മഡോണ വിത്ത് സ്ലീപ്പിംഗ് ചൈൽഡ് (മാന്റെഗ്ന)
1465-1470 കാലഘട്ടത്തിൽ ആൻഡ്രിയ മാന്റെഗ്ന ഗ്ലൂ-ടെമ്പറ ക്യാൻവാസിൽ ചിത്രീകരിച്ച 43 സെന്റിമീറ്റർ മുതൽ 32 സെന്റിമീറ്റർ വരെ വലിപ്പമുള്ള ഒരു എണ്ണച്ചായാചിത്രമാണ് മഡോണ വിത്ത് സ്ലീപ്പിംഗ് ചൈൽഡ്. ഇപ്പോൾ ബെർലിനിലെ ജെമാൽഡെഗലറിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. [1]ഈ ചിത്രം സ്വകാര്യ ഭക്തിക്കായി ഉദ്ദേശിച്ച് കൂടുതൽ ലളിതമായി അനുകൂലമായ രണ്ട് പ്രതിരൂപങ്ങളുടെ പതിവ് വിശുദ്ധിചിഹ്നമായി ചിത്രീകരിച്ചിരിക്കുന്നു. ഡൊണാറ്റെല്ലോയുടെ രചനയിലെ മുഖ്യഘടകം ആയ കുട്ടിയുടെ മുഖം സ്പർശിക്കുന്ന മേരിയുടെ രൂപം മാന്റെഗ്ന വരച്ചിരിയ്ക്കുന്നു. അതേസമയം ഇരുവരും കറുത്ത പശ്ചാത്തലത്തിൽ ചിത്രപ്പണികളോടുകൂടിയ മേലങ്കിയിൽ പൊതിഞ്ഞിരിക്കുന്നു. ചിത്രകാരനെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി. അവലംബം
|
Portal di Ensiklopedia Dunia