മഡോണ ആന്റ് ചൈൽഡ് വിത് റ്റു ഡോണേഴ്സ് (വാൻ ഡിക്ക്)![]() 1630-ൽ ആന്റണി വാൻ ഡിക് വരച്ച ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് റ്റു ഡോണേഴ്സ് അല്ലെങ്കിൽ ദി മഡോണ ഓഫ് ദി റ്റു ഡോണേഴ്സ്. ഇപ്പോൾ ലൂവ്രേയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. മുട്ടുകുത്തിയ രണ്ട് ദാതാക്കളുടെ ഐഡന്റിറ്റി അജ്ഞാതമാണ്. പക്ഷേ അവർ ആന്റ്വെർപ്പിൽ നിന്നുള്ള ഒരു ധനിക ദമ്പതികളായിരിക്കാം. അവിടെ വാൻ ഡിക്ക് ജോലി ചെയ്തിരുന്നു. 1685-ൽ ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ശേഖരത്തിൽ ഈ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രകാരനെക്കുറിച്ച്![]() ഫ്ലെമിഷ് ചിത്രകാരനായിരുന്നു ആന്റണി വാൻ ഡിക് 17-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായിരുന്നു. അവസാന കാലത്ത് ലണ്ടനിൽ താമസമുറപ്പിച്ച ഡിക് ചാൾസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. ചാൾസ് ഇദ്ദേഹത്തിന് നൈറ്റ് ഹുഡ് പദവി നൽകി ആദരിച്ചു. ചാൾസിന്റെ രാജസദസ്സ് അത്യാകർഷകമായി ഡിക് വരച്ചിട്ടുണ്ട്. രാജാവിന്റേയും ബന്ധുക്കളുടേയും ചിത്രങ്ങൾ ഡിക് വരച്ചത് കൊട്ടാരത്തിൽ സൂക്ഷിച്ചുവരുന്നു. ലണ്ടനിലെ നാഷണൽ ഗ്യാലറിയിൽ ഡിക് വരച്ച ചാൾസിന്റെ വലിപ്പമേറിയ ചിത്രം സന്ദർശകരെ ആകർഷിക്കുന്നു. മതപരവും ചരിത്രപരവുമായ ചിത്രരചനകളും ജലച്ചായ പ്രകൃതിദൃശ്യങ്ങളും ഡിക് സൃഷ്ടിച്ചിട്ടുണ്ട്. ഈ കലാകാരൻ 1641-ൽ അന്തരിച്ചു. ഗ്രന്ഥസൂചിക
|
Portal di Ensiklopedia Dunia