മഡോണ ആൻഡ് ചൈൽഡ് വിത്ത് സെന്റ് ജെറോം ആൻഡ് സെന്റ് നിക്കോളാസ് ഓഫ് ടോളിന്റീനോ![]() 1523-1524 നും ഇടയിൽ പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ലോറൻസോ ലോട്ടോ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് മഡോണ ആൻഡ് ചൈൽഡ് വിത്ത് സെന്റ് ജെറോം ആൻഡ് സെന്റ് നിക്കോളാസ് ഓഫ് ടോളിന്റീനോ.[1]ന്യൂയോർക്കിലെ ഹൈനെമാൻ ശേഖരത്തിലേക്ക് എത്തുന്നതിനുമുമ്പ് ഈ ചിത്രം 1911 നും 1955 നുമിടയ്ക്ക് ഓക്സ്ഫോർഡിലെ ഡോക്കിൻസ് ശേഖരത്തിലൂടെയാണ് അറിയപ്പെട്ടിരുന്നത്.1960-ൽ ബോസ്റ്റണിലെ ഫൈൻ ആർട്ട്സ് മ്യൂസിയം[2], ഈ ചിത്രത്തിൻറെ ഇപ്പോഴത്തെ ഉടമസ്ഥനായി. മിസ്റ്റിക് മാരേജ് ഓഫ് സെന്റ് കാതറിൻ എന്ന പേരിൽ മറ്റൊരു ചിത്രശാലാ പതിപ്പും ഈ ചിത്രത്തിൻറേതായുണ്ട്. ചിത്രകാരനെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[3] അവലംബം
|
Portal di Ensiklopedia Dunia