മണ്ട്രിവ ലിനക്സ്
മണ്ട്രിവ ലിനക്സ് ഒരു ഫ്രെഞ്ച് ലിനക്സ് വിതരണം ആണ്. മണ്ട്രിവ എസ് എ എന്ന പാരീസ് ആസ്ഥാനം ആയ കമ്പനി ആണ് ഇത് ഇറക്കിയിരിക്കുന്നത്. ആർ.പി.എം. പാക്കേജ് മാനേജർ ആണ് ഇതിലുപയോഗിച്ചിരിക്കുന്ന പാക്കേജ് മാനേജർ ചരിത്രംമണ്ട്രിവ ലിനക്സിന്റെ ആദ്യ പതിപ്പ് പുറത്തു വന്നത് Red Hat Linux (version 5.1) and KDE (version 1.0) നെ ആശ്രയിച്ച് 1998 ൽ ആണ്. എന്നാൽ ഇപ്പോൾ അത് ആദ്യ പതിപ്പിൽ നിന്നും ധാരാളമായി വ്യതിചലിച്ച് സ്വന്തം ഉപകരണങ്ങളും പ്രത്യേകിച്ച് ഉപയോക്താവിൻ അതിന്റെ ഉപയോഗം എളുപ്പമാക്കത്തക്ക വിധത്തിലുള്ളതായി മാറി ക്കഴിഞ്ഞു. പുതിയ ഉപയോക്താക്കളുടെ സൌകര്യത്തിനു വേണ്ടിയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായി Gaël Duval ആണ് ഇത് രൂപപ്പെടുത്തിയത്. ഇദ്ദേഹം മാൻഡ്രേക്ക്സോഫ്ട് എന്ന കമ്പനിയുടെ സഹ സ്ഥാപകൻ കൂടിയാണ്. പ്രത്യേകതകൾഇൻസ്റ്റലേഷൻ കൺട്രോൾ അഡ്മിനിസ്ട്രേഷൻMandriva Control Center എന്നറിയപ്പെടുന്ന സംവിധാനം ഈ പതിപ്പിന്റെ ഉപയോഗം ലളിതമാക്കുന്നു. ഡെസ്ക്ക്ടോപ്KDEയും GNOMEഉം ആണ് പ്രധാനമായി ഉപയോഗിക്കുന്ന ഡെസ്ക്ക്ടോപ് പണിയിടങ്ങൾ. എന്നാൽ Xfce , twimപോലുള്ളവയും ലഭ്യമാണ്. തീംസ്
|
Portal di Ensiklopedia Dunia