മങ്ങാട്, കൊല്ലംകൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽപെട്ട ഗ്രാമമാണ് മങ്ങാട്. കൊല്ലം കോർപ്പറേഷന്റെ ഭാഗമാണ് മങ്ങാട്. പ്രദേശത്തിന്റെ പടിഞ്ഞാറു ദിക്കിലൂടെ അഷ്ടമുടി കായൽ ഒഴുകുന്നു. പരമ്പരാഗത വ്യവസായം കയർ ആണ്. മങ്ങാടിന്റെ സമീപ പ്രദേശങ്ങൾ കല്ലുംതാഴം, കരിക്കോട്, പനയം തുടങ്ങിയവയാണ്. ശ്രീ കുമാരപുരം ക്ഷേത്രം, ശ്രീ ശങ്കര നാരായണമൂർത്തി ക്ഷേത്രം, ചാമുണ്ടി ദേവി ക്ഷേത്രം, ദേവി ക്ഷേത്രം മൂന്നാംകുറ്റി, മങ്ങാട് ക്രിസ്തീയ ദേവാലയം, കണ്ടച്ചിറ ക്രിസ്തീയ ദേവാലയം, മൂന്നാം കുറ്റി സിയരത്തുംമൂട് മുസ്ലിം ദേവാലയം മുതലായവയാണ് പ്രധാന പ്രാർഥനാലയങ്ങൾ എത്തിച്ചേരാൻകൊല്ലം പട്ടണത്തിൽ നിന്നും ചെങ്കോട്ട റോഡിലുള്ള പാലക്കടവിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞും മൂന്നാംകുറ്റിയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞും സുമാർ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേയ്ക്ക് എത്താം. വിദ്യാഭ്യാസസ്ഥാപനങ്ങൾഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ മങ്ങാട് ആണ്,വളരെ മനോഹരവും വിശാലവും ആയ ഒരു സ്ഥാപനം ആണ് ഇത്.മങ്ങാട് പള്ളിയോടു അനുബന്ധമായ സ്കൂൾ ,കണ്ടച്ചിറ സ്കൂൾ ,പ്രേഷിത മാത സ്കൂൾ തുടങ്ങിയവയാണ് മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവലംബം |
Portal di Ensiklopedia Dunia