മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് റോച്ച് ആന്റ് സെന്റ് സെബാസ്റ്റ്യൻ (ലോട്ടോ)![]() 1518-ൽ ലോറൻസോ ലോട്ടോ വരച്ച എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് റോച്ച് ആന്റ് സെന്റ് സെബാസ്റ്റ്യൻ. ഇപ്പോൾ ഒട്ടാവയിലെ നാഷണൽ ഗാലറി ഓഫ് കാനഡയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.[1] ബെർഗാമോയിൽ സജീവമായ നിരവധി ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ ലോട്ടോയുടെ സുഹൃത്ത് 'ബാറ്റിസ്റ്റ ഡെഗ്ലി ഓർഗാനി' (ബാറ്റിസ്റ്റ ഓഫ് ഓർഗൻസ്) എന്നു വിളിപ്പേരുള്ള ബാറ്റിസ്റ്റ കുച്ചിയാണ് ഈ ചിത്രം വരയ്ക്കാൻ നിയോഗിച്ചത്.[2] 1533-ലെ തന്റെ ഇഷ്ടപ്രകാരം അദ്ദേഹം ചിത്രം അരീന വഴി സാന്താ ഗ്രാറ്റ കോൺവെന്റിലെ കന്യാസ്ത്രീയായ ലുക്രേസിയ ഡി തിരാബുസ്കിസിന് (തിരബോസ്കി) വിട്ടുകൊടുത്തു. 1798 വരെ ചിത്രം അവിടെ തുടർന്നു. കാർലോ റിഡോൾഫിയുടെ ലെ മെറാവിഗ്ലി ഡെൽ ആർട്ടെയിലും (1648) ഡൊണാറ്റോ കാൽവിയുടെ എഫെമെറൈഡ് സാഗ്രോ പ്രോഫാന ഡി ക്വാണ്ടോ ഡി മെമ്മോറബൈൽ സിയ സക്സെസോ ഇൻ ബെർഗാമോയിലും ഫ്രാൻസെസ്കോ ടാസ്സിയും ഈ ചിത്രത്തെക്കുറിച്ച് പരാമർശിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോൺവെന്റ് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നതിനാൽ ചിത്രം കണ്ടുകെട്ടുമെന്ന് ഭയപ്പെട്ടു. അതിനാൽ ഈ ചിത്രം 1798-ൽ ജിയോവന്നി ഗിദിനി മഠാധിപതിക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. അദ്ദേഹത്തിന്റെ കൊച്ചുമകനായ നിക്കോള ഗിദിനി 1864-ൽ സീരിയേറ്റിലെ പിക്കിനെല്ലി ശേഖരത്തിൽ നൽകി. എർകോൾ പിക്കിനെല്ലി പിന്നീട് 180,000 ലൈറിന് അലസ്സാൻഡ്രോ കോണ്ടിനി ബോണകോസിക്ക് വിറ്റു. കോണ്ടിനിയുടെ അവകാശികൾ ഇത് ഉഫിസിക്ക് വാഗ്ദാനം ചെയ്തു. പക്ഷേ അത് നിരസിക്കപ്പെട്ടപ്പോൾ 1976-ൽ അതിന്റെ ഇപ്പോഴത്തെ ഉടമകൾക്ക് വിറ്റു. അവലംബം
|
Portal di Ensiklopedia Dunia