മണ്ണുജീവശാസ്ത്രംമണ്ണുജീവശാസ്ത്രം മണ്ണിലെ ജീവികളേയും മണ്ണിന്റെ ആവാസ വിജ്ഞാനത്തെപ്പറ്റി പഠിക്കുന്നു. മണ്ണിൽ ജീവിക്കുന്ന വിവിധ സസ്യജാലങ്ങൾ, ജന്തുക്കൾ, സൂക്ഷ്മജീവികൾ തുറ്റങ്ങിയവയുടെ ജീവിതചകരം മണ്ണിൽ ചെലവിടുന്നുണ്ടെങ്കിൽ അവയെല്ലാം ഈ ശാസ്ത്രശാഖയുടെ പഠനമേഖലയിൽ പെടും. മണ്ണിര, നീമാറ്റോഡുകൾ, പ്രോട്ടോസോവകൾ, ഫംഗസുകൾ, ബാക്ടീരിയാകൾ വിവിധതരം |ആർത്രോപോഡുകൾ ഇവ ഈ പഠനശാഖയിൽ പെടും. മണ്ണിന്റെ വിവിധ സ്വഭാവങ്ങൾകണ്ടെത്താൻ ഈ ശാസ്ത്രശാഖ സഹായിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടത, സസ്യവളർച്ച, മണ്ണിന്റെ രൂപഘടന, കാർബൺ ശേഖരണശേഷി എന്നിവയെ മണ്ണിലുള്ള ജീവികൾ നടത്തുന്ന ജൈവാവശിഷ്ടങ്ങളുടെ വിഘടനം വളരെയധികം സ്വാധീനിക്കുന്നുണ്ട്. ജീവശാസ്ത്രത്തിന്റെ താരതമ്യേന പുതിയ ശാഖയാണിത് എന്നതിനാൽ മണ്ണിന്റെ ആവാസവിജ്ഞാനത്തെപ്പറ്റിയും ഘടനയെപ്പറ്റിയും വളരെക്കുറച്ചേ ഇന്നറിയുകയുള്ളൂ. പൊതു അവലോകനംലോകത്തെ ജൈവവൈവിധ്യം നിലനിൽക്കുന്നതിന്റെ പ്രധാനഭാഗം മണ്ണാണ്. ജീവികളും മണ്ണിന്റെ ഘടനയും ധർമ്മവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണമാണ്. മണ്ണിലെ ജീവികൾ തമ്മിലുള്ള പരസ്പരമുള്ള സങ്കീർണ്ണബന്ധങ്ങൾ കണക്കിലെടുത്തു വേണം മണ്ണിന്റെ എതൊരു പ്രവർത്തനത്തെയും വിലയിരുത്താൻ. മണ്ണിലുള്ള സൂക്ഷ്മജീവികൾ ജൈവവസ്തുക്കൾ വിഘടിപ്പിക്കുകയും അങ്ങനെ സസ്യങ്ങൾക്കും മറ്റു ജീവികൾക്കും വേണ്ട പോഷകവസ്തുക്കൾ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. leaching വഴി നഷ്ടപ്പെടാതെ ഈ പോഷകവസ്തുക്കൾ മണ്ണിലെ സൂക്ഷ്മജീവികൾ തങ്ങളുടെ ശരീരത്തിൽ സൂക്ഷിച്ചുവയ്ക്കുന്നു. =മണ്ണുജീജീവന പട്ടിക= ഈ ശാസ്ത്രശാഖയുടെ ലക്ഷ്യംബാക്ടീരിയനൈട്രിഫിക്കേഷൻനൈട്രജൻ സമികരണംപുനർ നൈട്രിഫിക്കേഷൻആക്ടിനോബാക്ടീരിയഫംഗസുകൾമൈക്കോറൈസെമണ്ണിരകളും ഉറുമ്പുകളും ചിതലുകളുംഇതും കാണുകഅവലംബംപുസ്തകസൂചിപുറം കണ്ണികൾ |
Portal di Ensiklopedia Dunia