മഡോണ ആന്റ് ചൈൽഡ് (ലിപ്പി)
ഇറ്റാലിയൻ നവോത്ഥാന കലാകാരൻ ഫിലിപ്പോ ലിപ്പി ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് .(Italian: Madonna col Bambino e angeli or Lippina) ഈ ചിത്രത്തിന്റെ ചിത്രീകരണകാലം അജ്ഞാതമാണ്. എന്നാൽ മിക്ക കലാചരിത്രകാരന്മാരും ഇത് ലിപ്പിയുടെ കരിയറിന്റെ അവസാന ഭാഗത്ത് 1450 നും 1465 നും ഇടയിൽ ചിത്രീകരിച്ചതാകാമെന്ന് സമ്മതിക്കുന്നു.[1][2][3][4]തന്റെ ചിത്രീകരണശാലയുടെ സഹായത്തോടെ ചിത്രീകരിക്കാത്ത ലിപ്പിയുടെ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണിത്. സാൻഡ്രോ ബോട്ടിസെല്ലി ഉൾപ്പെടെയുള്ളയുള്ള ചിത്രകാരന്മാരെ മഡോണയുടെയും കുട്ടിയുടെയും പിന്നീടുള്ള ചിത്രീകരണത്തിന് ഈ ചിത്രം സ്വാധീനിച്ചിരുന്നു. ഇറ്റലിയിൽ ഫ്ലോറൻസിലെ ഉഫിസി ഗാലറിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ കലാചരിത്രകാരന്മാർക്കിടയിൽ ഈ ചിത്രം “ദി ഉഫിസി മഡോണ” എന്നറിയപ്പെടുന്നു.[3][4][5] പശ്ചാത്തലം![]() 1406-ൽ ഫ്ലോറൻസിൽ പിതാവ് കശാപ്പുകാരനായിരുന്ന ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. ചെറുപ്രായത്തിൽ തന്നെ സഹോദരനോടൊപ്പം ഒരു മഠത്തിൽ പ്രവേശിച്ചു. പിന്നീടുള്ള ജീവിതത്തിൽ അദ്ദേഹത്തെ പ്രാട്ടോയിലെ ഒരു മഠത്തിലേക്ക് മാറ്റി. അവിടെ ലൂക്രെസിയ ബൂട്ടി എന്ന കന്യാസ്ത്രീയുമായി പ്രണയത്തിലാകുകയും അവർക്ക് രണ്ട് കുട്ടികളുണ്ടാകുകയും ചെയ്തു. ഫ്രാ ഫിലിപ്പോ തന്റെ കരാറുകൾ പാലിച്ചില്ലെന്ന് അദ്ദേഹത്തിന്റെ രക്ഷാധികാരികൾ അവകാശപ്പെട്ടപ്പോൾ അദ്ദേഹത്തിന് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു. ഫ്രാ ഫിലിപ്പോയുടെ പ്രധാന രക്ഷാധികാരികൾ മെഡിസിസ് ആയിരുന്നു.[1] ചരിത്രംചിത്രം വരയ്ക്കാൻ ഏർപ്പാടാക്കിയ തീയതിയും പൂർത്തീകരിച്ച കൃത്യമായ തീയതിയും അജ്ഞാതമാണ്. 1457-ൽ ജിയോവന്നി ഡി മെഡിസി നേപ്പിൾസ് രാജാവിന് ഒരു പാനൽ സമ്മാനിക്കാൻ ആഗ്രഹിക്കുകയും അത് വരയ്ക്കാൻ ഫ്രാ ഫിലിപ്പോയെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്കാലത്ത് പ്രാട്ടോയിൽ ജോലി ചെയ്തിരുന്ന ഫ്രാ ഫിലിപ്പോ, ഈ ചിത്രം ചിത്രീകരിക്കുന്നതിനായി താൽക്കാലികമായി ഫ്ലോറൻസിലെ വസതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. മൂലധനത്തിന്റെ അഭാവം മൂലം ചിത്രീകരണം ഉപേക്ഷിച്ചുവെന്ന് കാണിക്കുന്ന ഫ്രോ ഫിലിപ്പോ ജിയോവാനിക്ക് കത്തുകൾ എഴുതി. താനും നേപ്പിൾസ് രാജാവും തമ്മിലുള്ള ഇടനിലക്കാരനായി പ്രവർത്തിച്ചതിന് നന്ദി അറിയിക്കുന്നതിനായി ഫ്രാ ഫിലിപ്പോ ജിയോവന്നിക്ക് ഉഫിസി മഡോണയെ സമ്മാനിച്ചുവെന്ന് കലാ ചരിത്രകാരനായ ഉൽമാൻ വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ വിശ്വാസം തെറ്റാണെന്ന് എഡ്വേഡ് സി. സ്ട്രട്ട് പറയുന്നു. എന്നിരുന്നാലും, ഫ്ര ഫിലിപ്പോ ഫ്ലോറൻസിൽ താമസിക്കുമ്പോൾ ഉഫിസി മഡോണ ഈ സമയത്ത് പൂർത്തീകരിച്ചിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ചിത്രം ചിത്രീകരിക്കാൻ ഫ്രാ ഫിലിപ്പോ ഉപയോഗിച്ച സാങ്കേതികതകളും ഇത് പ്രകടമാക്കുന്നു: ഫ്രെസ്കോ പെയിന്റിംഗിന്റെ സാങ്കേതികത ചിത്രകാരനെ എങ്ങനെ സ്വാധീനിച്ചുവെന്ന് ചിത്രത്തിന്റെ കൃത്യമായ ചിത്രീകരണവും കടുപ്പമുള്ള നിറങ്ങളും എടുത്തുകാണിക്കുന്നു. പ്രാട്ടോ കത്തീഡ്രലിൽ ജോലി ചെയ്താണ് അദ്ദേഹം അത്തരം വിദ്യകൾ നേടിയത്. ഫ്ലോറൻസിലേക്ക് മാറുന്നതിനു വളരെ മുമ്പുതന്നെ, കത്തീഡ്രലിൽ ജോലി ചെയ്ത സമയത്തിനുശേഷം ഫ്രാ ഫിലിപ്പോ ഈ ചിത്രം ചിത്രീകരിച്ചിരിക്കണമെന്ന് സ്ട്രറ്റ് വിശ്വസിക്കുന്നു.[3] ഫ്രാ ഫിലിപ്പോയുടെ മിക്ക മഡോണകളെയും പോലെ ഈ മഡോണയെ പരമ്പരാഗതമായി ലൂക്രെസിയ ബൂട്ടിയുമായി സാമ്യപ്പെടുന്നു.[1][5][6] ചിത്രത്തിന്റെ സാധ്യമായ മറ്റൊരു വ്യാഖ്യാനം, അസാധാരണമായ അതിന്റെ വലിപ്പം ഒരുപക്ഷേ അദ്ദേഹത്തിന്റെ മകനായ ഫിലിപ്പിനോയുടെ ജനനം (1457) പോലുള്ള ഒരു വ്യക്തിഗത സംഭവവുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്: എന്നിരുന്നാലും, മുൻഭാഗത്തെ മാലാഖയുടെ മാതൃകയായി ഫിലിപ്പിനോയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, പാനലിലെ ഒരു തീയതി ഏകദേശം 1465 ആകാം.[7] പാനലിന്റെ പിൻഭാഗത്തുള്ള പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ലിഖിതം അക്കാലത്ത് മെഡിസി വില്ല ഡെൽ പോഗിയോ ഇംപീരിയലിലെ ചിത്രത്തിന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്നു. 1796 മെയ് 13 ന് ഈ ചിത്രം ഫ്ലോറൻസിലെ ഗ്രാൻ ഡുകൽ ശേഖരത്തിൽ എത്തുകയും ഇത് ഭാവിയിലെ ഉഫിസി മ്യൂസിയത്തിന്റെ അടിസ്ഥാന ചിത്രങ്ങളിലൊന്നാകുകയും ചെയ്തു.[3] വിവരണം![]() പുതിയ യുഗത്തിന്റെ അഭിരുചിയുമായി ഉഫിസി മഡോണ ബന്ധപ്പെട്ടിരിക്കുന്നു, കാരണം മഡോണ “ഫിലിപ്പോയുടെ മുമ്പത്തെ മഡോണകളേക്കാൾ മനോഹരവും പരിഷ്‌കൃതവുമാണ്.” [1]ആ കാലഘട്ടത്തിലെ മഡോണയുടെയും കുട്ടിയുടെയും ചിത്രങ്ങളുടെ കൂട്ടത്തിൽ നിന്നു പതിവിനുവിരുദ്ധമായി ഫ്ലെമിഷ് ചിത്രകലയിൽ നിന്നു പ്രചോദനമായ പ്രകൃതിഭംഗിയിൽ ഒരു തുറന്ന ജാലകത്തിന് മുന്നിൽ ചിത്രീകരിച്ചിരിക്കുന്നു.[8]കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു വീടിന്റെ ജാലകത്തിൽ മഡോണ ഒരു കസേരയിൽ ഇരിക്കുന്നു, അവിടെ “സമതലങ്ങൾ, വിദൂര പർവതങ്ങൾ, ഒരു നഗരം, ഒരു ഉൾക്കടൽ” എന്നിവയുടെ വിശാലമായ ഭൂപ്രകൃതിയുടെ കാഴ്ച നൽകുന്നു. താഴേയ്ക്ക് കൂമ്പിയടഞ്ഞ കണ്ണുകളുമായി അവൾ കൈകൾ പ്രാർത്ഥനയ്ക്കായി രണ്ടു ദൂതന്മാർ താങ്ങിപിടിച്ചിരിക്കുന്ന കുട്ടിയായ യേശുവിന്റെ മുമ്പിൽ തൊഴുതുകയും ചെയ്യുന്നു. മുത്ത് ഉപയോഗിച്ച് കേശാലങ്കാരവും മൃദുവും വിശാലവുമായ മൂടുപടവും ധരിച്ചിരിക്കുന്നു. ഈ ഘടകങ്ങൾ അവളുടെ വസ്ത്രധാരണത്തോടൊപ്പം 1400 കളുടെ മധ്യത്തിലെ ചാരുതയെയും പ്രതിനിധീകരിക്കുന്നു. ഒപ്പം 15-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്ലോറൻസിലെ നിരവധി ചിത്രങ്ങളിൽ ഈ ശൈലി വീണ്ടും ഉപയോഗിച്ചിരിക്കുന്നു[1].കൂടാതെ, പല നവോത്ഥാന ചിത്രങ്ങളിലെയും പോലെ, മഡോണയുടെ തലമുടി കൂടുതൽ പിന്നിലേക്ക് ഷേവ് ചെയ്യപ്പെടുന്നു. കാരണം “നെറ്റി പ്രത്യേക സൗന്ദര്യമുള്ള ഒരു വസ്തുവായി കാണപ്പെട്ടിരുന്നു. തലമുടി “തിളങ്ങുന്നതും മനോഹരമായതും ആയ മുത്തുകൾ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നു.[1] ![]() ഈ മഡോണ അതേ കലാകാരൻ ചിത്രീകരിച്ച മറ്റ് മഡോണകളോട് സാമ്യം കാണപ്പെടുന്നു. ഉദാഹരണത്തിന്, ഫ്രാ ഫിലിപ്പോയുടെ പിറ്റി ടോണ്ടോ മഡോണയുമായി ഇത് വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഇതിന് പിറ്റി ടോണ്ടോയുടെ “കരുണാത്മകമായ പെൺകുട്ടികളുടെ മനോഹാരിത” ഇല്ല, പകരം “കൂടുതൽ സ്ത്രീത്വവും പക്വതയും ഉള്ള സൗന്ദര്യം കാണപ്പെടുന്നു.”[6] കാഴ്ചക്കാരനെ വികൃതിത്തരമായ പുഞ്ചിരിയോടെ നോക്കുന്ന വലതുവശത്തുള്ള മാലാഖ ചിത്രത്തിന്റെ ഏറ്റവും കൗതുകകരമായ ഭാഗങ്ങളിലൊന്നാണ്. മാലാഖ സെറാഫിക് പരിപൂർണ്ണതയേക്കാൾ വികൃതിത്തം പ്രകടിപ്പിക്കുന്നു.[3]മാലാഖമാരായി ചിത്രീകരിച്ചിരിക്കുന്ന കുട്ടികളുടെ മനോഭാവം ഒരു മാലാഖയുടേതിനോട് സാമ്യമുള്ളതല്ല, മാത്രമല്ല കുട്ടികൾ ഒരു മാലാഖയുടെ പങ്ക് വഹിക്കുന്നതായി തോന്നുന്നില്ല. പകരം യഥാർത്ഥ കുട്ടികളാണെന്ന് തോന്നുന്നു.[6] ടെക്നിക്മഡോണയുടെ പിന്നിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ജന്നൽ കാഴ്ചക്കാരനും പ്രതിഛായയും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായിക്കുന്നു. അവ സമതലത്തിന് വളരെ അടുത്താണ്. കാഴ്ചക്കാരനെ ചിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ സഹായിക്കുന്നു.[2] പ്രാട്ടോയിൽ ഉണ്ടായിരുന്ന കാലം മുതൽ ഫ്ര ഫിലിപ്പോയുടെ ഫ്രെസ്കോ പശ്ചാത്തലം ഈ ചിത്രത്തിനെ അതിന്റെ നിറങ്ങളിൽ നിന്നും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയില്ലായ്‌മയെ സ്വാധീനിക്കുന്നു. പരസ്പരം സ്വതന്ത്രമായി കാണപ്പെടുന്ന നിറങ്ങൾ ബോൾഡ് സ്ട്രോക്കുകളിൽ പ്രയോഗിക്കുന്നു. അവ ഫ്രെ ഫിലിപ്പോ “വിവിധ നിറങ്ങളുടെ സമന്വയ മിശ്രിതം ഉറപ്പാക്കാൻ വളരെ കുറച്ച് ബുദ്ധിമുട്ടുകൾ എടുക്കുന്നു” എന്ന് കാണിക്കുന്നു. ഇത് ഫ്രെസ്കോയുടെ സവിശേഷതയാണ്. ചിത്രത്തിന്റെ ഘടന പിരമിഡൽ ആകൃതിയിലുള്ളതാണ്. കൂടാതെ ഡൊണാറ്റെല്ലോയുടെ സ്കൂളിന്റെ രീതികളാൽ ഫ്രാ ഫിലിപ്പോയെയും സ്വാധീനിച്ചുവെന്ന് സൂചിപ്പിക്കുന്ന രീതിയിൽ മുൻഭാഗവും പശ്ചാത്തലവും ക്രമീകരിച്ചിരിക്കുന്നു.[3] ![]() അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന്, ഫ്ര ഫിലിപ്പോയെ മസാസിയോ സ്വാധീനിച്ചിരുന്നുവെന്ന് വ്യക്തമാണ്.[9]എന്നിരുന്നാലും, ഉഫിസി മഡോണയിൽ മസാക്കിയോയുടെ ചിയറോസ്ക്യൂറോ കാഴ്‌ചയിൽ നിന്നു മറയുന്നതു കൂടാതെ പരുക്കൻ നിഴലുകളുള്ള മൃദുവായ തിളക്കത്താൽ പ്രതിഛായ പ്രകാശിക്കുകയും ചെയ്യുന്നു. ഫ്രാ ഫിലിപ്പോയുടെ മുമ്പത്തെ ചിത്രത്തിന്റെ സവിശേഷമായിരുന്ന വലിപ്പത്തിന്റെ അർത്ഥത്തെ ഇത് വളരെയധികം കുറയ്ക്കുന്നു.[1] പ്രതീകാത്മകതഈ ചിത്രത്തിൽ മതചിഹ്നങ്ങൾ, ജാലകത്തിന് പുറത്ത് പാറകളും കടൽത്തീരം എന്നിവയും കാണപ്പെടുന്നു. അവ ഫ്ലോറന്റൈൻ നവോത്ഥാന ചിത്രങ്ങളിലെ ആവർത്തിച്ചുള്ള വിഷയങ്ങളാണ്. കന്യകാമറിയത്തിന്റെ തലക്കെട്ട് “കടലിന്റെ നക്ഷത്രം, നമ്മുടെ രക്ഷയുടെ തുറമുഖം” എന്നിവയാണ് കടൽത്തീരത്തെ സൂചിപ്പിക്കുന്നത്. പാറകൾ ദാനിയേൽ പ്രവാചകന്റെ കഥകളെ സൂചിപ്പിക്കുന്നു.[1] വ്യാഖ്യാനം
വലതുവശത്തുള്ള മാലാഖയ്ക്ക് എല്ലായ്പ്പോഴും കലാ ചരിത്രകാരന്മാർക്കിടയിൽ പ്രത്യേക പ്രാധാന്യമുണ്ട്. “ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും വിവാഹത്തിന്റെ പ്രാതിനിധ്യമായി ഉഫിസി മഡോണയെ മനസ്സിലാക്കണം” എന്ന് മേരിലിൻ ലാവിൻ വാദിക്കുന്നു. ബർണാബി നൈഗ്രെൻ പറയുന്നതനുസരിച്ച്, മഡോണ കുട്ടിയെ പിടിക്കുന്നില്ല, മറിച്ച് മാലാഖകൾ മഡോണയുടെ മുന്നിൽ ഹാജരാക്കുന്നുവെന്നത് ലവിന്റെ വ്യാഖ്യാനത്തെ വാദിക്കുന്നു. എന്നിരുന്നാലും, ബെർണാഡ് ബെറൻസൺ വാദിക്കുന്നത്, “വധുവും വരനും തമ്മിലുള്ള ബന്ധം കന്യാമറിയത്തെയും ക്രിസ്തുവിനെയും പോലെയല്ല, മറിച്ച് വ്യക്തിഗത ഭക്തനായ ആത്മാവിനെയും ദൈവത്തെയും പോലെയാണ്.”[4]മഡോണ “നവോത്ഥാനകാലത്തെ ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്നാണ്” എന്നും ജിയോട്ടോയുടെ കാലഘട്ടത്തിലെ മതത്തെ മനുഷ്യവൽക്കരിക്കുന്നതിന്റെ ഒരു ഉദാഹരണമാണിതെന്നും അവസാനമായി, ജോനാഥൻ ജോൺസ് വാദിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഫ്ര ഫിലിപ്പോ, ഈ ചിത്രം ഉപയോഗിച്ച് മഡോണയും കുട്ടിയും തമ്മിലുള്ള ബന്ധം ഒരു യഥാർത്ഥ അമ്മയുടെയും കുഞ്ഞിന്റെയും ബന്ധമാക്കുന്നു.[6] അവലംബം
ഉറവിടങ്ങൾ
പുറം കണ്ണികൾThe Lippina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia