മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് പീറ്റർ മാർട്ടിർ ആന്റ് എ ഡോണർ![]() 1503-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് പീറ്റർ മാർട്ടിർ ആന്റ് എ ഡോണർ. അദ്ദേഹത്തിന്റെ ആദ്യകാലത്ത് ട്രെവിസോയിൽ ആയിരുന്നപ്പോൾ ചിത്രീകരിച്ച അറിയപ്പെടുന്ന ഈ ചിത്രത്തിൽ ഇടതുവശത്തുള്ള രണ്ട് രൂപങ്ങളിൽ രക്തസാക്ഷിയായ പീറ്ററും ശിശുവായ ജോൺ സ്നാപകനും ആണ്. ചിത്രത്തിന്റെ തീയതി "1503 adì 20 സെപ്റ്റെംബ്രിസ്" എന്ന് ആലേഖനം ചെയ്തിട്ടുണ്ടെങ്കിലും ഒരുപക്ഷെ രേഖകളിൽ കാണുന്നതുപോലെ ഇത് ലോട്ടോയുടെ കൈയക്ഷരത്തിലല്ലെങ്കിലും ഇത് പതിനാറാം നൂറ്റാണ്ടിലെ ഒരു കൈയക്ഷരമായതിനാൽ ലോട്ടോയുടേതാണെന്ന് അംഗീകരിക്കപ്പെട്ടു. ഈ ചിത്രം ചിത്രീകരണത്തിനായി നിയോഗിച്ചത് ഒരുപക്ഷെ ബിഷപ്പ് ബെർണാഡോ ഡി റോസിയായിരിക്കാം. 1503 സെപ്റ്റംബർ 29 ന് അദ്ദേഹത്തിന്റെ നേർക്ക് ആസൂത്രണം ചെയ്ത കൊലപാതകശ്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു എക്സ് വോട്ടോയുടെ ഭാഗമാണിതെന്ന് കലാ ചരിത്രകാരന്മാർ കരുതുന്നു. 1524-ൽ ഒരുപക്ഷെ റോസി അവിടെ നിന്ന് ഓടിപ്പോയപ്പോഴാണ് ഈ ചിത്രം പാർമയിലേക്ക് കൊണ്ടുവന്നതെന്ന് കരുതുന്നു. പിന്നീട് 1650-ൽ ഈ ചിത്രം ഫാർനീസ് ശേഖരത്തിലെത്തി. 1760-ൽ ഈ ചിത്രം നേപ്പിൾസിലേക്ക് മാറ്റി. ഇപ്പോൾ ഈ ചിത്രം നേപ്പിൾസിലെ നാഷണൽ മ്യൂസിയം ഓഫ് കപ്പോഡിമോണ്ടിലാണ് സംരക്ഷിച്ചിരിക്കുന്നത്. ചിത്രകാരനെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[1] ഉറവിടങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia