മഞ്ചിറ വന്യജീവി സങ്കേതം
ഇന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലെ മേഡക് ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് മഞ്ചിറ വന്യജീവി സങ്കേതം[2]. ഇത് ഒരു മുതല സങ്കേതമാണ്. 70തിലധികം പക്ഷിവർഗ്ഗങ്ങളും ഇവിടെ വസിക്കുന്നു. വംശനാശഭീഷണി നേരിടുന്ന മുഗ്ഗർ മുതലയുടെ പ്രധാന ആവാസവ്യവസ്ഥയാണ് ഇവിടം. ഈ വന്യജീവിസങ്കേതത്തിലുള്ള തടാകത്തിൽ നിന്നാണ് ഹൈദ്രാബാദിലേക്കും സെക്കന്ദരാബാദിലേക്കുമുള്ള കുടിവെള്ളം ലഭ്യമാകുന്നത്. [1][2] ഭൂപ്രകൃതിതെലങ്കാനയിലെ മേഡക് ജില്ലയിലാണ് മഞ്ചിറ വന്യജീവിസങ്കേതം. ഹൈദ്രാബാദിന് 50 കിലോമീറ്റർ വടക്കുകിഴക്കായാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. മഞ്ചിറനദിയുടെ പ്രവാഹത്തിൽ 36 കിലോമീറ്ററോളം ഈ വന്യജീവിസങ്കേതത്തിലൂടെയാണ് ഈ വന്യജീവിസങ്കേതത്തിലുള്ള മനുഷ്യനിർമ്മിതമായ തടാകത്തിൽനിന്നാണ് ഹൈദ്രാബാദിലേക്കും സെക്കന്ദരാബാദിലേക്കുമുള്ള കുടിവെള്ളം ലഭ്യമാകുന്നത്. ഈ തടാകത്തിൽ 9 ചെറിയ തുരുത്തുകളുണ്ട്. പുട്ടിഗഡ്ഡ, ബപൻഗഡ്ഡ, സംഗമഡ്ഡ, കർണ്ണംഗഡ്ഡ തുടങ്ങിയവയാണ് തുരുത്തുകൾ. ഈ തുരുത്തുകളിലുള്ള മരങ്ങൾ ജലപക്ഷികളുടെ കൂടുകൂട്ടലിന് സഹായിക്കുന്നു. തുരുത്തുകളിലുള്ള മരങ്ങളുടെ കട്ടിയേറിയ തണലും ഇവയുടെ കൂടൊരുക്കലിന് സഹായകമാണ്. References
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia