മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ് (ഫിലിപ്പോ ലിപ്പി)
ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ഫിലിപ്പോ ലിപ്പി വരച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ്.(മഡോണ വിത് ചൈൽഡ് എൻത്രോൺഡ് എന്നും മഡോണ ഓഫ് ടാർക്വിനിയ എന്നും അറിയപ്പെടുന്നു) റോമിലെ പാലാസോ ബാർബെറിനിയിലെ ഗാലേരിയ നസിയോണേൽ ഡി ആർട്ടെ ആന്റിക്കയിലാണ് ഈ ചിത്രം ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്. കാർട്ടൂച്ചി ശൈലിയിൽ ഉള്ള ചിത്രത്തിൽ "A.D. M. MCCCCXXXVII" ( എ.ഡി. മാർകസ് 1437) എന്ന് തീയതി ചേർത്തിരിക്കുന്നു. ഈ ചിത്രം പാപ്പൽ മിലിട്ടറി കമാൻഡറും ഫ്ലോറൻസിലെ ആർച്ച്ബിഷപ്പുമായ ജിയോവന്നി വിറ്റെല്ലെസ്ച്ചിയുടെ ആവശ്യപ്രകാരം വരയ്ക്കപ്പെട്ടതാണെന്നാണ് അഭ്യൂഹം. അദ്ദേഹത്തിന്റെ ജന്മനഗരമായ കോർനെറ്റോയിലെ (ഇപ്പോൾ ടാർക്വിനിയ) കൊട്ടാരത്തിനുവേണ്ടിയാവണം എന്നും അഭിപ്രായമുണ്ട് . കുഞ്ഞിനെയും പിടിച്ച് വിലയേറിയ സിംഹാസനത്തിൽ ഇരിക്കുന്ന മഡോണയുടെ മുഖമാണ് ചിത്രത്തിന്റെ കേന്ദ്രം. ചിത്രത്തിൻറെ ത്രിമാനത( three dimensional effect/ volume) മസാക്കിയോയുടേയും പശ്ചാത്തല ചിത്രീകരണവും പ്രകാശവീചികളും ഫ്ലെമിഷ് ഗുരുക്കന്മാരുടേയും സ്വാധീനം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഇടതുവശത്തെ ജന്നലിലൂടെയുള്ള അല്പം ചെരിഞ്ഞ കാഴ്ച ( പാന്റോസ്കോപ്പിക് വ്യൂ), വിലയേറിയ വസ്തുക്കളുടെ സാന്നിധ്യം എന്നിവ ഫ്ലെമിഷ് ശൈലിയുടെ പ്രത്യേകതകളാണ്. .[1] അവലംബം
|
Portal di Ensiklopedia Dunia