മണിശങ്കർ മുഖോപാധ്യായ്![]() ശങ്കർ (শংকর) എന്ന തൂലികാനാമത്തിൽ എഴുതുന്ന ബംഗാളി സാഹിത്യകാരനാണ് മണിശങ്കർ മുഖോപാധ്യായ് ( মণিশংকর মুখোপাধ্যায় ). ജീവിതരേഖ1933, ഡിസംബർ 7ന്- ജെസ്സാറിലെ ബോന്ഗാവിൽ ജനിച്ചു. പിതാവ് വക്കീലായിരുന്നു. പിന്നീട് കുടുംബം കൊൽക്കത്തയിലേക്ക് താമസം മാറ്റി. 1947-ൽ അച്ഛന്റെ പെട്ടെന്നുളള മരണം കുടുംബത്തെ നിരാലംബമാക്കി. തെരുവുകച്ചവടക്കാരനായി അലഞ്ഞും ടൈപ്പറൈറ്റർ വൃത്തിയാക്കിയും മറ്റും ഉപജീവനമാർഗ്ഗം കണ്ടെത്തിയ പതിനേഴു വയസ്സുകാരനായ ശങ്കറിന് യാദൃച്ഛികമായാണ് നോൽ ബാർവെൽ എന്ന വക്കീലിന്റെ ഗുമസ്തനാവാൻ അവസരം കിട്ടിയത്. 1955-ലാണ് ആദ്യത്തെ സാഹിത്യസൃഷ്ടി കൊതോ അജാനാരേ ദേശ് മാസികയിൽ പ്രസിദ്ധീകരിച്ചത്.[1][2] കൃതികൾശങ്കറിന്റെ കൃതികൾ പ്രകാശനം ചെയ്തിരിക്കുന്നത് കൊൽക്കത്തയിലെ നിർമ്മൽ പുസ്തകാലയമാണ്. ചില കൃതികളുടെ ഇംഗ്ളീഷു പരിഭാഷ ലഭ്യമാണ്. സീമാബദ്ധ, ജനാരണ്യ എന്നീ കഥകളെ സത്യജിത് റേ ചലച്ചിത്രമാക്കിയിട്ടുണ്ട് നോവലുകൾ4
കഥാസംഗ്രഹങ്ങൾബാല സാഹിത്യം
ശ്രീരാമകൃഷ്ണ- വിവേകാനന്ദ സാഹിത്യം
യാത്രാവിവരണങ്ങൾ
മറ്റു രചനകൾ
പരിഭാഷകൾചില പുസ്തകങ്ങളുടെ ഇംഗ്ളീഷു പരിഭാഷകൾ ലഭ്യമാണ്. [3]. [4], [5] Mani Shankar Mukherjee എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia