മഡോണ ഇൻ ഗ്ലോറി വിത്ത് സെയിന്റ്സ്
1500–1501 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ പിയട്രോ പെറുഗിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഇൻ ഗ്ലോറി വിത്ത് സെയിന്റ്സ്. ഇറ്റലിയിലെ ബൊലോഗ്നയിലെ പിനാകോട്ടെക്ക നസിയോണാലിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. മോണ്ടെയിലെ സാൻ ജിയോവന്നി പള്ളിയിലെ സ്കറാണി ചാപ്പലിലായിരുന്നു ഈ ചിത്രം ആദ്യം തൂക്കിയിരുന്നത്. വിവരണംപക്വതയെത്തിയതിനുശേഷമുള്ള രചനകളിൽ കാണുന്ന ഒരു പ്രത്യേകതയാണ് പെറുഗിനോയുടെ ഈ ദ്വിതല ശൈലി. മഡോണയും കുഞ്ഞും മുകൾ ഭാഗത്ത് ഒരു ബദാമിനുള്ളിലെന്നപോലെ ചിത്രീകരിച്ചിരിച്ചിരിക്കുന്നു. താഴെ ഒരു മലമ്പ്രദേശത്ത് നാല് വിശുദ്ധർ നിലകൊള്ളുന്നു. വിശുദ്ധർ, ഇടതുവശത്ത് നിന്ന്: പ്രധാന ദൂതൻ മൈക്കൽ (അലങ്കരിച്ച കവചത്തോടുകൂടി), അലക്സാണ്ട്രിയയിലെ കാതറിൻ (with her traditional attributed of the torture wheel), അപ്പോളോണിയ (അവളുടെ രക്തസാക്ഷിത്വത്തിന്റെ പിൻസറുമായി), ടെട്രാമോർഫ് കഴുകനോടൊപ്പം ജോൺ ഇവാഞ്ചലിസ്റ്റ് എന്നിവരെയും ചിത്രീകരിച്ചിരിക്കുന്നു. നഷ്ടപ്പെട്ട അസ്സംപ്ഷൻ ഓഫ് ദ സിസ്റ്റിൻ ചാപ്പൽ സാൻ ഫ്രാൻസെസ്കോ അൽ പ്രാറ്റോ റെസ്സറെക്ഷൻ, വല്ലോംബ്രോസ അൾത്താർപീസ് എന്നിങ്ങനെ നിരവധി രചനകളിൽ പെറുഗിനോ ഈ ദ്വിതല ശൈലി ഉപയോഗിച്ചിട്ടുണ്ട്. പെറുഗിനോയുടെ ഒപ്പ് (പെട്രസ് പെറുസിനസ് പിൻസിറ്റ്) കാതറിൻറെ ചക്രത്തിൽ കാണാം. ഉറവിടങ്ങൾ
|
Portal di Ensiklopedia Dunia