മഞ്ചേരി മെഡിക്കൽ കോളേജ്
കേരള സർക്കാറിന് കീഴിൽ പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിലൊന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ്.[1] മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് ഇത് നിലകൊള്ളുന്നത്.മലപ്പുറം മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.കേരള സർവകലശാല ഹെൽത്ത് സയൻസുമായി (KUHS)അഫിലിയേറ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്.മലപ്പുറത്തു നിന്നും 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചാലാണ് ഇവിടെയെത്തിച്ചേരുക.(7.5 mi). കേരളത്തിലെ ആറാമത് മെഡിക്കൽ കോളേജ് ആണിത്. 2022ഇൽ ഇവിടെ ഒരു നഴ്സിംഗ് കോളേജ് കൂടി ആരംഭിച്ചിട്ടുണ്ട്. അതോടെ നാലു വർഷത്തെ ബി.എസ്.സി നഴ്സിംഗ് ബിരുദ കോഴ്സ് കുറഞ്ഞ ചിലവിൽ മികച്ച രീതിയിൽ പഠിക്കാനുള്ള സാഹചര്യവും ഇവിടെ ഉണ്ടായി ഉദ്ഘാടനം2013ൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.2011 ലെ ബഡ്ജറ്റിലാണ് ഇതിനാവശ്യമായ ഫണ്ട് വകയിരുത്തിയിരുന്നത്. സൗകര്യങ്ങൾ12 ഓപ്പറേഷൻ തീയേറ്ററുകളും 500 കിടക്കകളുമാണ് ഈ സ്ഥാപനത്തിലുള്ളത്.100 വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. എത്തിചേ്ചരാൻ
അവലംബം
|
Portal di Ensiklopedia Dunia