേരളത്തിലെ വിവധ സ്കൂളുകളിലും കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1]. കാലിക്കറ്റ് സർവകലാശാലയുടെ അറബിക് ടെക്സ്റ്റ് ബുക് എക്സ്പെർട്ട് കമ്മിറ്റിയിൽ അംഗമായിരുന്നു. ചന്ദ്രിക പത്രത്തിന്റെ മുഖ്യപത്രാധിപരും വർത്തമാനം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. ജീവിതരേഖ1931 ജൂലൈ 15 ന് മങ്കട തയ്യിൽ കമ്മാലി മുസ്ല്യാരുടെ മകനായി ജനനം.[2]. റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് അഫ്ളലുൽ ഉലമ പസ്സായ അസീസ് മൗലവി, അലീഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് എം.എ. യും കരസ്ഥമാക്കി. റൗദത്തുൽ ഉലൂം അറബിക് കോളേജ്, പെരിന്തൽമണ്ണ ഗവ.ഹൈസ്കൂൾ, കോഴിക്കോട് ഗവ.ആർട്ട്സ് കോളേജ്, പൊന്നാനി എം.ഇ.എസ്. കോളേജ്, മമ്പാട് എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ അറബിക് ഭാഷാദ്ധ്യാപകനായി ജോലിചെയ്തു. കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഓഫ് ലാംങ്കേജ്സ് അംഗം, യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയർ പ്രൊഫസർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ പദവികൾ വഹിച്ചു. 2007 ആഗസ്റ്റ് 12 നു തന്റെ 76-ആം വയസ്സിൽ മരണപ്പെട്ടു. ഗ്രന്ഥങ്ങൾ
അവലംബം
പുറം കണ്ണി |
Portal di Ensiklopedia Dunia