മണ്ണാത്തിപ്പുള്ള്
പുള്ള് ഇനത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് മണ്ണാത്തിപ്പുള്ള്.[2] [3][4][5] ഇംഗ്ലീഷ്: Oriental Magpie Robin. ശാസ്ത്രീയ നാമം: Copsychus saularis. കേരളത്തിലെങ്ങും സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ചാണകകിളി, വാലാട്ടി പക്ഷി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. പേരിനു പിന്നിൽപ്രൊഫസർ ഇന്ദുചൂഢന്റെ അഭിപ്രായത്തിൽ [6] രണ്ട് വിധത്തിലായിരിക്കാം മണ്ണാത്തിപ്പുള്ള് എന്ന പേരിന്റെ പിന്നിലുള്ള വസ്തുത.
ആവാസവ്യവസ്ഥകൾഭൂമദ്ധ്യരേഖക്കടുത്തുളള ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടു വരുന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ ചില ഭാഗങ്ങൾ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ ഇവയുടെ ആവാസം ഉണ്ട്. ശാരീരിക സവിശേഷതകൾ19 സെന്റീമീറ്റർ ( 7.5ഇഞ്ച് വലിപ്പം). തെളിമയുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ശരീരം. ചിറകിൽ ഒരു മുണ്ടു മടക്കി ഇട്ടതു പോലെ ഒരു വെള്ളപ്പട്ട. ശരീരത്തിന്റെ ഉപരിഭാഗവും കൊക്കു മുതൽ മാറുവരെ അടിഭാഗവും കറുപ്പ്. ബാക്കി അടിഭാഗമെല്ലാം വെള്ള നിറം. ഇടയ്ക്കിടയ്ക്ക് നീണ്ട വാൽ ഉയർത്തിപ്പിടിച്ച് തുള്ളിത്തുള്ളിയുള്ള സഞ്ചാരവും വാലുകുലുക്കിപ്പക്ഷിയെപ്പോലെ ഇടയ്ക്കിടെ വാൽ പെട്ടെന്നു താഴ്ത്താറുണ്ട്. പെൺകിളിയുടെ ദേഹത്തെ കറുപ്പു നിറം അല്പം മങ്ങിയതും ചാരനിറം കലർന്നതുമാണ്. പലതരം ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട് എങ്കിലും എല്ലാകാലത്തും ഒരേ സ്വരമാധുര്യം ഉണ്ടാവാറില്ല. രണ്ടു കാലുകളും ഉയർത്തി ചാടി ചാടിയാണ് മണ്ണാത്തികൾ നിലത്ത് സഞ്ചരിക്കുക. ![]() സ്വഭാവസവിശേഷതകൾ
ആഹാരംനിലത്തിറങ്ങി നടക്കുമ്പോൾ കണ്ണിൽപ്പെടുന്ന കൃമികീടങ്ങളാണ് പ്രധാന ആഹാരം. ചിലപ്പോൾ മരത്തിൽ പാറി നടക്കുന്ന പാറ്റകളേയും ഭക്ഷിക്കാറുണ്ട്. പൂന്തേനും പഥ്യമാണ്. മുരുക്കും പൂളയും പൂക്കുന്ന കാലത്ത് ഇവയെ ആ മരത്തിനു ചുറ്റും കാണാം. പൂക്കളിൽ നിന്ന് മധുപാനം ചെയ്യുന്നതിനൊപ്പം പരിസരത്ത് കാണൂന്ന പൂമ്പാറ്റകളേയും വണ്ടിനേയും മറ്റും ഭക്ഷിക്കുന്നു. ഇതിനിടെ മദോന്മാദത്തിൽ കളിയായി തമ്മിൽ കൊത്തു പിണയുന്നതും കാണാം. [6] ഗ്രാപ്രദേശങ്ങളിൽ ഇത്തരം കിളികൾ തീട്ട കിളികൾ എന്നും അറിയപ്പെടുന്നു കാരണം പണ്ട് വലിയ കുഴികൾ കുത്തി ചുറ്റും മറ കെട്ടി മല ആ കുഴികളിൽ മനുഷ്യർ മലമൂത്ര വിസർജനം നടത്തിയിരുന്നു, ആ കുഴികളിലെ കൊതുകും ലാർവകളും ഇവയുടെ മുഖ്യ ആഹാരമായിരുന്നു, ജൈവ മാലിന്യക്കുഴികളിലും ഇവ ഇര തേടിയെത്താറുണ്ട്, പിന്നെ ചാണക കുഴികളും ഇവ നിത്യേനെ സന്ദർശിക്കാറുണ്ട്. ചേക്കിരിക്കൽപ്രജനനം![]() മണ്ണാത്തിപ്പുള്ള് കൂടുകെട്ടുന്നതിന് ഇരുണ്ട മാളങ്ങൾ ഉപയോഗിക്കുന്നു. എങ്കിലും അതിന്റെ മുട്ടകള വെള്ളയല്ല (സാധാരണ ഇരുണ്ട മാളങ്ങളിൽ ഉണ്ടാവുന്ന മുട്ടകൾ വെള്ള നിറമായിരിക്കും) ഇതിന്റെ മുട്ടകൾ ഊതനിറം കലർന്നവയാണ്. ഇവയിൽ അനവധി ചുകന്ന പൊട്ടുകൾ കാണപ്പെടുന്നു. [1] മരപ്പൊത്തുകളിലും ചുമരുകളിലെ ദ്വാരങ്ങളിലുമാണ് ഇവ കൂടുണ്ടാക്കാറ് എങ്കിലും തേനീച്ചക്കായി ഒരുക്കുന്ന ചട്ടികളും ഇവക്ക് സ്വീകാര്യമാണ്. ഇത്തരം ഇരുണ്ട അറകൾക്കുള്ളിൽ പുളിയിലയുടെ ഞരമ്പുകളും പനനാരും മറ്റുമൊന്നിച്ചു കൂട്ടി മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും മെത്തയുണ്ടാക്കുന്നു. കൂടുകെട്ടുന്ന കാലത്തും ഇവ പാട്ട് പാടാറുണ്ട്.മനുഷ്യ നിർമ്മിതമായ കൂടുകളിലും വീടിന് ചേർന്നുള്ള ബോക്സ്കളിലും ഇവ സ്ഥിരമായി കൂട് കൂട്ടാറുണ്ട് ശബ്ദം
ഇതും കാണുകചിത്രശാല
അവലംബം
കുറിപ്പുകൾ
|
Portal di Ensiklopedia Dunia