മഡോണ ഡെല്ല വിറ്റോറിയ
![]() 1496-ൽ ടെമ്പറ ക്യാൻവാസിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഡെല്ല വിറ്റോറിയ. ചരിത്രം1494-1498 ലെ ഫ്രഞ്ച് ആക്രമണത്തിനുശേഷം 1495 ജൂലൈ 6 ന് ഇറ്റലിയിൽ നിന്ന് പിന്മാറിയ ഫ്രാൻസിലെ ചാൾസ് എട്ടാമന്റെ ഫ്രഞ്ച് സൈന്യം ഫോർനോവോ യുദ്ധത്തിൽ ഇറ്റാലിക് ലീഗിനെ നേരിട്ടു. ഫ്രാൻസെസ്കോ രണ്ടാമൻ ഗോൺസാഗയുടെ നേതൃത്വത്തിലുള്ള ലീഗ് ഇറ്റലിയിൽ ഫ്രഞ്ച് ആധിപത്യം തടയാൻ നിശ്ചയിച്ചിട്ടുള്ള നിരവധി ദേശീയ-സംസ്ഥാനങ്ങൾ ചേർന്നതാണ് കൂടാതെ ഇതിൽ വിശുദ്ധ റോമൻ സാമ്രാജ്യം, സ്പെയിൻ, വെനീസ്, മിലാൻ, അലക്സാണ്ടർ VI മാർപ്പാപ്പയുടെ നിയന്ത്രണത്തിലുള്ള പാപ്പൽ രാജ്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ലീഗിന് കൂടുതൽ സൈനികരെ നഷ്ടപ്പെട്ടെങ്കിലും, ഫ്രഞ്ചുകാരേക്കാൾ കൂടുതൽ സൈനികരെ അവർ പിടികൂടിയിരുന്നു. നാലുവർഷത്തെ അധിനിവേശത്തിനിടെ ഫ്രഞ്ചുകാർ നടത്തിയ എല്ലാ കൊള്ളയും അവർ വീണ്ടെടുത്തു. ചാൾസ് എട്ടാമന്റെ ഹെൽമെറ്റ്, വാൾ, മുദ്ര എന്നിവയും ആക്രമണസമയത്ത് അദ്ദേഹം ആസ്വദിച്ച സ്ത്രീകളുടെ ചായാചിത്രങ്ങൾ അടങ്ങിയ പുസ്തകവും പ്രത്യേകിച്ചും വിലമതിക്കുന്ന വസ്തുക്കളിൽ ഉൾപ്പെടുന്നു. [1] മാന്റുവയിൽ നിന്ന് ഫ്രാൻസെസ്കോയുടെ അഭാവത്തിൽ, ഒരു ജൂത ബാങ്കറായ ഡാനിയേൽ ഡ നോർസ നഗരത്തിലെ സാൻ സിമോൺ ഒരു വീട് വാങ്ങി കന്യകാമറിയത്തിന്റെ ചിത്രം മാറ്റി പകരം അതിന്റെ മുൻവശം സ്വന്തം കുലചിഹ്നം കൊണ്ട് അലങ്കരിച്ചിരുന്നു. ചിത്രീകരണം പുനഃസ്ഥാപിക്കാൻ റീജന്റ് സിഗിസ്മോണ്ടോ ഗോൺസാഗ ഉത്തരവിട്ടു. ഡാനിയേൽ അങ്ങനെ ചെയ്യാൻ സമ്മതിച്ചെങ്കിലും, സെമിറ്റിക് വിരുദ്ധ വികാരത്താൽ പ്രകോപിതരായ ജനങ്ങൾ അദ്ദേഹത്തിന്റെ വീട് നശിപ്പിച്ചു. ![]() ഫ്രാൻസെസ്കോ തിരിച്ചെത്തിയപ്പോൾ, ഒരു ചാപ്പലിനും ഭക്തിഗാന ചിത്രത്തിനും ധനസഹായം നൽകാൻ അദ്ദേഹം ഡാനിയേലിനെ നിർബന്ധിച്ചു. മാന്റുവാൻ ദർബാർ ചിത്രകാരനായ മാന്റെഗ്നയാണ് ഈ ചിത്രം പൂർത്തിയാക്കിയത്. 1496-ൽ ഫോർനോവോയിൽ ഡ്യൂക്ക് വിജയിച്ചതിന്റെ വാർഷികത്തിൽ ഈ ചിത്രം ഉദ്ഘാടനം ചെയ്തു. ഡാനിയേൽ ഡാ നോർസയുടെ വീടിന്റെ അവശിഷ്ടങ്ങൾക്കു മുകളിൽ നിർമ്മിച്ച സാന്താ മരിയ ഡെല്ല വിറ്റോറിയ പള്ളിയിലാണ് ഈ ചിത്രം സ്ഥാപിച്ചിരുന്നത്. ഇറ്റലിയിലെ നെപ്പോളിയൻ ആക്രമണസമയത്ത് ഫ്രഞ്ചുകാർ കൊള്ളയടിച്ച ചിത്രങ്ങളിലൊന്നാണ് ഈ ചിത്രം. 1798 ആയപ്പോഴേക്കും ലൂവ്രെയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പിന്നീട് ചിത്രം തിരികെ നൽകിയില്ല. അതിന്റെ വലിയ വലിപ്പം ഗതാഗതം ബുദ്ധിമുട്ടാക്കി എന്നതായിരുന്നു കാരണം. 15-ആം നൂറ്റാണ്ടിലെ വ്യാപാര ശൃംഖലകളെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ സ്വാധീനം ചെലുത്തിയേക്കാമെന്നതിനാൽ ചിത്രത്തിൽ സൾഫർ-ക്രെസ്റ്റെഡ് കോക്കറ്റൂവിന്റെ സാന്നിധ്യം ചരിത്രകാരന്മാർ അന്വേഷിക്കുന്നു.[2] വിവരണംബലിപീഠത്തിൽ ഫ്രാൻസെസ്കോ ഗോൺസാഗ മേരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മാർബിൾ ഇന്റാർസിയകളും ബേസ് റിലീഫുകളും കൊണ്ട് അലങ്കരിച്ച ഉയർന്ന സിംഹാസനത്തിൽ മേരി ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. സിംഹാസനത്തിന്റെ അടിത്തട്ടിൽ സിംഹ കാലുകളുള്ള ഒരു മെഡലിനുള്ളിൽ "റെജീന / സെലി ലെറ്റ്. / അല്ലെൽവിയ" (സ്വർഗ്ഗരാജ്ഞി, സന്തോഷിക്കുക, ഹല്ലെലൂയ) എന്ന ലിഖിതവും കാണപ്പെടുന്നു. വൃത്താകൃതിയിലുള്ള ഒരു അടിസ്ഥാനത്തിലാണ് സിംഹാസനം സ്ഥിതിചെയ്യുന്നത്. "ആദി പാപം", ഉല്‌പത്തി പുസ്തകത്തിലെ മറ്റ് കഥകൾ എന്നിവയുടെ റിലീഫ് ശൈലിയിലുള്ള അടിസ്ഥാന ചിത്രീകരണത്തിൽ പ്രാർത്ഥിക്കുന്ന പ്രതിരൂപങ്ങൾ കൊണ്ട് ഭാഗികമായി മറഞ്ഞിരിക്കുന്നു. സിംഹാസനത്തിന്റെ പിൻഭാഗത്ത് ഒരു വലിയ സോളാർ ഡിസ്ക് കാണപ്പെടുന്നു. അത് നെയ്ത്തും സ്‌ഫടികനിർമ്മിതമായ മുത്തുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. രണ്ട് ചുവന്ന പുഷ്പങ്ങൾ (കഷ്ടാനുഭവത്തിന്റെ ചിഹ്നങ്ങൾ) കൈവശമുള്ള യേശുവായ കുട്ടി മുട്ടുകുത്തി നിൽക്കുന്ന ഫ്രാൻസെസ്കോ ഗോൺസാഗയെയും മേരിയെയും നോക്കുന്നു. അവരുടെ അനുഗ്രഹം സ്വീകരിക്കുമ്പോൾ ഗോൺസാഗ നന്ദിയും പുഞ്ചിരിനിറഞ്ഞ ഭാവവും പ്രകടിപ്പിക്കുന്നു. യുദ്ധസമയത്ത് ഗോൺസാഗയ്ക്ക് നൽകിയ സംരക്ഷണവും മേരിയുടെ ആവരണത്തിന്റെ പ്രതീകമായി അദ്ദേഹത്തിന്റെ തലയെ മേരിയുടെ കൈകൾ ഭാഗികമായി മൂടുന്നു. ദാതാവിന് എതിർവശത്ത് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റിന്റെ പതിവ് കാർട്ടൂച്ചിനോടൊപ്പം "ECCE / AGNVS / DEI ECCE / Q [VI] TOLL / IT P [ECCATA] M [VNDI]" (ഇതാ, ദൈവത്തിന്റെ കുഞ്ഞാട് അത് ലോകത്തിന്റെ പാപങ്ങൾ നീക്കുന്നു) കുരിശും കാണപ്പെടുന്നു. അദ്ദേഹത്തിന്റെ അമ്മ സെന്റ് എലിസബത്ത്, ഫ്രാൻസെസ്കോ ഗോൺസാഗയുടെ ഭാര്യ ഇസബെല്ല ഡി എസ്റ്റെയുടെ സംരക്ഷകൻ എന്നിവരെയും ചിത്രീകരിച്ചിരിക്കുന്നു. ഒരു രക്ഷാധികാരിയുടെ സ്ഥാനത്ത് സെന്റ് എലിസബത്തിനെ തെരഞ്ഞെടുത്തത്, മർഡോണയുടെ ഒരു ചിത്രം അവരുടെ വീട്ടിൽ നിന്ന് നീക്കം ചെയ്തതിന് പിഴയായി ഈ വേലയ്‌ക്ക് പണം നൽകേണ്ടിവന്ന നോർസയുടെ ന്യായവിധിയുടെ സന്ദേശമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കാം. നോർസയിൽ നിന്ന് വ്യത്യസ്തമായി, മഞ്ഞ തലപ്പാവിൽ യഹൂദനായി പ്രതിനിധീകരിക്കുന്ന സെന്റ് എലിസബത്ത്, മറിയയുടെ പവിത്രത ആദ്യമായി തിരിച്ചറിഞ്ഞതായി പറയപ്പെടുന്നു.[3] വശങ്ങളിൽ രണ്ട് ദമ്പതികൾ നിൽക്കുന്നു. മുൻവശത്ത് രണ്ട് സൈനിക വിശുദ്ധന്മാരുണ്ട്. വാളുമായി പ്രധാന ദൂതൻ മിഖായേൽ മാലാഖ, തകർന്ന കുന്തവുമായി സെന്റ് ലോംഗിനസ്, അലങ്കരിച്ച കവചങ്ങൾ ധരിച്ച് മാന്റുവയിലെ രക്ഷാധികാരിയായ വിശുദ്ധ ആൻഡ്രൂ, കുരിശും നീളമുള്ള വടിയും പിടിച്ചിരിക്കുന്ന മറ്റൊരു വിശുദ്ധ സൈനികനും സെന്റ് ജോർജും ചുവന്ന ഹെൽമെറ്റും നീളമുള്ള കുന്തവും പിടിച്ചിരിക്കുന്നു. നിരവധി ആപ്സുകൾ ഇലകൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ രൂപീകരിച്ച ഒരു പെർഗോളയിലാണ് ഈ രംഗം സജ്ജീകരിച്ചിരിക്കുന്നത്. പെർഗോലയുടെ ഫ്രെയിമിന് മുകളിൽ ഒരു ആവരണം കാണപ്പെടുന്നു. (പുതിയ വീനസായി കന്യകയെ ആരോപിച്ചിരിക്കുന്നു). അതിൽ നിന്ന് പവിഴ മുത്തുകളും ക്രിസ്റ്റൽ പാറകളും നൂലുകളിൽ തൂങ്ങികിടക്കുന്നു. അതുപോലെ ഒരു വലിയ ചുവന്ന പവിഴം, യേശുവിന്റെ കഷ്ടാനുഭവത്തിന്റെ മറ്റൊരു സൂചനയായി കാണുന്നു. തത്തയെ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമായി ചിത്രീകരിച്ചിരിക്കുന്നു.[4] ചിത്രകാരനെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി. അവലംബം
|
Portal di Ensiklopedia Dunia