മഡോണ ആന്റ് ചൈൽഡ് (ബെല്ലിനി, റോം)
1510-ൽ ജിയോവന്നി ബെല്ലിനി വരച്ച ചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ റോമിലെ ഗാലേരിയ ബോർഗീസിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. 1510-ലെ മഡോണ ആൻഡ് ചൈൽഡ് (ബ്രെറ), 1505-ലെ മഡോണ ഡെൽ പ്രാട്ടോ (ലണ്ടൻ), 1509-ലെ മഡോണ ആൻഡ് ചൈൽഡ് (ഡിട്രോയിറ്റ്) എന്നിവയുമായി ഇതിനെ താരതമ്യം ചെയ്യാം.[1] ചിത്രകാരനെക്കുറിച്ച്![]() വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിലെ പ്രശസ്തനായ ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു. അവലംബംബാഹ്യ ലിങ്കുകൾPainting at Galleria Borghese Archived 2020-09-25 at the Wayback Machine |
Portal di Ensiklopedia Dunia